ബന്ദിപ്പൂർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bandipur National Park
Bandipur NP; India മാപ്പിലെ സ്ഥാനം
Bandipur NP
Bandipur NP (India)
സ്ഥാനം Mysore, India
അടുത്തുള്ള പട്ടണം Mysore, India
ചുറ്റളവ് 874 km²
സ്ഥാപിതം 1974
സന്ദർശകർ 100,000 (in 2005)

കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

സസ്യജാലങ്ങൾ[തിരുത്തുക]

കുന്നുകളും നീർച്ചാലുകളും നിറഞ്ഞ ഇവിടെ ഈർപ്പമുള്ള മിശ്രിത ഇലപൊഴിയും വനങ്ങളും വരണ്ട ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളുമാണുള്ളത്. ഈട്ടി, തേക്ക്, മാത്തി, ഹൊന്നെ, നാന്ദി എന്നീ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ലംഗൂർ, ബോണെറ്റ് മക്കാക്ക് എന്നീ കുരങ്ങുകൾ, കടുവ, പുലി, ആന, വരയൻ കഴുതപ്പുലി, കുറുക്കൻ, പുള്ളിമാൻ, നാലുകൊമ്പൻ മാൻ, കാട്ടുപന്നി, ഇന്ത്യൻ മുയൽ, മഗ്ഗർ മുതല എന്നീ ജീവികളെ ഇവിടെ കാണാം. 180 പക്ഷിയിനങ്ങളും ഇവിടെ കാണപ്പെടുന്നു.

പുള്ളിമാൻ ബന്ദിപ്പൂർ ദേശീയോദ്യാനം
"http://ml.wikipedia.org/w/index.php?title=ബന്ദിപ്പൂർ_ദേശീയോദ്യാനം&oldid=1901829" എന്ന താളിൽനിന്നു ശേഖരിച്ചത്