സത്പുര ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധ്യപ്രദേശ് സംസ്ഥാനത്തിലെ പച്ച്മടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സത്പുര ദേശീയോദ്യാനം. 1981-ലാണ് ഉദ്യാനം രൂപീകൃതമായത്.
[തിരുത്തുക] ഭൂപ്രകൃതി
പേര് സൂചിപ്പിക്കും പോലെ തന്നെ സത്പുര പർവതനിരയുടെ ഭാഗമാണ് ഈ ഉദ്യാനം. 587 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. തേക്ക്, സാൽ എന്നിവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.
[തിരുത്തുക] ജന്തുജാലങ്ങൾ
പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.