ധനുഷ്കോടി
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ധനുഷ്കോടി | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Tamil Nadu | ||
| ജില്ല(കൾ) | Ramanathapuram | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 0 m (0 ft) |
||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 9°09′07″N 79°26′45″E / 9.152011°N 79.445851°E
തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത് തെക്കു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്കോടി. ഇതിനു കിഴക്കു ഭാഗത്ത് സമുദ്രം ബംഗാൾ ഉൾക്കടൽ എന്നും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രം എന്നും അറിയപ്പെടുന്നു. ഒരു മുൻ തുറമുഖ പട്ടണമാണ് ധനുഷ്കോടി. രാമേശ്വരം പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെയായാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.
1964 ഡിസംബർ 22 മുതൽ 25 വരെ വീശിയ ചുഴലിക്കാറ്റിൽ സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണൽത്തിട്ടുപോലെ കിടക്കുന്ന ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. പിന്നീട് 2004 ഡിസംബർ 26-ലെ സുനാമി ദുരന്തത്തിൽ ഈ പ്രദേശം ഏതാണ്ട് പൂർണമായും കടലെടുത്തുപോയി
[തിരുത്തുക] പേരിനു പിന്നിൽ / ഐതിഹ്യം
ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം.
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