ബന്നാർഘട്ട ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബന്നേർഖട്ട ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബന്നേർഖട്ട ദേശീയോദ്യാനം | |
|---|---|
|
IUCN Category II (National Park)
|
|
| Location | കർണാടകം, ഭാരതം |
| Nearest city | ബാംഗ്ലൂർ |
| Area | 104.27 km². |
| Established | 1974 |
| Governing body | Ministry of Environment and Forests, ഭാരത സർക്കാർ |
കർണാടകയിലെ ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്നേർഖട്ട ദേശീയോദ്യാനം. 1974-ൽ നിലവിൽ വന്ന ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്. സുവർണമുഖി കുന്നിൽനിന്ന് ഉദ്ഭവിക്കുന്ന സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്.
[തിരുത്തുക] സസ്യജാലങ്ങൾ
വരണ്ട ഇലപൊഴിയും വനങ്ങൾ, മുൾക്കാടുകൾ എന്നിവ ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈക്കസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
[തിരുത്തുക] ജന്തുജാലങ്ങൾ
കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകൾ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. കൊല്ലഗൽ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് ആനകൾ ദേശാടനം ചെയ്യാറുണ്ട്.