Jump to content

കൊഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Lobster
American lobster, Homarus americanus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Nephropidae

Dana, 1852
Subfamilies and Genera

ചെമ്മീനും ഞണ്ടും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ്‌ ലോബ്സ്റ്റർ. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റസ്റ്റാറണ്ടുകളിലെ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്‌. വളരെയധികം വാണിജ്യപ്രധാന്യമുള്ള ലോബ്സ്റ്റർ ആഗോളതലത്തിൽ 1.8 ബില്യൻ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിബാവമല്ല

ചരിത്രം

[തിരുത്തുക]

ചരിത്രാതീത കാലം മുതൽക്ക് തന്നെ ലോബസ്റ്റർ ഒരു പ്രധാന ഭക്ഷണ വിഭവമായി മനുഷ്യർ ഉപയോഗിച്ചിരുന്നതായി ചരിത്രൽകാരന്മാർ വിലയിരുത്തിയിട്ടൂണ്ട്. പുരാതന സംസ്ക്കാരങ്ങലൂടെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള പര്യവേക്ഷണങ്ങളിൽ ധാരാളമായി ലഭിച്ച ലോബ്സ്റ്റർ ഉൾപ്പെടെയുള്ള ജീവികളുടെ പുറം തോടുകളും മറ്റും ഇതിന്‌ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. പുരാതന ഗ്രീസിലും റോമിലും ലോബ്സ്റ്റർ ഒരു വിശിഷ്ട ഭോജ്യമായി പരിഗണിച്ചിരുന്നു. ബ്രിട്ടീഷുകാർ പണ്ടുകാലം മുതൽക്ക് തന്നെ ലോബ്സ്റ്ററിന്‌ തങ്ങളുടെ തീൻ മേശയിൽ ഏറ്റവും മാന്യമായ സ്ഥാനം തന്നെ നൽകിയിരുന്നു. അതേസമയം അമേരിക്കൻ കോളണികളിൽ ആദ്യകാലത്ത് ലോബ്സ്റ്ററിന്‌ ഒരു ഭക്ഷണ വിഭവമെന്ന നിലയിൽ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷം ലോബ്സ്റ്റർ അമേരിക്കൻ ജനതയുടെ ഇഷ്ട വിഭവങ്ങളിലൊന്നായി മാറുകയുണ്ടായി. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ലോബ്സ്റ്റർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ്‌ അമേരിക്കയുടെ സ്ഥാനം. ലാറ്റിൻ വാക്കായ ലൊക്കോസ്റ്റെ, ഇംഗ്ലീഷ് വാക്കായ ലൊപ്പൊസ്റ്റ്റെ എന്നിവയിൽ നിന്നാണ്‌ ലോബ്സ്റ്റർ എന്ന നാമം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.

ശരീര ഘടന

[തിരുത്തുക]

ഹോമുറസ് ജനുസ്സിൽപ്പെട്ട ക്രസ്റ്റേഷ്യൻ ജീവികളായ ലോബ്സ്റ്ററിന്‌ അഞ്ചു ജോഡി കാലുകളുണ്ടായിരിക്കും. ഏതാണ്ട് തേളിന് സമാനമാണ്‌ ഇവയുടെ ശരീര ഘടന. അകശേരുക്കള്ളായ ജീവികളുടെ ഗണത്തിൽപ്പെട്ട ലോബ്സ്റ്ററിന്റെ ശരീരത്തെ പൊതിഞ്ഞ് കട്ടിയേറിയ പുറം കവചമുണ്ടായിരിക്കും. ഇവയിൽ മുൻഭാഗത്ത് ഒരുജോഡികാലുകൾ വലിപ്പമേറിയവയും ഞണ്ടുകളെപ്പോലെ ഇരയെ ഇറുക്കിപ്പിടിക്കാവുന്ന രീതിലുള്ളവയാണ്. വാലറ്റം പരന്ന രീതിയിലുള്ളതാണ്‌. പ്രധാനമായും കടൽജീവികളായ ലോബ്സ്റ്റർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത ഇനങ്ങളായി കാണപ്പെടുന്നു.

കേരളത്തിൽ

[തിരുത്തുക]

കായലിലും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ പുഴയിലും കൊഞ്ച് കാണപ്പെടുന്നു. ആറ്റുകൊഞ്ച് എന്നാണിത് അറിയപ്പെടുന്നത്. ഇതേ കുടുംബത്തിലുള്ള മറ്റൊരിനമാണ് തെള്ളി എന്നറിയപ്പെടുന്നത്. നിറമൊന്നും ഇല്ലാത്തതാണ് (ഏറെക്കുറെ സുതാര്യമായ) ഇതിന്റെ ശരീരം. ഇത് കൊഞ്ചിനോളം വലുതാകുന്ന ഇനമല്ല. ഏതാണ്ട് 10 സെന്റി മീറ്റർ നീളത്തിൽ കണ്ടുവരുന്നു.

ശുദ്ധജല കൊഞ്ച്

[തിരുത്തുക]

മാക്രോബ്രാക്കിയം ഏമൂലം കേരലായൂണി എന്ന ഉപവർഗത്തെ നെയ്യാറിന്റെ പശ്ചിമ ഘട്ട പ്രദേശത്ത് നിന്നും കണ്ടെത്തി ഇന്റർനഷനൽ യുണിയൻ ഫോർ കണ്സർവേശൻ ഓഫ് നേച്ചർ പുറത്തിറക്കിയ റെഡ് ലിസ്റ്റിൽ ലിസ്റ്റ് കന്സേൻ എന്നാ വിഭാഗത്തിൽ ആണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊഞ്ച്&oldid=4104796" എന്ന താളിൽനിന്ന് ശേഖരിച്ചത്