ബാന്ധവ്ഗഡ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാന്ധവ്ഗഡ് ദേശീയോദ്യാനം
IUCN Category II (National Park)
Location Madhya Pradesh, India
Nearest city Umaria
Coordinates 23°30′N 80°15′E / 23.5°N 80.25°E / 23.5; 80.25Coordinates: 23°30′N 80°15′E / 23.5°N 80.25°E / 23.5; 80.25
Area 437 km²
Established 1968
Governing body Madhya Pradesh Forest Department


മധ്യപ്രദേശിലാണ് ബാന്ധവ്ഗഡ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഉമേറിയ, ജബൽപൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇതിന്റെ വിസ്തൃതി 450 ചതുരശ്ര കിലോമീറ്ററാണ്. 1982-ലാണ് ഇത് ദേശീയോദ്യാനമായി രൂപവത്കരിക്കപ്പെട്ടത്.

ഉള്ളടക്കം

[തിരുത്തുക] ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നും 800 മീറ്ററോളം ഉയരമുള്ള കുന്നുകളും താഴവരകളും ഇടകലർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. വിന്ധ്യ പർവതനിരകളുടെ ഭാഗമാണിത്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററോളം ഉയരമുള്ള പ്രദേശങ്ങൾ പശ്ചിമഘട്ട മലകനിരകളുടെ ഭാഗമാണ്.

[തിരുത്തുക] സസ്യജാലങ്ങൾ

ഈർപ്പം കുറഞ്ഞ ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. സാൽവൃക്ഷങ്ങളും മുളയുമാണ് പ്രധാന സസ്യങ്ങൾ.

[തിരുത്തുക] ജന്തുജാലങ്ങൾ

ധാരാളം കടുവകൾ താമസിക്കുന്ന പ്രദേശമാണിത്. പ്രോജക്ട് ടൈഗറിൽ ഉൾപ്പെടുന്ന കടുവ സമ്രക്ഷണകേന്ദ്രം കൂടിയാണിത്. ഇവിടെനിന്നും വെള്ളക്കടുവകളെ കണ്ടെത്തിയിട്ടുണ്ട്. നീൽഗായ്, ചിങ്കാര, കാട്ടുപന്നി, പുള്ളീമാൻ, സാംബർ, റീസസ് കുരങ്ങ്, കാട്ടുപൂച്ച, കഴുതപ്പുലി, മുള്ളൻ പന്നി, കാട്ടുപോത്ത് എന്നിവയാണ് മറ്റ് മൃഗങ്ങൾ. 250-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളെ ഇവിടെ കാണാം. പ്രാവ്, കുയിൽ, തത്ത, പരുന്ത് തുടങ്ങിയയാണ് അവയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നവ.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ബാന്ധവ്ഗഡ്_ദേശീയോദ്യാനം&oldid=1068302" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