പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
പൂച്ച
Bengal Cat (Fia).jpg
പരിപാലന സ്ഥിതി
Domesticated
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്‌: Felis
വര്‍ഗ്ഗം: F. catus
ശാസ്ത്രീയനാമം
Felis catus
Linnaeus, 1758
Synonyms

Felis catus senior synonym[1]
Felis lybica invalid junior synonym

മനുഷ്യര്‍ വളര്‍ത്തുന്ന ഒരു ഓമനമൃഗമാണ്‌പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളര്‍ത്തുന്നത്. മനുഷ്യനുമായി 9,500-ഓളം വര്‍ഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്.[2]. 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളില്‍ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകള്‍ എന്നു കരുതുന്നു.[3]

മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃതിയിലുള്ള ശബ്ദങ്ങള്‍ (64 കിലോ ഹേര്‍ട്സ് വരെ) പൂച്ചയ്ക്ക് കേള്‍ക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകള്‍ അനുസരിക്കുന്ന രീതിയില്‍ പരിശീലിപ്പിക്കുവാന്‍ സാധിക്കും. ലളിതമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള ശബ്ദങ്ങളും പല ശരീര ചലനങ്ങളും ഇവ ആശയവിനിമയത്തിനുവേണ്ടി ഉപയോഗിക്കുന്നു. [4] അമേരിക്കയിലെ കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകര്‍ച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാന്‍ പൂച്ചയെ പഠനവിധേയമാക്കുന്നു. മാംസാഹാരപ്രമുഖരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവു കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിവില്ല.

ഉള്ളടക്കം

[തിരുത്തുക] പരിണാമശാസ്ത്രം

നീല കണ്ണുകളും വെള്ള രോമങ്ങളും ഉള്ള പൂച്ചയ്ക്ക് ജനിതകമായ കേള്‍വിപ്രശ്നങ്ങള്‍ കൂടുതായി കാണപ്പെടുന്നു.

നാട്ടുപൂച്ചയും അതിന്റെ പരിണാമത്തിലെ ഏറ്റവും അടുത്തുള്ള വര്‍ഗ്ഗമായ കാട്ടു പൂച്ചയും 38 ക്രോമോസോമുകള്‍ വീതം ഉള്ളവരാണ്. പൂച്ചയുടെ ക്രോമസോമുകളില്‍ മനുഷ്യര്‍ക്ക് ഉള്ളതുപോലെയുള്ള 200 ജനിതകവൈകല്യങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പൂച്ചകള്‍ക്കുണ്ടാകുന്ന അസുഖങ്ങളില്‍ പലതിനും നിദാനമായ ജനിതകതകരാറുകള്‍ ഇതിനോടകം ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. രോമങ്ങളുടെ നിറങ്ങള്‍ക്ക് കാരണമായ ജീനുകളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനുകളുടെ ചേര്‍ച്ചയിലൂടെ വ്യത്യസ്ത ഫീനോടൈപ്പുകള്‍ ഉണ്ടാകാം. ചില അല്ലേലുകള്‍(Alleles) മുടിയുടെ നീളം, നിറം എന്നിവയും വാലിന്റെ വലിപ്പം/വാല്‍ തന്നെ ഇല്ലാതിരിക്കല്‍ എന്നിവയെ തീരുമാനിക്കാനുള്ള കഴിവുണ്ടെന്നും പോളിജീനുകള്‍ക്ക് മേല്പറഞ്ഞവയെ സ്വാധീനിക്കാനും ശേഷിയൂണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ഫ്രെഡെറിക്ക് കാന്‍സര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെറ്റ് സെന്ററിന്റെ (സ്ഥലം: മേരിലാന്റിലുള്ള ഫ്രെഡെറിക്ക്) മേല്‍നോട്ടത്തില്‍ നടക്കുന്ന കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകര്‍ച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാന്‍ പൂച്ചയെ പഠനവിധേയമാക്കുന്നു.

നീലക്കണ്ണുകള്‍ ഉള്ള എല്ലാ വെളുത്ത പൂച്ചകളും ബധിരര്‍ ആണെന്നുള്ള ഒരു അന്ധവിശ്വാസം നിലവിലുണ്ട്. അതുകൊണ്ട് തന്നെ പൂച്ചകളെ വളര്‍ത്തുന്നവര്‍ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ നീലക്കണ്ണുകളുള്ള അധികം പൂച്ചകള്‍ക്കും നന്നായിത്തന്നെ ചെവി കേള്‍ക്കാന്‍ സാധിക്കും. എന്നാല്‍, വെള്ളനിറമുള്ള പൂച്ചകളില്‍, നീലക്കണ്ണുകള്‍ ഉള്ള പൂച്ചകള്‍ക്ക് മറ്റ് നിറങ്ങള്‍ കണ്ണിനുള്ളവരേക്കാള്‍ കേള്‍വിശക്തി കുറയുവാനുള്ള ജനിതക വൈകല്യം ഉണ്ടാകും.[അവലംബം ആവശ്യമാണ്]

പൂ‍ച്ച ജാതികളില്‍ ഒന്നിനും മധുരം അറിയാനുള്ള കഴിവ് ഇല്ല ജനിതകത്തകരാറുമൂലം ലഭിച്ചിട്ടില്ല; ഇതുകൊണ്ട്തന്നെ ഫലങ്ങള്‍ അടക്കമുള്ള മധുരമുള്ള ഭക്ഷണങ്ങള്‍ പൂച്ചകള്‍ക്ക് പഥ്യമാകാറില്ല.[5]

