ഹെമിസ് ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമ്മു-കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.
[തിരുത്തുക] ഭൂപ്രകൃതി
സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പർവതങ്ങൾ നിറഞ്ഞ പ്രദേശമാണിത്. അങ്ങിങ്ങായി പുമേടുകളും താഴ്വരകളിൽ കുറ്റിക്കാടുകളും കാണാം. പോപ്ലാർ, ബിർച്ച്, ജൂനിപെർ എന്നിവയാണ് പ്രധാന വൃക്ഷങ്ങൾ.
[തിരുത്തുക] ജന്തുജാലങ്ങൾ
ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമോട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതൽ