രൺഥംഭോർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാൻ സംസ്ഥാനത്തിലെ സാവോയ് മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1980-ലാണ് ഇത് രൂപവത്കരിക്കപ്പെട്ടത്. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം.

[തിരുത്തുക] ഭൂപ്രകൃതി

ഉദ്യാനത്തിന്റെ വിസ്തൃതി 392 ചതുരശ്ര കിലോമീറ്ററാണ്. ആരവല്ലി വിക്കികണ്ണിപർവതനിരയുടെ ഭാഗമായ ഈ ഉദ്യാനത്തിലൂടെ ബാണാസ് നദി ഒഴുകുന്നു. ധോക്ക്, കുളു, ബെർ, ഖിമി, പോളസ് എന്നീ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

[തിരുത്തുക] ജന്തുജാലങ്ങൾ

ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. 256 ഇനങ്ങളിൽപ്പെട്ട പക്ഷികളെയും ഇവിടെ കാണാം.


"http://ml.wikipedia.org/w/index.php?title=രൺഥംഭോർ_ദേശീയോദ്യാനം&oldid=1068317" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