[തിരുത്തുക] ചരിത്രം

പുരാതന ഈജിപ്റ്റിലെ ജനങ്ങള്‍ അവിടെത്തന്നെയുള്ള ഒരു വിഭാഗം മൃഗത്തെ ഇണക്കിയെടുത്ത് വീട്ടുമൃഗങ്ങളാക്കിയതാണ് പൂച്ചകളെന്നാണ് അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്. [6] പക്ഷെ സയന്‍സ് എക്സ്പ്രസ് മാസികയില്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2007-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളില്‍ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതാണ് പൂച്ചകള്‍ എന്നാണ്. കാട്ടുപൂച്ചകളുടെ എല്ലാ ഉപവിഭാഗങ്ങള്‍ തമ്മിലും ഇണചേരുമെങ്കിലും നാട്ടുപൂച്ചകള്‍ ഫെലിസ് സില്വെസ്റ്റ്രിസ് ല്യ്ബിക എന്ന വിഭാഗത്തില്‍ ഉള്ളവരില്‍ മാത്രമേ ഇണ ചേരൂ എന്നും പഠനം പറയുന്നു.[3]

[തിരുത്തുക] വിതരണം (ആവാസവ്യവസ്ഥ)

ഇന്നത്തെ നാട്ടുപൂച്ചയുടെ പൂര്‍വ്വികരായ ആഫ്രിക്കന്‍ കാട്ട് പൂച്ച (Felis silvestris lybica) മരുഭൂമി സമാനമായ കാലാവസ്ഥയില്‍ ജീവിച്ചിരുന്നവയാണ്. ഇന്നത്തെ പൂച്ചയുടെ പല സ്വഭാവഗുണങ്ങളില്‍ നിന്നും അത് വ്യക്തമാകുന്നുണ്ട്. കാട്ടുപൂച്ചകള്‍ (Felis sylvestris) ഓസ്ട്രേലിയയും അന്റാര്‍ട്ടിക്കയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു. എന്നാല്‍ ഫെറല്‍ പൂച്ചകള്‍ (feral cats) ഓസ്ട്രേലിയന്‍ പ്രാന്ത്രപ്രദേശങ്ങളിലാണ് കണ്ട് വരുന്നത്. [7] വരണ്ടുണങ്ങിയ മുഖപ്രകൃതിയാണ് ഇവയ്ക്ക്. ഇവയ്ക്ക് മുഖം മണലില്‍ പൂഴ്തി വച്ച് ഇരിക്കാന്‍ വലിയ താത്പര്യമാണ്. ജലം പരമാവധി ശരീരത്തില്‍ തന്നെ സംരക്ഷിക്കാനായി ഇവയുടെ മൂത്രം കുറുകിയിരിക്കും. ഇരയെ പിടിക്കാനായി പതുങ്ങിയിരിക്കുന്ന സമയത്ത് വളരെയധികം നേരം ഒരു അനക്കവും കൂടാതെയിരിക്കാന്‍ ഈ പൂച്ചയ്ക്ക് കഴിയും. വടക്കേ ആഫ്രിക്കയില്‍ ഇന്നത്തെ വീട്ട് പൂച്ചകളുടെ പൂര്‍വികരുമായി ബന്ധമുള്ള ചെറിയ കാട്ടുപൂച്ചകള്‍ ഇന്നും കാണപ്പെടുന്നുണ്ട്.

മരുഭൂമിയില്‍ ജീവിച്ചവരായിരുന്നു പൂച്ചകളുടെ പൂര്‍വ്വികര്‍ എന്നതിനാല്‍ പൂച്ചകള്‍ക്ക് ചൂടുള്ള കാലാവസ്ഥ വളരെ ഇഷ്ടമാണ്. പകല്‍ സമയത്ത് പൂച്ചകള്‍ വെയില്‍ കാഞ്ഞ് കിടക്കാറുണ്ട്. 44.5 °C (112 °F) താപനില മനുഷ്യര്‍ക്ക് അസഹനീയമായി തോന്നിത്തുടങ്ങുമെങ്കിലും 52 °C (126 °F) വരെ പൂച്ചകള്‍ക്ക് സുഖകരമായ താപനിലയാണ്.

ചൂട് പോലെ തന്നെ തണുപ്പും പൂച്ചകള്‍ക്ക് സഹിക്കാന്‍ എളുപ്പമാണ്; തണുപ്പു കുറേ നേരത്തേയ്ക്ക് പാടില്ല എന്ന് മാത്രം. നോര്‍വീജിയന്‍ കാട്ട് പൂച്ചയ്ക്കും മൈന്‍ കൂണ്‍ എന്നയിനം പൂച്ചയ്ക്കും മറ്റ് പൂച്ചകളേക്കാളധികം രോമം കാണപ്പെടുന്നുവെങ്കിലും ഇവയ്ക്കും തണുപ്പിനെ (മഴ, മഞ്ഞ്, മൂടല്‍മഞ്ഞ്) പ്രതിരോധിക്കാനുള്ള ശക്തി കുറവാണ്. അങ്ങിനെയുള്ള കാലാവസ്ഥയില്‍ പൂച്ചയുടെ ശരീരതാപനിലയായ 39 °C (102 °F) നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് പൊതുവേ പൂച്ചകള്‍ക്ക് ഇഷ്ടമല്ല. എന്നാല്‍ ടര്‍ക്കിഷ് വാന്‍ എന്നയിനം പൂച്ചയ്ക്ക് മാത്രം വെള്ളത്തിനോട് താത്പര്യമാണ്. [8] അബിസിനിയന്‍ (Abyssinians) എന്നയിനം പൂച്ചയ്ക്കും ബംഗാള്‍ പൂച്ചയ്ക്കും ഇതുപോലെ തന്നെ മറ്റ് പൂച്ചകള്‍ക്കുള്ളയത്ര വെള്ളത്തിനോട് വിരോധം ഉണ്ടാകാറില്ല.

