ജി.കെ. പിള്ള
ജി.കെ. പിള്ള | |
---|---|
ജനനം | ജി. കേശവ പിള്ള July 1924 |
മരണം | 31/12/2021 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമാ നടൻ |
സജീവ കാലം | 1954-1988 , 2001-2021 |
ജീവിതപങ്കാളി(കൾ) | ഉത്പലാക്ഷിയമ്മ (deceased) |
കുട്ടികൾ | 6 |
മാതാപിതാക്ക(ൾ) | പെരുമ്പാട്ടത്തിൽ ഗോവിന്ദപ്പിള്ള, സരസ്വതി അമ്മ |
മലയാളത്തിലെ ഒരു സിനിമ, സീരിയൽ, നടനായിരുന്നു ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി.കെ. പിള്ള (ജീവിതകാലം: 1924 - 2021) 65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരൻ ജാഥയിലും മറ്റും പങ്കെടുത്തിരുന്നത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രിയിൽ നാടുവിട്ടു. ചുറ്റിത്തിരിഞ്ഞു ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിൽ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയിൽ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, സുമാത്ര എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവിൽ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പിൽ നടന്ന നാടകം കളിയിൽ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവർത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വർദ്ധിപ്പിച്ചു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി.
നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സ്നേഹസീമ[1] എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. 327-ലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ[2] ഇദ്ദേഹം ടെലിവിഷൻ രംഗത്തെയും സജീവ സാന്നിധ്യമായിരുന്നു.
കുടുംബം
[തിരുത്തുക]ഭാര്യ: പരേതയായ ഉല്പലാക്ഷിയമ്മ (2011-ൽ അന്തരിച്ചു). മക്കൾ: കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ[3]. പ്രിയദർശൻ ചില സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് ചലച്ചിത്രമേഖലയിൽ സജീവമായി തുടർന്നില്ല.[4]
സിനിമകൾ (ഭാഗികം)
[തിരുത്തുക]- സ്നേഹസീമ (1954) - പൂപ്പള്ളി തോമസ്
- മന്ത്രവാദി (1956)
- ദേവ സുന്ദരിi (1957)
- അച്ഛനും മകനും (1957)
- മിന്നുന്നതെല്ലാം പൊന്നല്ല (1957)
- നായരു പിടിച്ച പുലിവാൽ (1958) - ഗോപി
- അരപ്പവൻ (1961)
- ജ്ഞാനസുന്ദരി (1961) as King Shimayon
- ഉമ്മിണി തങ്ക (1961) - രാമൻ തമ്പി
- ശ്രീരാമ പട്ടാഭിഷേകം (1962)
- വിധി തന്ന വിളക്ക് (1962)
- വേലുത്തമ്പി ദളവ (1962)
- സ്വർഗ്ഗരാജ്യം (1962)
- സ്നാപകയോഹന്നാൻ (1963) as Pilate
- കലയും കാമിനിയും (1963)
- കടത്തുകാരൻ (1965) as Rajan
- രജമല്ലി (1965)
- കാവ്യമേള (1965) as Dr.Panikkar
- കളിത്തോഴൻ (1966)
- പുത്രി (1966) as Chackochan
- സ്ഥാനാർത്ഥി സാറാമ്മ (1966) as Thomachan
- കനകച്ചിലങ്ക (1966)
- തറവാട്ടമ്മ (1966) - മാധവൻകുട്ടി
- കടമറ്റത്തച്ഛൻ (1966)
- അശ്വമേധം (1967) - മോഹനന്റെ പിതാവ്
- ഭാഗ്യമുദ്രa (1967)
- ഒള്ളതു മതി (1967)
- പൂജ (1967)
- ചിത്രമേള (1967)
- പാതിരാ പാട്ട് (1967)
- കോട്ടയം കൊലക്കേസ് (1967)
- കൊച്ചിൻ എക്സ്പ്രസ് (1967)
- കാണാത്ത വേഷങ്ങൾ (1967)
- ഇൻസ്പെക്ടർ (1968)
