എ.പി.ജെ. അബ്ദുൽ കലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.പി.ജെ. അബ്ദുൾ കലാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുൾ കലാം
എ.പി.ജെ. അബ്ദുൽ കലാം

ഇന്ത്യയുടെ 12-ആം രാഷ്ട്രപതി
പദവിയിൽ
ജൂലൈ 25, 2002 – ജൂലൈ 25, 2007
വൈസ് പ്രസിഡന്റ്   ഭൈറോൺ സിംഗ് ഷെഖാവത്ത്
മുൻഗാമി കെ.ആർ. നാരായണൻ
പിൻഗാമി പ്രതിഭാ പാട്ടീൽ

ജനനം 1931 ഒക്ടോബർ 15 (1931-10-15) (വയസ് 80)[1]
ഇന്ത്യധനുഷ്കോടി, രാമേശ്വരം, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
രാഷ്ട്രീയകക്ഷി ഇല്ല
ജീവിതപങ്കാളി വിവാഹിതനല്ല
മതം മുസ്ലിം

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം (തമിഴ്:அவுல் பகீர் ஜைனுலாப்தீன் அப்துல் கலாம, ഇംഗ്ലീഷ്:Avul Pakir Jainulabdeen Abdul Kalam) ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗല്ഭനായ മിസൈൽ ടെക്നോളജി ശാസ്ത്രജ്ഞനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25നു സ്ഥാനമൊഴിഞ്ഞു.

ഉള്ളടക്കം

[തിരുത്തുക] അംഗീകാരങ്ങൾ

ഏകദേശം മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.[2]. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981പദ്മഭൂഷൺ, 1990പദ്മവിഭൂഷൺ,1997ഭാരത രത്നം [3] എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

രാഷ്ട്രപതി പദവിയിലെത്തും മുൻപേ ഭാരത രത്നം പുരസ്കാരം ലഭിയ്ക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ഡോ. അബ്ദുൽ കലാം. സർവേപ്പള്ളി രാധാകൃഷ്ണൻ, സാക്കിർ ഹുസൈൻ എന്നിവരാണ് ഈ പട്ടികയിലെ മറ്റു രണ്ടു പേർ. രാഷ്ട്രപതി ഭവനിൽ താമസിയ്ക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ, അവിവാഹിതനായ വ്യക്തി എന്നീ പ്രത്യേകതകൾ അബ്ദുൽ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ‍ അദ്ദേഹത്തിന്റെ മുൻ‌ഗാമി സർവേപ്പള്ളി രാധാകൃഷ്ണനും. ഇതു കൂടാതെ യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ഇൻഡ്യൻ സർവ്വ സൈന്യാധിപൻ, അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ,എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു സ്വന്തമാണു്

[തിരുത്തുക] രാഷ്ട്രീയ വീക്ഷണം

അബ്ദുൽ കലാം തന്റെ ഇന്ത്യ 2020 എന്ന പുസ്തകത്തിൽ ഇന്ത്യയെ 2020-ൽ ഒരു വികസിത രാഷ്ട്രവും വൈജ്ഞാനിക വൻശക്തിയും ആക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തന രൂപരേഖ മുന്നോട്ടു വെക്കുന്നു. അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ വൻശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ മറ്റ് മേഖലകളിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന അബ്ദുൽ കലാം സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്താങ്ങുകയും വൻതോതിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം കൂടുതൽ ജനങ്ങൾക്ക് വിവരസാങ്കേതിക വിദ്യ കൊണ്ടുള്ള പ്രയോജനം ലഭിക്കാൻ കാരണമാകും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

[തിരുത്തുക] വ്യക്തിജീവിതം

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മത്ഭക്തിയുള്ള വിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ, മത്സ്യബന്ധന യാനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. തന്റെ പഠനാവശ്യങ്ങൾക്കായുള്ള പണം കണ്ടെത്താനായി പത്രവിതരണക്കാരന്റെ ജോലി ചെറുപ്പത്തിൽ ചെയ്തിരുന്നതായി ഡോ. കലാം തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീടിൽ കാണാവുന്നതാണ്.ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.

പ്രകൃതിയുമായി ഇണങ്ങിവളർന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിട വന്ന ഒരു സംഭവത്തെപറ്റി അഗ്നിച്ചിറകുകളിൽ പറയുന്നുണ്ട്. 1934ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റു പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും പാമ്പൻ പാലം,അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രകാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം പറയുന്നുണ്ട്. പ്രചോദനോദ്ദീപങ്ങളായ അനേകം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.ഇതിൽ പ്രധാനമായത് ഭാരതീയയുവജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി രചിച്ച ആത്മകഥയായ അഗ്നിച്ചിറകുകൾ ആണ്. ദക്ഷിണകൊറിയയിൽ അബ്ദുൽ കലാമിന്റെ രചനകൾക്ക് വലിയ ജനപ്രീതി കണ്ടുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നും അദ്ദേഹത്തിനില്ല. മാത്രമല്ല ഡോ.കലാം അവിവാഹിതനും ,പൂർണ്ണ സസ്യഭുക്കുമാണ്.

തിരുച്ചിയിൽ സെന്റ് ജോസഫ്സ് കോളെജിൽ നിന്ന് ബിരുദം.മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റനോടികൽ എഞിനീയറിങിൽ ബിരുദം.എൻ.എ.എസ്.ഐ യിൽ 4മാസം പഠനപര്യടനം.ഡി.ആർ.ഡി.ഓ യുടെ മേധാവി.എസ്.എൽ.വി-3 ന്റെ പ്രോജക്റ്റ് ഡയറക്ടർ,രാജ്യരക്ഷാമത്രിയുടെ ശാസ്ത്രോപദേശകൻ,ഡിപാർട്മെന്റ് ഓഫ് ഡിഫൻസ് റിസർച് ആന്റ് ഡെവലപ്മെന്റിന്റെ സെക്രടറി, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] പുസ്തകങ്ങൾ

[തിരുത്തുക] അവലംബം

  1. A Brief Biography of Dr. A. P. J. Abdul Kalam
  2. "രാഷ്ട്രപതി വെബ്‌സൈറ്റിന്റെ ആർകൈവ്, വേബാക്ക് മെഷീനിൽ നിന്നും". http://web.archive.org/web/20070518225042/http://www.presidentofindia.nic.in/scripts/thepresident.jsp, ശേഖരിച്ചത്: 2007-07-27. 
  3. http://india.gov.in/myindia/bharatratna_awards_list1.php

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ Abdul_Kalam എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
മുൻഗാമി
കെ.ആർ. നാരായണൻ
ഇന്ത്യയുടെ രാഷ്ട്രപതി
ജൂലൈ 25, 2002-ജൂലൈ 25, 2007
പിൻഗാമി
പ്രതിഭാ പാട്ടീൽ


"http://ml.wikipedia.org/w/index.php?title=എ.പി.ജെ._അബ്ദുൽ_കലാം&oldid=1315475" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