[തിരുത്തുക] വിവരണം

[തിരുത്തുക] വലിപ്പം

പൂച്ചകള്‍ക്ക് സാധാരണഗതിയില്‍ 2.5 കിലോഗ്രാം മുതല്‍ 7 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. എന്നാല്‍ മൈന്‍ കൂണ്‍ (Maine Coon) പോലെയുള്ള ചില ജനുസ്സുകള്‍ക്ക് 11.3 കിലോഗ്രാമില്‍ക്കൂടുതല്‍ തൂക്കം വരെ ഉണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്ന ചില പൂച്ചകള്‍ക്ക് 23 കിലോഗ്രാം വരെ ഭാരം ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്. അതുപോലെ, 1.8 കിലോഗ്രാമില്‍ താഴെ ഭാരമുള്ള പൂച്ചകളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.[9] ലഭ്യമായ രേഖകളനുസരിച്ച് ഏറ്റവും ഭാരമേറിയ പൂച്ചയ്ക്ക് 21.297 കിലോഗ്രാമാണ് തൂക്കമുള്ളത്.[10][11]

[തിരുത്തുക] അസ്ഥികൂടം

പൂച്ചകള്‍ക്ക് എല്ലാ സസ്തനികളേയും പോലെ 7 നട്ടെല്ലുകള്‍ കഴുത്തിലും (cervical vertebrae) 13 നട്ടെല്ലുകള്നെഞ്ചിലും (thoracic vertebrae) 7 തണ്ടെല്ലുകളും (lumbar vertebrae) മറ്റ് സസ്തനികളെപ്പോലെ 3 നട്ടെല്ലുകള്‍ പ്രഷ്ഠഭാഗത്തും ഉണ്ട്. (sacral vertebrae) മാന്‍‌ക്സ് പൂച്ചകള്‍ (Manx cats) ഒഴികെയുള്ളവയ്ക്ക് 22-ഓ 23-ഓ കൗഡല്‍ വെര്‍ട്ടിബ്രകളും (caudal vertebrae) ആണ് ഉണ്ടാകുക. മനുഷ്യരേക്കാള്‍ കൂടുതല്‍ തണ്ടെല്ലുകളും നെഞ്ചിലെ നട്ടെല്ലുകളും ഉള്ളതുകൊണ്ടാണ് പൂച്ചകള്‍ക്ക് മനുഷ്യരേക്കാള്‍ വഴക്കവും ചലനസൌകര്യവും ലഭിക്കുന്നത്. വേഗത്തില്‍ ചലിക്കുന്ന സമയത്ത് ശരീരത്തെ സന്തുലിതമായി നിര്‍ത്തുവാനുപയോഗിക്കുന്ന വാല്‍ പൂച്ചയുടെ നട്ടെല്ലുകളുടെ ഭാഗമാണ് . സ്വതന്ത്രമായി നില്‍ക്കുന്ന ക്ലാവിക്കില്‍ എല്ലുകള്‍, തല കടക്കാന്‍ മാത്രം സ്ഥലം ഉള്ള ഏതൊരിടത്തും അവയുടെ ശരീരം കടത്താന്‍ പൂച്ചകളെ സഹായിക്കുന്നു.[12]

[തിരുത്തുക] വായ

സാധാരണ ആണ്‍‌പൂച്ചയുടെ ശരീര ഭാഗങ്ങള്‍

മാംസം കടിച്ചുമുറിക്കാന്‍ പാകത്തിനുള്ള പല്ലുകളാണ് പൂച്ചകള്‍ക്കുള്ളത്. പ്രീമോളാറ് പല്ലുകളും പ്രഥമ മോളാറ് പല്ലുകളും വായയുടെ ഇരുഭാഗത്തുനിന്നുമായി കത്രിക പോലെ കൂടിച്ചേര്‍ന്ന് മാംസം കടിച്ചുമുറിക്കാനായി പൂച്ചകളെ സഹായിരിക്കുന്നു. മാംസം പൂര്‍ണ്ണമായും പറിച്ചെടുക്കാനായി പൂച്ചകളുടെ നാവില്‍ നിറയേ മൂര്‍ച്ചയുള്ള മുകുളങ്ങളുണ്ട്. ഇവ പിറകിലോട്ട് നില്‍ക്കുന്ന കൊളുത്തുകള്‍ പോലെയാണ്. അതില്‍ കെരാറ്റിന്‍ ഉള്ളതിനാല്‍ രോമങ്ങള്‍ വൃത്തിയാക്കാനും പൂച്ചകള്‍ സ്വന്തം നാക്ക് ഉപയോഗിക്കുന്നു. മ്യാവൂ എന്ന ശബ്ദം, പര്ര്ര്ര് എന്ന ശബ്ദം ഉണ്ടാക്കുക, ഹിസ്സ് ശബ്ദം ഉണ്ടാക്കുക, മുരളുക, സ്കവീക്ക് ശബ്ദം ഉണ്ടാക്കുക, ചിര്‍പ്പ് ശബ്ദം ഉണ്ടാക്കുക, ക്ലിക്ക് ശബ്ദം ഉണ്ടാക്കുക, മുറുമുറുക്കുക തുടങ്ങിയവ ഉണ്ടാക്കാന്‍ ഇവയ്ക്ക് സഹായകമാകുന്നതും വായയുടെ ഈ പ്രത്യേകതകള്‍ തന്നെയാണ്.[4]

