കാങ്കർ താഴ്വരാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിലുള്ള ഒരു ദേശീയോദ്യാനമാണ് കാങ്കർ താഴ്വരാ ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

200 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ ഇലപൊഴ്യും വനങ്ങളാണ് ഇവിടുത്തേത്. തേക്ക്, സാൽ എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ചൗസിംഗ എന്ന നാലുകൊമ്പുള്ള മാൻ, കടുവ, പുലി, കാട്ടുപോത്ത്, മുതല, പെരുമ്പാമ്പ്, കുറുക്കൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മൃഗങ്ങൾ. വേഴാമ്പൽ, പ്രാവ്, ഹെറോൺ, മീൻകൊത്തി, മൈന, മരംകൊത്തി തുടങ്ങിയ പക്ഷിവർഗ്ഗങ്ങളെയും ഇവിടെ കാണാം.