ഹരിശ്ചന്ദ്ര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിശ്ചന്ദ്ര
സംവിധാനംആന്റണി മിത്രാദാസ്
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
മിസ്സ് കുമാരി
മാസ്റ്റർ ഹരീ
ജി.കെ. പിള്ള
ജോസ് പ്രകാശ്
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
അടൂർ പങ്കജം
കെ.പി.കെ
ശ്രീകണ്ഠൻ നായർ
ബഹദൂർ
മലയജം
കനകജം
സരസ്വതി
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ ]]
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോനീലാ പ്രൊഡക്ഷൻ
വിതരണംദ് ഫിലിം ഡിഷ്ട്രിബ്യൂട്ടിഗ് കോർപ്പറേഷൻ
റിലീസിങ് തീയതി1955 മാർച്ച് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹരിശ്ചന്ദ്ര. അന്റണി മിത്രദാസ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാതാവ് പി. സുബ്രഹ്മണ്യം ആണ്. രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള രാജാ ഹരിശ്ചന്ദ്രന്റെ കഥയെ ആസ്പദമാക്കി നിർമിച്ചതാണ് ഈ ചിത്രം. ഇതിഹാസ സംബന്ധിയായ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഇത്. സത്യം പരിപാലിക്കാനായി ജീവിതത്തിലെ സർവസുഖങ്ങളും ത്യജിച്ച് നരകയാതനകൾ അനുഭവിച്ച് ഒടുവിൽ വിജയംവരിച്ച ഒരു രാജാവിന്റെ കഥ.

കെ.പി. കൊട്ടാരക്കര സംഭാഷണവും, എൻ.എസ്. മണി ഛായാഗ്രഹണവും, കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, എം.വി. ശങ്കർ വേഷവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രം മെരിലാൻഡ് സ്റ്റുഡിയോയിലാണ് നിർമിച്ചത്. തിരുനയനാർകുറിശ്ശി എഴുതിയ പതിനഞ്ചു ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നൽകി. ഫിലിം ഡിസ്ട്രിബ്യൂട്ടിഗ് കമ്പനി വിതരണത്തിനെത്തിച്ച ഈ ചിത്രം 1955 മാർച്ച് 17 ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

തിക്കുറിശ്ശി സുകുമാരൻ നായർ - ഹരിശ്ചന്ദ്രൻ
മിസ്സ് കുമാരി - ചന്ദ്രമതി
മാസ്റ്റർ ഹരീഷ് - രോഹിതാക്ഷൻ
ജി.കെ. പിള്ള - വിശ്വാമിത്രൻ
ജോസ് പ്രകാശ് - സത്യകീർത്തി
മുത്തയ്യ - ശുക്രൻ
എസ്.പി. പിള്ള - കാലകണ്ഠൻ
അടൂർ പങ്കജം - കാളകണ്ഠന്റെ ഭാര്യ
ബഹദൂർ-ബ്രാഹ്മണൻ

പിന്നണിഗായകർ[തിരുത്തുക]

പി. ലീല
ശാന്താ പി നായർ
ലളിതാ തമ്പി
സി.എസ്. രാധാദേവി
പി.ബി. ശ്രീനിവാസൻ
കമുകറ പുരുഷോത്തമൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]