[തിരുത്തുക] ചെവികള്‍

ചെറിയ ചെവിയുള്ള ഒരു പൂച്ച

പൂച്ചയുടെ ചെവിയില്‍ 32 വ്യത്യസ്ത പേശികളുണ്ട്.[13] ഇവയ്ക്ക് ഓരോ ചെവിയും സ്വതന്ത്രമായി ചലിപ്പിക്കാനാകും. ഇതുകൊണ്ട് തന്നെ ശരീരം ഒരു വശത്തേയ്ക്കും ചെവികള്‍ മറുവശത്തേയും ചലിപ്പിക്കാനും സാധിക്കും. മിക്ക പൂച്ചകള്‍ക്കും മുകളിലേയ്ക്ക് ചൂണ്ടുന്നതരത്തിലുള്ള നേരെയുള്ള ചെവികളാണുള്ളത്. നായകള്‍ക്ക് ഉള്ളതുപോലെ മടങ്ങിയചെവികള്‍ വളരെ അപൂര്‍വ്വമായേ ഇവയ്ക്കുണ്ടാകാറുള്ളൂ. (സ്കോട്ടിഷ് ഫോള്‍ഡ്സ് അത്തരം പൂച്ചയാണ്.) പേടിച്ചിരിക്കുമ്പോഴും ദേഷ്യം വന്നിരിക്കുമ്പോഴും പൂച്ച തന്റെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കും. കളിക്കുമ്പോഴും പിന്നില്‍ നിന്നുള്ള ശബ്ദം ശ്രവിക്കേണ്ടപ്പോഴും പൂച്ച ഇതുപോലെ ചെവി പിന്നിലേയ്ക്ക് തിരിച്ച് വെയ്ക്കാറുണ്ട്. പൂച്ചയുടെ ചെവി എങ്ങിനെ, ഏത് ഭാഗത്തേയ്ക്ക് തിരിഞ്ഞ് നില്‍ക്കുന്നു എന്നതില്‍നിന്ന് പൂച്ചയുടെ വികാരം മനസ്സിലാക്കാനാകും.

[തിരുത്തുക] കാ‍ലുകള്‍

പട്ടികളെപ്പോലെതന്നെ പൂച്ചകളും തങ്ങളുടെ ഉപ്പൂറ്റി നിലത്തൂന്നാതെയാണ് നടക്കുക, അതായത് തങ്ങളുടെ പാദത്തിന്റെ മുന്‍‌ഭാഗം (toe) മാത്രം നിലത്തുമുട്ടുന്നതരത്തില്‍. പൂച്ചകളുടെ നടത്തം വളരെ കൃത്യമായ ചുവടുവയ്പ്പുകളോടുകൂടിയാണ്. പൂച്ച തന്റെ പിന്‍‌കാലുകള്‍, മുന്‍‌കാലുകള്‍ വച്ചയിടത്ത് തന്നെ വച്ചാണ് നടക്കുക. ഇത് പൂച്ചയ്ക്ക് നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാനും, കാല്‍പ്പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. അത്ര സുഖകരമല്ലാത്ത പ്രതലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നിലെ കാല് മോശമായ എവിടെയെങ്കിലും വച്ച് അപകടം പറ്റാതിരിക്കാനും ഈ കൃത്യമായ ചുവടുവയ്പ്പ് പൂച്ചയെ സഹായിക്കുന്നു.

പട്ടികളുള്‍പ്പെടെയുള്ള മിക്ക സസ്തനികളും ഒരു വശത്തെ മുന്‍കാല്‍ മുന്നോട് വയ്ക്കുമ്പോള്‍ മറുവശത്തെ പിന്‍‌കാല്‍ ആണ് മുന്നോട്ട് വയ്ക്കുക. എന്നാല്‍ പൂച്ചകള്‍ മുന്നോട്ട് നീക്കുന്നകാലുകള്‍ രണ്ടും ഒന്നിച്ച് തന്നെയായിരിക്കും.[14] ഒട്ടകങ്ങള്‍, ജിറാഫുകള്‍, പേസേര്‍സ് പോലെയുള്ള ചില കുതിരകള്‍ തുടങ്ങിയ ചുരുക്കം ചില മൃഗങ്ങള്‍ മാത്രമേ പൂച്ചകളുടേതു പോലെ ഇങ്ങനെ കാല്‍ ചലിപ്പിക്കാറുള്ളൂ. പക്ഷെ ഈ മൃഗങ്ങളുമായി പൂച്ചക്ക് ഇതിലൂടെ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

