ഗംഗോത്രി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തർ കാശി ജില്ലയിലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1989-ലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി അംഗീകരിച്ചത്. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ഗംഗോത്രിയിലാണ്.

[തിരുത്തുക] ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നും 6300 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ഹിമാലയ പർവതമേഖലയിൽ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ വിസ്തൃതി 2400 ചതുരശ്രകിലോമീറ്ററാണ്. സ്തൂപികാഗ്ര വൃക്ഷങ്ങളാണ് കൂടുതലായി ഈ ഉദ്യാനത്തിൽ വളരുന്നത്. സിൽവർ ബിർച്ച്, നീല പൈൻ എന്നിവ ഇതിലുൾപ്പെടുന്നു.

[തിരുത്തുക] ജന്തുജാലങ്ങൾ

റെഡ് പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താര്‍, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെന്‍, ഗൊരാൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.


"http://ml.wikipedia.org/w/index.php?title=ഗംഗോത്രി_ദേശീയോദ്യാനം&oldid=1312054" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