വെരുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെരുക്
ആഫ്രിക്കൻ വെരുക്, Civettictis civetta
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Viverridae
in part
Genera
Zoo in Overloon, NL

ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും കണ്ടുവരുന്നതും, വിവെരിഡെ കുടുംബത്തിൽപ്പെട്ട, നീളമേറിയ ശരീരമുള്ളതും, കുറിയ കാലുകളോടു കൂടിയതുമായ ഒരു പ്രധാന ഇനമാണ് വെരുക്‌ അല്ലെങ്കിൽ മെരു (civet). പൂച്ചയുടെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവും ഉണ്ട്. കറുത്ത പുള്ളികൾ അല്ലെങ്കിൽ വരകൾ ചേർന്നതോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു ചേർന്നിരിക്കുന്നതോ ആയ മങ്ങിയ മഞ്ഞനിറത്തിൽ അല്ലെങ്കിൽ ചാര നിറത്തിൽ ഇവ കാണുന്നു. വാലിനടിയിലെ ചെറു സഞ്ചിയിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു ശ്രവത്താൽ (വെരികിൻ പുഴു എന്ന പേരിലും അറിയപ്പെടുന്നു) ഇവ തങ്ങളുടെ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നു. വെരികിൻ പുഴു ചിലപ്പോൾ സുഗന്ധദ്രവ്യങ്ങളുടെയും ആയുർവേദൌഷധങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു. ഇതിലെ അഞ്ചു ജാതികൾ വംശനാശത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. ഭാരതത്തിൽ ഇവയിലെ ഇരുപതോളം ഇനങ്ങളുണ്ട്. ഇതിൽ നാലിനങ്ങൾ കേരളത്തിലുണ്ടെന്ന് കരുതുന്നു.

[തിരുത്തുക] ചില ഇനം വെരുകുകൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വെരുക്&oldid=1155727" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