പൂച്ചക്കുടും‌ബത്തിലുള്ള മറ്റ് മൃഗങ്ങളെപ്പോലെ (ചീറ്റപ്പുലികള്‍ ഒഴിച്ച്) പൂച്ചയ്ക്കും തങ്ങളുടെ നഖങ്ങള്‍ കാലിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കും ആവശ്യാനുസരണം നീക്കാന്‍ കഴിയും. വിശ്രമിക്കുന്ന അവസ്ഥയില്‍ പൂച്ചയുടെ നഖങ്ങള്‍ അകത്തേയ്ക്ക് വലിഞ്ഞ് ത്വക്കും രോമങ്ങളും ചേര്‍ന്ന് മൂടപ്പെട്ടിരിക്കും. ഇത് തങ്ങളുടെ നഖങ്ങള്‍ക്ക് തേയ്മാനം ഉണ്ടാകുന്നത് കുറയ്ക്കാനും നടക്കുമ്പോള്‍ ശബ്ദം കുറയ്ക്കാനും പൂച്ചകളെ സഹായിക്കുന്നു. മുന്‍‌കാലുകളിലെ നഖങ്ങള്‍ പിന്‍‌കാലുകളില്‍ ഉള്ളതിനേക്കാല്‍ മൂര്‍ച്ച ഉള്ളവയായിരിക്കും. ഒരു കാലിലേത് മാത്രമായോ അല്ലെങ്കില്‍ കൂട്ടമായോ തങ്ങളുടെ ഇഷ്ടപ്രകാരം നഖങ്ങള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും നീക്കുന്നത് നിയന്ത്രിക്കാന്‍ പൂച്ചയ്ക്ക് കഴിവുണ്ട്. ഇരതേടുമ്പോഴും പ്രതിരോധം ആവശ്യമാകുമ്പോഴും മരം കയറുമ്പോഴും പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയടക്കമുള്ള ‍മിനുസമുള്ള പ്രതലങ്ങളില്‍ നടക്കുമ്പോഴും തങ്ങളുടെ നഖങ്ങള്‍ പൂച്ച പുറത്തേയ്ക്ക് നീട്ടാറുണ്ട്. ഇക്കാരണത്താല്‍ പരവതാനിയിലും മറ്റും നടക്കുമ്പോള്‍ വളഞ്ഞ് പുറത്തേയ്ക്ക് നീണ്ട് നില്‍ക്കുന്ന നഖങ്ങള്‍ നൂലിലോ മറ്റോ കുടുങ്ങുമ്പോള്‍ രക്ഷപെടാനുള്ള തത്രപ്പാടില്‍ പൂച്ചകള്‍ക്ക് അപകടവും സംഭവിക്കാറുണ്ട്. പൂച്ചയുടെ കാലിന്റെ മുകളിലും താഴെയുമായി പതിയ അമര്‍ത്തി നമുക്ക് അവയുടെ നഖങ്ങള്‍ പുറത്തേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കും.

മിക്ക പൂച്ചകള്‍ക്കും മുന്‍‌കാലുകളില്‍ അഞ്ച് നഖങ്ങളും പിന്‍‌കാലുകളില്‍ നാലോ അഞ്ചോ നഖങ്ങളും ആണ് ഉണ്ടാകുക. മനുഷ്യര്‍ക്ക് ഉണ്ടാകുന്നതുപോലെ ചിലപ്പോള്‍ വീട്ടുപൂച്ചകള്‍ക്ക് അഞ്ചിലധികം നഖങ്ങള്‍ അപൂര്‍വ്വമായി ഉണ്ടായി എന്ന് വരാം. മുന്‍‌കാലുകളുടെ അടിയില്‍ കട്ടിയുള്ള ത്വക്കും ഉണ്ടാകാറുണ്ട് പൂച്ചകള്‍ക്ക്. നടക്കുമ്പോള്‍ ഇവകൊണ്ട് പൂച്ചകള്‍ക്ക് ഉപകാരം ഒന്നും ഇല്ലെങ്കിലും ചാടിവീഴുമ്പോള്‍ തെന്നല്‍ ഒഴിവാക്കാനായി ഇത് പൂച്ചയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

[തിരുത്തുക] ത്വക്ക്

പൂച്ചകളുടെ ത്വക്ക് വളരെ അയഞ്ഞതാണ്. ഇത് പൂച്ചകളെ പിടിമുറുക്കി വച്ചിരിക്കുന്ന ശത്രുക്കളുടെ ബന്ധനത്തില്‍ നിന്ന് മെയ്‌വഴക്കത്തോടെ തിരിഞ്ഞ് പ്രത്യാക്രമിക്കാന്‍ പൂച്ചകളെ സഹായിക്കുന്നു. ത്വക്കിന്റെ പ്രത്യേകത കുത്തിവയ്പ്പ് നടത്തേണ്ടുന്ന അവസരങ്ങളില്‍ വളരെ സഹായകരമാണ്. [15]

