ഫു ഫ തോപ് ദേശീയോദ്യാനം
ദൃശ്യരൂപം
ഫു ഫ തോപ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติภูผาเทิบ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mukdahan Province, Thailand |
Nearest city | Mukdahan |
Coordinates | 16°26′21″N 104°45′24″E / 16.43917°N 104.75667°E |
Area | 48.5 കി.m2 (522,049,660 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
ഫു ഫ തോപ് ദേശീയോദ്യാനം തായ്‌ലാന്റിലെ തെക്ക് മുക്ദഹൻ പ്രവിശ്യയിലെ മ്യുാങ്, ഡോൻ ടാൻ എന്നീ ജില്ലകളിൽ സ്ഥിതിചെയ്യുന്ന 48.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനമാണ്. തായ്‌ലാന്റിലെ ചെറിയ ദേശീയോദ്യാനമായ ഇവിടെ റോക്ക് ഫോർമേഷൻ, 3,000 മുതൽ 5,000 വർഷം വരെ പഴക്കമുള്ള പുരാതന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഗുഹകൾ എന്നിവ കാണപ്പെടുന്നു. തം ഫ മ്യൂ ഡീങ് എന്നാൽ ചുവന്ന കൈകൾ അർത്ഥമാക്കുന്നത് ചുവപ്പുനിറമുള്ള ചിത്രങ്ങൾ എന്നാണ്.[1] 420 മീറ്റർ ഉയരമുള്ള ഫു ജോങ്സി കൊടുമുടി ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്.
ഫു ടം പ്ര വെള്ളച്ചാട്ടത്തിനുമുകളിലായി ഒരു ഗുഹ ഗ്രോട്ടോ കാണപ്പെടുന്നു. ഇവിടെ മൂന്നടി വിസ്താരമുള്ള ബുദ്ധപ്രതിമയും കൂടെ നൂറുകണക്കിന് തടി കൊണ്ട് നിർമ്മിച്ച ചെറിയ ബുദ്ധ പ്രതിമകളും മൃഗങ്ങളുടെ രൂപങ്ങളും കാണപ്പെടുന്നു. [2]