അൻഷി ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അൻഷി ദേശീയോദ്യാനം | |
|---|---|
|
IUCN Category II (National Park)
|
|
| Location | ദണ്ഡേലി, ഇന്ത്യ |
| Nearest city | ദണ്ഡേലി |
| Area | 84,000 acres (340 km2) (340 km²) |
| Established | 2 സെപ്റ്റംബർ 1987 |
| Governing body | Principal Chief Conservator of Forests (Wildlife), Karnataka |
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡയിലാണ് അൻഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 1956-ൽ സ്ഥാപിതമായ ദണ്ഡേലി വന്യജീവിസങ്കേതത്തെ പിന്നീട് ദേശീയോദ്യാനമാക്കുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.
[തിരുത്തുക] സസ്യജാലങ്ങൾ
നിത്യഹരിത വനമേഖലയായ ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ തേക്ക്, സിൽവർ ഓക്ക്, അക്കേഷ്യ, ബാബുസ എന്നിവയാണ്.
[തിരുത്തുക] ജന്തുജാലങ്ങൾ
കാട്ടുപന്നി, വെരുക്, പുള്ളിമാൻ, കാട്ടുനായ, ആന, പെരുമ്പാമ്പ്, വേഴാമ്പൽ, കാട്ടുമൂങ്ങ, രാജവെമ്പാല എന്നവയുടെ ആവാസകേന്ദ്രമാണിവിടം.