കഴുത്തിനു പിന്നിലുള്ള പൂച്ചയുടെ അയഞ്ഞ ത്വക്കാണ് തള്ളപ്പൂച്ച തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുമ്പോള്‍ കടിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കില്‍ പിടിച്ചാല്‍ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും. ആക്രമണകാരിയായ പൂച്ചയെ അടക്കിനിര്‍ത്താന്‍ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ്. പക്ഷെ വലിയ പൂച്ചകള്‍ക്ക് കുഞ്ഞ് പൂച്ചകളേക്കാള്‍ ഭാരം കൂടുതല്‍ ഉള്ളതിനാല്‍, മനുഷ്യര്‍ക്ക് പൂച്ചകളെ എടുക്കാന്‍ ഈ ത്വക്കില്‍ പിടിച്ച് ഉയര്‍ത്തുന്നതിനുപകരം പൃഷ്ടത്തിന്റെ ഭാഗത്ത് ഒരു കൈയ്യും മുന്‍‌കാലുകളുടേയും നെഞ്ചിന്റേയും ഇടയില്‍ മറ്റേതും വച്ച് ഉയര്‍ത്തുന്നതാകും ഉചിതം. കൊച്ച് കുട്ടികളെപ്പോലെ പൂച്ച അപ്പോള്‍ തന്റെ തലയും മുന്‍‌കാലുകളും തന്നെ എടുക്കുന്ന മനുഷ്യന്റെ തോളിലും പിന്‍‌കാലുകളും പൃഷ്ടവും ഈ വ്യക്തിയുടെ കയ്യിലെന്ന രീതിയിലും ആയി സുഖകരമായി കിടക്കും. ഇണ ചേരുമ്പോള്‍ ആണ്‍പൂച്ച പെണ്‍പൂച്ചയുടെ കഴുത്തിനുകടിച്ചുപിടിച്ച് പെണ്‍പൂച്ച അനങ്ങുന്നതിനെ തടയുന്നതും ത്വക്കിന്റെ ഈ പ്രത്യേകത ഉപയോഗപ്പെടുത്തിയാണ്‌. [16]

[തിരുത്തുക] ഇന്ദ്രിയങ്ങള്‍

പൂച്ചയുടെ മൂക്ക്.

പൂച്ചയുടെ ഇന്ദ്രിയങ്ങള്‍ അവയെ വേട്ടയാടലിനു സഹായിക്കുന്നു. കേള്‍വിശക്തി, കാഴ്ചശക്തി, രുചിയറിയാനുള്ള ശക്തി, സ്പര്‍ശനസംവേദനികള്‍ എന്നിവ വളരെയധികം പുരോഗമിച്ചവയായതിനാല്‍ പൂച്ച സസ്തനികളുടെ ഇടയിലെ ഏറ്റവും കഴിവുള്ള മൃഗങ്ങളിലൊന്നാണ്. മനുഷ്യനേക്കാള്‍ പകല്‍ക്കാഴ്ച കുറവാണെങ്കിലും രാത്രിയിലുള്ള കാഴ്ച ‍മനുഷ്യനേക്കാള്‍ വളരെയധികം മികച്ചതാണ്. കേള്‍വിശക്തിയുടെ കുറഞ്ഞ പരിധി മനുഷ്യരുടേതിനു തുല്യമാണെങ്കിലും മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃതിയിലുള്ള ശബ്ദങ്ങള്‍ (64 കിലോ ഹേര്‍ട്സ് വരെ) പൂച്ചയ്ക്ക് കേള്‍ക്കാനാകും. ഇത് (1.6 ഒക്റ്റേവ്) മനുഷ്യന്റെ പരിധിയേക്കാളും ഒരു ഒക്റ്റേവ് പട്ടിയുടെ പരിധിയേക്കാളും കൂടുതലാണ്.[17] മണക്കുവാനുള്ള പൂച്ചയുടെ കഴിവ് മനുഷ്യനേക്കാള്‍ പതിനാലു ഇരട്ടി അധികമാണ്. [18] പൂച്ചയ്ക്ക് മുഖത്തും ശരീരത്തിലും ഉള്ള പല സ്പര്‍ശനസംവേദികളായ രോമങ്ങള്‍ (മീശരോമങ്ങള്‍ പോലെ) പൂച്ചയെ പരിസരം മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ പൂച്ചകളിലേയ്ക്കുള്ള പരിണാമപക്രിയയില്‍ എപ്പോഴോ പൂച്ചയ്ക്ക് മധുരം മനസ്സിലാക്കാനുള്ള രണ്ടു ജീനുകളില്‍ ഒന്ന് നഷ്ടപ്പെട്ടതായി കരുതപ്പെടുന്നു.[5]

[തിരുത്തുക] ചയാപചയം

ചുരുണ്ടുകൂടിക്കിടക്കുന്ന രണ്ട് പൂച്ചകള്‍

മറ്റുമൃഗങ്ങളേക്കാള്‍ കൂടുതല്‍ നേരം ഉറങ്ങിയാണ് പൂച്ചകള്‍ തങ്ങളുടെ ഊര്‍ജ്ജം സംരക്ഷിക്കുന്നത്. പ്രായമാകും തോറുമാണ് ഇവ ഉറങ്ങാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. 13-14 മണിക്കൂര്‍ ആണ് ശരാശരി ഉറക്കസമയമെങ്കിലും ദൈര്‍ഘ്യം 12 മുതല്‍ 16 മണിക്കൂറ് വരെ വ്യത്യാസപ്പെട്ട് കാണാറുണ്ട്. ഒരു ദിവസം ഇരുപത് മണിക്കൂര്‍ വരെ ചില പൂച്ചകള്‍ ഉറങ്ങാറുണ്ട്. വളരെ കുറച്ച് സമയത്തേയ്ക്ക് ഉറങ്ങാനുള്ള പൂച്ചയുടെ കഴിവിനെ പൂച്ചയുറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വളരെക്കുറച്ച് സമയം മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അതിനെ പൂച്ചയുറക്കം എന്ന് വിശേഷിപ്പിക്കാറുണ്ട്.