- പുന്നപ്ര വയലാർ (1968) - എസ്.ഐ. രാജൻ
- ലക്ഷപ്രഭു (1968)
- കായൽക്കരയിൽ (1968)
- അഞ്ചുസുന്ദരികൾ (1968)
- പാടുന്ന പുഴ (1968) as ഗോവിന്ദ പിള്ള
- അഗ്നിപരീക്ഷ (1968) as കൃഷ്ണ കുറുപ്പ്
- ഡേഞ്ചർ ബിസ്കറ്റ് (1969) as കെ.ജെ. പിള്ള
- കണ്ണൂർ ഡീലക്സ് (1969) as കെ.ബി. പിള്ള
- മൂടൽമഞ്ഞ് (1970) as ചന്ദ്രശേഖരൻ നായർ
- നാഴികക്കല്ല് (1970)
- എഴുതാത്ത കഥ (1970)
- ഒതേനന്റെ മകൻ (1970) - കുങ്കൻ
- ലോട്ടറി ടിക്കറ്റ് (1970)
- മിണ്ടാപ്പെണ്ണ് (1970) as കുഞ്ഞിക്കേളു മേനോൻ
- കാക്കത്തമ്പുരാട്ടി (1970)
- വിമോചനസമരം (1971)
- അഗ്നിമൃഗം (1971)
- യോഗമുള്ളവൾ (1971)
- പഞ്ചവൻ കാട് (1971) - താണു പിള്ള
- ആരോമലുണ്ണി (1972)
- നൃത്തശാല (1972) - വമ്പൻ വേലായുധൻ
- മായ (1972) - പങ്കി പിള്ള
- ജീസസ് (1973)
- തേനരുവി (1973)
- ഫുട്ബോൾ ചാമ്പ്യൻ (1973) - ജോൺ സ്റ്റീഫൻ
- പൊന്നാപുരം കോട്ട (1973)
- തുമ്പോലാർച്ച (1974) - ഉദയപ്പ ചേകവർ
- ദുർഗ്ഗ (1974)
- ഉദ്യാനലക്ഷ്മി (1976)
- സീമന്ത പുത്രൻ (1976)
- ലൈറ്റ് ഹൌസ് (1976)
- അവൾ ഒരു ദേവാലയം (1977)
- ശ്രീമദ് ഭവഗദ് ഗീത (1977)
- കടുവയെ പിടിച്ച കിടുവ (1977)
- തച്ചോളി അമ്പു (1978)
- കടത്തനാട്ട് മാക്കം (1978)
- ആനക്കളരി (1978)
- ആനപ്പാച്ചൻ (1978)
- രാജു റഹീം (1978)
- ഇരുമ്പഴികൾ (1979) - ശങ്കര പിള്ള
- ചൂള (1979)
- ലാവ (1980) - പോലീസ് ഓഫീസർ
- പാലാട്ട് കുഞ്ഞിക്കണ്ണൻ (1980)
- ചോര ചുവന്ന ചോര (1980)
- ചന്ദ്രഹാസം (1980)
- ദീപം (1980)
- വെടിക്കെട്ട് (1980)
- സഞ്ചാരി (1981) - കേശവൻ
- അവതാരം (1981) - പരമേശ്വരൻ പിള്ള
- വളർത്തുമൃഗങ്ങൾ (1981)
- മനസ്സിന്റെ തീർത്ഥയാത്ര (1981)
- ഒരിക്കൽക്കൂടി (1981)
- അങ്കുരം (1982)
- ഈ നാട് (1982) - ജോഷി ജോൺ
- പടയോട്ടം (1982)
- വിധിച്ചതും കൊതിച്ചതും (1982)
- ജംബുലിംഗം (1982)
- രതിലയം (1983)
- ഇനിയെങ്കിലും (1983)
- ആഴി (1985)
- വെള്ളം (1985)
- കുളമ്പടികൾ (1986)
- ആഗസ്റ്റ് 1 (1988)
- ഈ രാവിൽ (2001)
- കനവ് (2002)
- മധുരം (2002)
- കൂട്ട് (2004)
- മുഖമറിയാതെ (2006)
- നാലു പെണ്ണുങ്ങൾ (2007)
- തത്വമസി (2009)
- ഞാൻ സഞ്ചാരി (2010)
- കാര്യസ്ഥൻ (2010)
- ദ മെട്രോ (2011)
- വാണിംഗ് (2012)
- ലോക സമസ്ത (2015)
- എലഞ്ഞിക്കാവ് പി.ഓ. (2015)
- ചിറകൊടിഞ്ഞ കിനാവുകൾ (2015)
- തിങ്കൾ മുതൽ വെള്ളി വരെ (2015)
- വിശ്വ വിഖ്യാതരായ പയ്യൻമാർ (2017)
- നിമിഷം (2018)
- എൻറെ സത്യാന്വേഷണ പരീക്ഷകൾ
അവലംബം
[തിരുത്തുക]- ↑ "Archived copy". Archived from the original on 15 December 2013. Retrieved 15 December 2013.
{{cite web}}
: CS1 maint: archived copy as title (link) - ↑ "താരകാരണവർ". ജനയുഗം. സെപ്റ്റംബർ 8, 2012. Retrieved സെപ്റ്റംബർ 21, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Mangalam-varika-11-Nov-2013". mangalamvarika.com. Archived from the original on 2020-10-26. Retrieved 11 November 2013.
- ↑ "അഭിനയം,അനുഭവം, മാതൃഭൂമി വെബ്സൈറ്റ്, 28 ഒക്ടോബർ2012". Archived from the original on 2013-12-15. Retrieved 2013-04-12.