കഴുതപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴുതപ്പുലി
Temporal range: 26–0Ma
Early Miocene-recent
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
ഉപനിര: Feliformia
കുടുംബം: Hyaenidae
Gray, 1821
Living Genera
പര്യായങ്ങൾ
  • Protelidae Flower, 1869

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണു് കഴുതപ്പുലി(ഹയിന). മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണു് കഴുതപ്പുലികളുടേതു്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.[1]

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായ്‌വർഗ്ഗത്തോടാണു് ഇവയ്ക്കു് സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്നു് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണു് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നതു്.

പ്രത്യേകതകൾ[തിരുത്തുക]

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.[2]

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾ[തിരുത്തുക]

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണു്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രികൻ രാജ്യങ്ങളിലെയും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലിള്ളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.[3]

അവലംബം[തിരുത്തുക]

  1. Rosevear, Donovan Reginald (1974). The carnivores of West Africa. London : Trustees of the British Museum (Natural History). 
  2. Mills, Gus; Hofer, Heribert (1998). Hyaenas: status survey and conservation action plan. IUCN/SSC Hyena Specialist Group. ഐ.എസ്.ബി.എൻ. 2-8317-0442-1. 
  3. Frembgen, Jürgen W. The Magicality of the Hyena: Beliefs and Practices in West and South Asia, Asian Folklore Studies, Volume 57, 1998: 331–344


"http://ml.wikipedia.org/w/index.php?title=കഴുതപ്പുലി&oldid=1713080" എന്ന താളിൽനിന്നു ശേഖരിച്ചത്