പൂച്ചകള്‍ വൈകുന്നേരവും അതിരാവിലേയുമാണ് കൂടുതലായി ഊര്‍ജ്ജ്വസ്വലരായി കാണപ്പെടാറുള്ളത്.[19][20]ശൗര്യം അവയുടെ സഹവാസവും ജാതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്നവ മെലിഞ്ഞതും കൂടുതല്‍ ചുറുചുറുക്കുള്ളവയുമാണെങ്കില്‍ മറ്റുള്ളവ വണ്ണമുള്ളതും എന്നാല്‍ ഊര്‍ജ്ജസ്വലത കുറവുള്ളവയുമാണ്

പൂച്ചയുടെ സ്വാഭാവികമായ ശരീരതാപനില 38 ഡിഗ്രി സെന്റിഗ്രേഡിനും 39 ഡിഗ്രീ സെന്റിഗ്രേഡിനും ഇടയിലാണ്. [21] മനുഷ്യരുടെ ശരാശരി ശരീരതാപനില 36.8 ഡിഗ്രീ സെന്റിഗ്രേഡ് ആണ്. ഒരു വീട്ടുപൂച്ചയുടെ സ്വാഭാവികമായ ഹൃദയമിടിപ്പ് ഒരു മിനുട്ടില്‍ 140 മുതല്‍ 220 മിടിപ്പ് വരെയാണ്. ഇത് പൂച്ചയുടെ അപ്പോഴത്തെ വികാരനില അനുസരിച്ചായിരിക്കും. വിശ്രമിക്കുന്ന അവസ്ഥയില്‍ മിനിട്ടില്‍ 150 മുതല്‍ 180 മിടിപ്പ് വരെയാണ് പൂച്ചകള്‍ക്ക് ഉണ്ടാകുക. ഇത് മനുഷ്യരുടേതിന്റെ ഇരട്ടിയാണ്.

[തിരുത്തുക] വൃക്കകള്‍

വൃക്കകള്‍ തകരാറിലായ പൂച്ചകളുടെ ജീവന്‍ വര്‍ഷങ്ങളോളും നീട്ടിക്കൊണ്ട് പോകാന്‍ സ്ഥിര‍മായുള്ള കുത്തിവയ്പ്പ് കൊണ്ട് സാധിക്കും. അതുകൊണ്ട് തന്നെ പൂച്ചകള്‍ക്ക് ഡയാലിസിസ് വേണ്ടി വരാറില്ല. [22][23]

[തിരുത്തുക] ഭക്ഷണം

എലിയെ കൊന്ന് തിന്നുന്ന ഒരു പൂച്ച

പൂച്ചകള്‍ മാംസാഹാരപ്രമുഖരാണ്. സസ്യഭക്ഷണം ദഹിക്കാനുള്ളതരത്തില്‍ അല്ല അവയുടെ ദഹനേന്ദ്രിയങ്ങള്‍. അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്. അത്യാവശ്യ അമിനോ അമ്ലങ്ങ:ളിലൊന്നായ ടോറീന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതിനാല്‍ അതിനുവേണ്ടി മറ്റ് മാംസങ്ങളെ ആശ്രയിച്ചേ മതിയാകൂ. [അവലംബം ആവശ്യമാണ്]. പൂച്ചയുടെ പല്ലുകള്‍ മാംസാഹാരത്തിനനുയോജ്യമായ രീതിയില്‍ ജനിതകമായി പരിണമിച്ചതുപോലെ തന്നെ പൂച്ചയുടെ കുടലില്‍ മാംസാഹാരം ദഹിക്കേണ്ട ഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ പരിണാമപ്രക്രിയയില്‍ ചെറുതായതും പൂച്ചയെ മാംസാഹാരപ്രിയന്‍ ആക്കുന്നു. [24] ഇതുമൂലം സസ്യാഹാരം ദഹിപ്പിക്കാനുള്ള പൂച്ചയുടെ കഴിവ് വളരെ പരിമിതമാണ്. ഉദാഹരണത്തിന്, ടോറീന്‍ സസ്യവര്‍ഗ്ഗങ്ങളില്‍ കുറവും മാംസഭക്ഷണത്തില്‍ താരതമ്യേന കൂടുതലുമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെയധികം ആവശ്യമുള്ള ഒരു പ്രധാന അമിനോ സള്‍ഫോണിക്ക് അമ്ലമാണ് ടോറീന്‍‍. ഇതിന്‍റെ അഭാവം കണ്ണിലെ റെറ്റിന ചെറുതാകാനും നശിച്ചുപോ‍കാനും തന്മൂലം ഒരിക്കലുംഭേദമാകാത്തരീതിയില്‍ കാഴ്ചശക്തി തന്നെ ഇല്ലാതായിപ്പോകാനും കാരണമാകും.

