കേവൽദേവ് ദേശീയോദ്യാനം
| Keoladeo Ghana National Park | |
|---|---|
|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം)
|
|
കേവൽദേവ് ദേശീയോദ്യാനം, ഭരത്പൂർ, രാജസ്ഥാൻ, ഇന്ത്യ |
|
| സ്ഥാനം | Bharatpur, രാജസ്ഥാൻ, ഇന്ത്യ |
| അടുത്തുള്ള പട്ടണം | ആഗ്ര, ഉത്തർപ്രദേശ് |
| നിർദ്ദേശാങ്കങ്ങൾ | 27°10′00″N 77°31′00″E / 27.166667°N 77.516667°Eസ്ഥാനം: 27°10′00″N 77°31′00″E / 27.166667°N 77.516667°E |
| പ്രദേശം | 2,873 hectare, 29 km2 |
| സ്ഥാപിതമായത് | 1982 മാർച്ച് 10 |
| സന്ദർശകർ | 100,000 (in 2008) [1] |
| ഭരണവ്യവസ്ഥ | Rajasthan Tourism Development Corporation |
രാജസ്ഥാൻ സംസ്ഥാനത്തിലെ ഭരത്പൂർ ജില്ലയിലാണ് കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് നിലവിൽ വന്നത്. ദേശാടനപ്പക്ഷികൾ ധാരാളമായി കാണപ്പെടുന്ന ഒരു പ്രദേശമാണിത്. ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് കേവൽദേവ് എന്ന പേര് ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ കേന്ദ്രത്തെ ഉൾപ്പെടുത്തിയുട്ടുണ്ട്.
ഭൂപ്രകൃതി [തിരുത്തുക]
ഉദ്യാനത്തിന്റെ വിസ്തൃതി 29 ചതുരശ്ര കിലോമീറ്ററാണ്. തണ്ണീർത്തടങ്ങൾ നിറഞ്ഞതാണീ പ്രദേശം.
ജന്തുജാലങ്ങൾ [തിരുത്തുക]
കരണ്ടി കൊക്കൻ കൊക്ക് (Spoon billed stork), സൈബീരിയൻ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ഇഷ്ട വാസസ്ഥലമാണിവിടം. നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂർ, ബെംഗാൾ കുറുക്കന്‍, വരയൻ കഴുതപ്പുലി, പുള്ളിമാൻ, കൃഷ്ണമൃഗം, നീൽഗായ്, മുയൽ തുടങ്ങിയ ജന്തുക്കളേയും ഇവിടെ കാണാം.
അവലംബം [തിരുത്തുക]
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service.
|
|||||||