സരാബുരി പ്രവിശ്യ

Coordinates: 14°31′42″N 100°54′35″E / 14.52833°N 100.90972°E / 14.52833; 100.90972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saraburi

สระบุรี
250px
Official seal of Saraburi
Seal
Map of Thailand highlighting Saraburi Province
Map of Thailand highlighting Saraburi Province
CountryThailand
CapitalSaraburi
ഭരണസമ്പ്രദായം
 • GovernorBundit Theveethivarak (since October 2016)
വിസ്തീർണ്ണം
 • ആകെ3,577 ച.കി.മീ.(1,381 ച മൈ)
•റാങ്ക്Ranked 56th
ജനസംഖ്യ
 (2014)
 • ആകെ633,460[1]
 • റാങ്ക്Ranked 42nd
 • സാന്ദ്രതാ റാങ്ക്Ranked 17th
സമയമേഖലUTC+7 (ICT)
ISO കോഡ്TH-19

തായ്‌ലാന്റിലെ മധ്യപ്രവിശ്യകളിലൊന്നാണ് (changwat) സരാബുരി പ്രവിശ്യ. (Thai: สระบุรี) ലോപ്ബുരി, നഖോൺ റോച്ചസിമ, നഖോൺ നായക്, പത്തും താനി, അയുതൈയ്യ എന്നിവ ഇതിൻറെ സമീപ പ്രവിശ്യകൾ ആകുന്നു. 1548- ൽ അയുതൈയ്യയിലെ മഹ ചക്രാഫത്തിന്റെ കാലത്ത് സൈന്യത്തെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു കേന്ദ്രമായി പണികഴിപ്പിച്ചതായി കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഫ്രാ പുട്ടചായി ദേശീയോദ്യാനം

ചാവോ ഫ്രായാ നദിയുടെ താഴ്വരയിൽ കിഴക്ക് ഭാഗത്തായാണ് സരാബുരി സ്ഥിതി ചെയ്യുന്നത്. പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് ഉയർന്ന സമതലങ്ങളും പീഠഭൂമികളും കാണപ്പെടുന്നു. പടിഞ്ഞാറ് ഭൂരിഭാഗം താഴ്ന്ന സമതലങ്ങളാണുള്ളത്. സരാബുരി പ്രവിശ്യയിൽ 2,235,304 ഏക്കർ വനഭൂമിയാണ്. ഇതിൽ 460,522.25 ഏക്കർ ദേശീയ വനവും (20.6 ശതമാനം) ഉൾപ്പെടുന്നു. രണ്ട് ദേശീയ പാർക്കുകൾ പ്രവിശ്യയിലുണ്ട്. പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിനു ചുറ്റുമായി നംതോക് ചേറ്റ് സാഒ നോയ് 28 കി.മീ അകലത്തിൽ സംരക്ഷിക്കുന്നു. ഖോ സാം ലാൻ ഫോറസ്റ്റ് ഫ്രാ പുട്ടചായി സംരക്ഷിക്കുന്നു. കുന്നുകളിൽ പ്രകൃതിദത്തമായ ഭൂപ്രകൃതിയും നിരവധി നദികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് ആർമി ഈ പ്രദേശം ഒരു പാർപ്പിടമായി ഉപയോഗിച്ചു. ഇത് ദേശീയോദ്യാനത്തിലെ വനങ്ങളുടെ നാശത്തെ സാരമായി ബാധിച്ചു. 1960-ൽ തായ് ഗവൺമെൻറ് ഈ വനത്തിന്റെ പുനഃസ്ഥാപനം ആരംഭിക്കുകയും അതിനെ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജൂൺ 2-നു നംടോക് സാം ലാൻ അഥവാ ഫ്രാ പുട്ടചായി ദേശീയോദ്യാനമായി നാമനിർദ്ദശം ചെയ്തു.[2]ബാങ്കോക്കിൽ നിന്ന് 108 കിലോമീറ്റർ അകലെയാണ് വടക്ക് കിഴക്കൻ മേഖലയിലേക്കുള്ള പ്രവേശനകവാടം. 3,577 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം.

ഈ ദേശീയോദ്യാനത്തിൽ സാം ലാൻ വെള്ളച്ചാട്ടം മൂന്നു തലങ്ങളിൽ കാണപ്പെടുന്നു. ഏകദേശം 5 മീറ്റർ (16 അടി) വീതം ഉയരം ഓരോ തലങ്ങളിൽ ഉണ്ട്. ഫൊ ഹിൻ ഡാറ്റ്, റോയി ക്യൂക് മാ, ടോൺ രാക് സായ് എന്നിവയാണ് മറ്റു വെള്ളച്ചാട്ടങ്ങൾ.[3]

ചരിത്രം[തിരുത്തുക]

ലോകത്തിലെ ഫ്രോ മാരു ഭൂപട ഭൂപടത്തിൽ അയുതൈയ്യയെ (c. 1450) കാണിച്ചിരിക്കുന്നു. പേർഷ്യൻ "ഷഹ്ർ-ഇ-നാവ്" എന്ന വാക്കിൽ നിന്നാണ് "പുതിയ നഗരം" എന്നർഥമുള്ള "സൈർനൊ" എന്ന പേര് വന്നത്.[4]

