ആനമുടി ചോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു ദേശീയോദ്യാനമാണ് ആനമുടി ചോല. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം.

ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണ് ഈ സംരക്ഷിത കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 7.5 ചതുരശ്ര കീലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന ഈ സ്ഥലം മന്നവൻ ചോല, ഇടിവര ചോല, പുല്ലരടി ചോല എന്നിവ അടങ്ങുന്നതാ‍ണ്. 2003 നവംബർ 21 നാണ് ഇത് ദേശീയോദ്യാനമാക്കാനുള്ള ആദ്യ നിർദ്ദേശം വന്നത്. [1]

കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.[2]

[തിരുത്തുക] ഇതുംകൂടി കാണുക

കേരള വനം വകുപ്പ്

[തിരുത്തുക] അവലംബം

  • മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19
  1. Mathikettan declared National Park (Nov 21, 2003) The Hindu, retrieved on Jun 8, 2007[1]
  2. K.S. Sudhi (Nov 03, 2006) The Hindu, retrieved 6/21/2007New lives bloom in Rajamala
"http://ml.wikipedia.org/w/index.php?title=ആനമുടി_ചോല&oldid=1057229" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