സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അത്യാധുനിക മിസൈലുകൾ പൂർണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാൻ ലക്ഷ്യം വച്ചുകൊണ്ട് ഭാരത സർക്കാർ നടത്തിയ ഒരു പദ്ധതിയായിരുന്നു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി (Integrated Guided Missile Development Program അഥവാ IGMDP). മിസൈൽ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ നടത്തിയ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ പദ്ധതി. 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി പൂർത്തിയാക്കിയത്.

മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സർഫസ് ടു സർഫസ് മിസൈലുകൾ), സർഫസ് ടു എയർ മിസൈലുകളായ ആകാശ്, തൃശൂൽ, ടാങ്ക് വേധ മിസൈലായ നാഗ് എന്നിവയായിരുന്നു ഈ പദ്ധതിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട അഞ്ച് മിസൈലുകൾ. എയർ ടു എയർ മിസൈലായ അസ്ത്രയും ഈ പദ്ധതിക്കു കീഴിൽ വികസിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഡോ.എ.പി.ജെ. അബ്ദുൽ കലാം ഈ പദ്ധതിയുടെ വിജയത്തിൽ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ്[1].

അഗ്നി മിസൈൽ[തിരുത്തുക]

An Agni-II on a road-mobile launcher displayed during the Republic Day Parade of 2004 (Photo: Antônio Milena/ABr)

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത മധ്യദൂര ബാലിസ്റ്റിക് മിസൈൽ (IRBM) ആണ് അഗ്നി മിസൈൽ. ഒരു സർഫസ് ടു സർഫസ് മിസൈൽ ആണ് ഇത്. 1989-ൽ ഒറീസയിലെ ചന്ദിപ്പൂരിലുള്ള Interim Test Range-ൽ ഈ മിസൈൽ ആദ്യമായി പരീക്ഷിച്ചു. 1000 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കളോ ആണവായുധങ്ങളോ വഹിക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. സഞ്ചരിക്കേണ്ട ദൂരമനുസരിച്ച് ഈ മിസൈലുകൾ ഒന്നോ രണ്ടോ സ്റ്റേജുകളിലായി പ്രവർത്തിക്കുന്നു. ഖര, ദ്രാവക പ്രൊപ്പലന്റുകളിൽ ഈ മിസൈൽ പ്രവർത്തിക്കും.

ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ആണ് അഗ്നി മിസൈലുകൾ നിർമ്മിക്കുന്നത്. ഒരു വർഷം 18 അഗ്നി മിസൈലുകൾ നിർമ്മിക്കാൻ ബി.ഡി.എല്ലിന് സാധിക്കും.

  • അഗ്നി മിസൈലുകൾ:
    • അഗ്നി-TD/TTB (പരീക്ഷണ മിസൈൽ)
    • അഗ്നി-II - മധ്യദൂര ബാലിസ്റ്റിക് മിസൈൽ (3300 km പരിധി, 1000 kg ശേഷി)
    • അഗ്നി-I - ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (850 km പരിധി, 1000 kg ശേഷി)
    • അഗ്നി-III - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (5500 Km @ 1500Kg, 12,000 km @ 450 kg)
  • നിർമ്മാണം പുരോഗമിക്കുന്ന അഗ്നി മിസൈലുകൾ
    • അഗ്നി-IIAT - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (4,000 km പരിധി, 1500 kg ശേഷി)
    • അഗ്നി-III++ - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (10,000+ km പരിധി, 1000 kg ശേഷി)