പുരാതന കാലം മുതൽ സരാബുരി ഒരു പ്രധാന നഗരമായി മാറിയിട്ടുണ്ട്. 1549-ൽ അയുതൈയ്യ രാജ്യത്തിലെ മഹ ചക്രാഫത്തിന്റെ ഭരണകാലത്ത് സ്ഥാപിതമായെന്ന് കരുതപ്പെടുന്നു.[5] യുദ്ധസമയത്ത് പൗരന്മാരെ സമാഹരിക്കുന്നതിനുള്ള ലക്ഷ്യത്തോടെ സരാബുരിയിൽ അതിനുവേണ്ടിയുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ ലൊബൂരി, നഖോൻ നായോക്ക് എന്നീ ഭാഗങ്ങൾ സംയോജിപ്പിക്കാൻ രാജാവ് ഉത്തരവിട്ടതായി കരുതപ്പെടുന്നു. അയുതൈയ്യ കാലഘട്ടത്തിൽ സരാബുരിയുടെ കഥ യുദ്ധങ്ങളെയും അഭ്യന്തരയുദ്ധങ്ങളെയും ബന്ധപ്പെട്ടുള്ളതാണ്. "സരബരി" എന്ന വാക്കിന്റെ ഉത്ഭവം കണക്കിലെടുത്താൽ, അത് "ബ്യൂയിങ് നോങ് എന്ങ്ഗോങ്ങ്" എന്നറിയപ്പെടുന്ന ചതുപ്പുനിലത്തിനടുത്തുള്ള സ്ഥലം ആയതിനാലാണെന്ന് കരുതുന്നു, നഗരം സ്ഥാപിതമായപ്പോൾ സ ('ചതുപ്പ്'), ബുരി ('ടൗൺ') എന്നർത്ഥത്തിൽ വാക്കുകൾ സംയോജിപ്പിച്ച് സരാബുരി എന്ന പേരിൽ അറിയപ്പെട്ടു.

സംസ്കാരം[തിരുത്തുക]

വാട്ട്ഫ്രാ ബുദ്ധബട്ട്

തായ്‌ലാന്റിലെ സാരബരിയിലെ ഒരു ബുദ്ധ ക്ഷേത്രമാണ് വാട്ട്ഫ്രാ ബുദ്ധബട്ട്. തായ്‌ലാന്റിലെ ഏറ്റവും പഴയ ബുദ്ധക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ പേര് അർത്ഥമാക്കുന്നത് "ബുദ്ധന്റെ കാൽപ്പാടുകൾ ഉള്ള ക്ഷേത്രം" എന്നാണ്. കാരണം ഇവിടെയുള്ളത് യഥാർത്ഥ]] ബുദ്ധന്റെ കാലടയാളമായി കരുതപ്പെടുന്നു. അയുതൈയ്യയിലെ സോങ്താം രാജാവ് ഈ ക്ഷേത്രം 1624-ൽ (ബി.ഇ. 2168) നിർമ്മിച്ചതായി കരുതപ്പെടുന്നു.[6]

സുവാൻ ബാൻപോട്ട് ഹിൽ അല്ലെങ്കിൽ സച്ചാ ഫന്താഖ്രി മലയ്ക്ക് സമീപം പ്രാം ബൺ എന്ന ഒരു വേട്ടക്കാരൻ കല്ലിൽ ഒരു വലിയ കാൽപ്പാടുകൾ എന്നുതോന്നിക്കുന്ന അടയാളം കണ്ടെത്തി. വേട്ടക്കാരൻ രാജാവിനെ വിവരങ്ങൾ ധരിപ്പിക്കുകയും തുടർന്ന് കാലടികൾ മറയ്ക്കുന്നതിന് ഒരു താത്കാലിക മണ്ഡപം നിർമ്മിക്കാൻ തൊഴിലാളികളോട് രാജാവ് ഉത്തരവിടുകയായിരുന്നു. പിന്നീട് ഇത് ക്ഷേത്രമായി.[7]

പ്രവിശ്യാ വൃക്ഷം ലാഗർസ്ട്രോമിയ ഫ്ലോറിബണ്ടയും പ്രവിശ്യാ പൂവ് മഞ്ഞ പരുത്തിയുമാണ് (Cochlospermum regium).

അവലംബം[തിരുത്തുക]

  1. "Population of the Kingdom" (PDF). Department of Provincial Affairs (DOPA) Thailand (in തായ്). 2014-12-31. Retrieved 19 Mar 2015.
  2. "Namtok Samlan National Park". Department of National Parks (Thailand). Archived from the original on 23 May 2013. Retrieved 7 June 2013.
  3. "National Parks in Thailand: Namtok Sam Lan National Park" (PDF). Department of National Parks (Thailand). 2015. pp. 196–197. Retrieved 26 May 2017.
  4. "The Nation–Sitemap". The Nation. Archived from the original on 3 മാർച്ച് 2016. Retrieved 10 സെപ്റ്റംബർ 2014.
  5. Richard D. Cushman (David K. Wyatt Ed.): The Royal Chronicles Of Ayutthaya. The Siam Society, Bangkok 2000, ISBN 974-8298-48-5
  6. Tricky Vandenberg. "History of Ayutthaya - Foreign Settlements - Portuguese Settlement". Ayutthaya-history.com. Retrieved 2013-10-20.
  7. "Phra Phutthabat Temple". info@TemplesInThailand. Retrieved 1 May 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

14°31′42″N 100°54′35″E / 14.52833°N 100.90972°E / 14.52833; 100.90972

"https://ml.wikipedia.org/w/index.php?title=സരാബുരി_പ്രവിശ്യ&oldid=3532941" എന്ന താളിൽനിന്ന് ശേഖരിച്ചത്