  • വിവിധ അഗ്നി മിസൈലുകൾ പരീക്ഷിച്ച ദിവസങ്ങൾ
    • മെയ് 22, 1989: അഗ്നി-01.
    • മെയ് 29, 1992: അഗ്നി-02 ചന്ദിപൂരിലെ ITRൽ (പരാജയം).
    • ഫെബ്രുവരി 19, 1994: അഗ്നി-03.
    • ഏപ്രിൽ 11, 1999: അഗ്നി-II-01 @ 09:47 a.m. IST at വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സ് IV.
    • ജനുവരി 17, 2001: അഗ്നി-II–02 ചന്ദിപൂരിലെ ITRൽ .
    • ജനുവരി 25, 2002: അഗ്നി-I (SRBM) ചന്ദിപൂരിലെ ITRൽ .
    • ജനുവരി 9, 2003: അഗ്നി-I വീലേഴ്സ് ദ്വീപിൽ.
    • ജുലൈ 4, 2003: അഗ്നി-I വീലേഴ്സ് ദ്വീപിൽ.
    • ഓഗസ്റ്റ് 29, 2004: അഗ്നി-II-03 @ 12:55 p.m. IST at വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സ് IV.
    • ജൂൺ 9, 2006: അഗ്നി-III @11:03 a.m IST at വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സ് IV (പരാജയം).
    • ഏപ്രിൽ 12, 2007: അഗ്നി-III @10.52a.m IST at വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സ് IV.
    • ഓഗസ്റ്റ് 09, 2013 : അഗ്നി-II വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സിൽ നിന്ന്. [2]
    • ഏപ്രിൽ 08, 2013 : അഗ്നി-II വീലേഴ്സ് ദ്വീപിലെ ലോഞ്ച് കോമ്പ്ലക്സിൽ നിന്ന്.[2]

പൃഥ്വി മിസൈൽ[തിരുത്തുക]

Test flight of the Prithvi SS-150

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി മിസൈൽ.ഒരു സർഫസ് ടു സർഫസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി. 1988 ഫെബ്രുവരി 25ന് ഈ മിസൈൽ ആദ്യമായി പരീക്ഷിച്ചു. നാവികസേന ഉപയോഗിക്കുന്ന പൃഥ്വി മിസൈലുകളെ ധനുഷ് എന്നാണ് സൂചിപ്പിക്കുന്നത്.

  • പൃഥ്വി മിസൈലുകൾ:
    • പൃഥ്വി I
    • പൃഥ്വി II
    • പൃഥ്വി III

ആകാശ് മിസൈൽ[തിരുത്തുക]

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത മധ്യദൂര സർഫസ് ടു എയർ മിസൈൽ ആണ് ആകാശ്. സർഫസ് ടു എയർ മിസൈൽ മേഖലയിൽ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ ഈ മിസൈലിൻ‌റ്റെ വികസനം സഹായകമായി.

തൃശൂൽ മിസൈൽ[തിരുത്തുക]

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ ആണ് തൃശൂൽ. 9 കിലോമീറ്റർ റേഞ്ചും 5.5 കിലോഗ്രാം സ്ഫേടകവസ്തുക്കൾ വഹിക്കാനുള്ള ശേഷിയും തൃശൂലിനുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ആക്രമണത്തിന് യോഗ്യമായ മിസൈൽ ആണ് ഇത്.

നാഗ് മിസൈൽ[തിരുത്തുക]

'ഫയർ ആൻഡ് ഫോർഗറ്റ്' മിസൈലുകളിലെ മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ആണ് നാഗ്. സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യ നിർമ്മിച്ച മിസൈൽ ആണ് നാഗ്. 4 മുതൽ 7 കിലോമീറ്റർ വരെ റേഞ്ച് ഈ മിസൈലുകൾക്ക് ഉണ്ടാകും. 1988-ലാണ് ഈ മിസൈലിന്റെ വികസനമാരംഭിച്ചത്. 1990 നവം‌ബർ മാസത്തിൽ ഈ മിസൈലിന്റെ ആദ്യത്തെ ടെസ്റ്റ് ഫയറിങ് നടന്നു.

അസ്ത്ര മിസൈൽ[തിരുത്തുക]

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന എയർ ടു എയർ മിസൈൽ ആണ് അസ്ത്ര. ദൃശ്യപരിധിക്ക് പുറത്തേക്ക് ആക്രമണം നടത്താൻ സാധിക്കുന്ന മിസൈലാണ് ഇത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ എയർ ടു എയർ മിസൈൽ ആണ് ഇത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-09. Retrieved 2007-09-04.
  2. 2.0 2.1 "അഗ്‌നി-2 വിജയകരമായി പരീക്ഷിച്ചു". മാതൃഭൂമി. 2013-04-08. Archived from the original on 2013-04-08. Retrieved 2013-04-08.