മാംസാഹാരത്തിനു ഇത്രയധികം യോജിച്ച ശരീരപ്രകൃതി ആണെങ്കിലും, പൂച്ച തന്റെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ ചെടികള്‍, ഇലകള്‍, പുല്ലുകള്‍ തുടങ്ങിയ സസ്യഭക്ഷണം ഉള്‍പ്പെടുത്താറുണ്ട്. വയറ് കേടാക്കുമ്പോള്‍ അത് ഭേദമാക്കാനാണ് പൂച്ചകള്‍ ഇങ്ങനെ ചെയ്യുന്നതെന്നും, അതല്ല, ഭക്ഷണത്തില്‍ നാരുകളും ധാതുക്കളും ഉള്‍പ്പെടുത്താന്‍ ആണ് ഇത് ചെയ്യുന്നതെന്നും രണ്ട് വാദങ്ങളുണ്ട്. ചില ചെടികള്‍ പൂച്ചയുടെ ആരോഗ്യത്തിനു മോശമായതിനാല്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ് ഇത്. ഉദാഹരണത്തിനു, ഈസ്റ്റര്‍ ലില്ലി ചെടി കഴിക്കുന്നത് പൂച്ചകള്‍ക്ക് സാരമായ വൃക്കതകരാറ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഫിലൊഡെന്‍ഡ്രോണ്‍ എന്ന ചെടിയും പൂച്ചകളെ സംബന്ധിച്ചിടത്തോളം വിഷച്ചെടിയാണ്. പൂച്ചപ്രേമികളുടെ അസ്സോസിയേഷന്‍ പൂച്ചയ്ക്ക് കഴിക്കുവാന്‍ പാടില്ലാത്ത സസ്യങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്. [25]

എത്രയധികം സസ്യാഹാരം കൊടുത്താലും പൂച്ചയ്ക്ക് വേണ്ടുന്നത്ര പോഷകം ലഭിക്കുകയില്ല. [അവലംബം ആവശ്യമാണ്] എന്നാല്‍ കൃത്രിമമായി ടോറീന്‍ ചേര്‍ത്തപലതരം സസ്യഭക്ഷണങ്ങള്‍ പൂച്ചയ്ക്കായി വിപണിയില്‍ ലഭ്യമാണ്; ഇത് ഒരു പരിധിവരെ പോഷകക്കുറവ് നികത്തിയേക്കാം.

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനോട് പ്രിയം ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് പ്രോട്ടീനും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങളോട്. എങ്കിലും മനുഷ്യരുടെ ഭക്ഷണം മാത്രം പൂച്ചയ്ക്ക് വേണ്ടുന്ന സമ്പൂര്‍ണ്ണാഹാരമാകുന്നില്ല, അത് മാംസാഹാരം ആണെങ്കില്‍കൂടി.[അവലംബം ആവശ്യമാണ്] തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മാത്രമേ പൂച്ചകള്‍ ഭക്ഷണം കഴിക്കാറുള്ളുവെങ്കിലും കൂടുതലായി ഭക്ഷണം കൊടുത്താല്‍ പൂച്ചകള്‍ വല്ലാതെ തടിക്കാറുണ്ട്. വയസ്സാകുന്തോറുമാണ് പൂച്ചകള്‍ കൂടുതലായി ഈ സ്വഭാവസവിശേഷത കാണിക്കാറുള്ളത്.[അവലംബം ആവശ്യമാണ്] ഇത് പ്രമേഹം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങളും പൂച്ചയ്ക്ക് ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ വീട്ടിന്റെ അകത്ത് മാത്രം കഴിയുന്ന പൂച്ചകള്‍ക്ക് വീട്ടില്‍ തന്നെ ചെറിയ വ്യായാമങ്ങള്‍ നല്‍കേണ്ടുന്നതും ഭക്ഷണം ക്രമീകരിക്കേണ്ടതും ആവശ്യമാണ്.

ഭക്ഷണക്കാര്യത്തില്‍ പൂച്ചയ്ക്ക് തന്റെ ഇഷ്ടാനിഷ്ടങ്ങളുണ്ട്. ഇത് മധുരം തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് ഇല്ലാത്തതുകൊണ്ടാകാം. മറ്റ് സസ്തനികള്‍ക്കില്ലാത്ത ഒരു പ്രത്യേകത പൂച്ചകള്‍ക്കുണ്ട്. മനപ്പൂര്‍വ്വം പൂച്ച പട്ടിണി കിടക്കാറുണ്ട്. താന്‍ മുന്‍പ് കഴിച്ചിട്ടുള്ള രുചികരമായ ഭക്ഷണം കൊടുത്താല്‍പ്പോലും അപ്പോള്‍ പൂച്ച കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന് വരും. ഇത് പൂച്ചയുടെ ദഹനേന്ദ്രിയത്തിന് (vomeronasal or Jacobson's organ) ഒരു പ്രത്യേക ഭക്ഷണം ശീലമായതുകൊണ്ടോ അല്ലെങ്കില്‍ പൂച്ചയുടെ ഉടമസ്ഥരില്‍ നിന്ന് അതൊരു പ്രത്യേകം ഭക്ഷണം പ്രതീക്ഷിക്കുന്നതുകൊണ്ടോ ആയിരിക്കും.[അവലംബം ആവശ്യമാണ്] സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിനോടുള്ള മടുപ്പ് കാരണം വീണ്ടും അത് കഴിക്കാന്‍ തോന്നുന്നതുവരെ പട്ടിണി കിടക്കാന്‍ പൂച്ച തയ്യാറാകും.[അവലംബം ആവശ്യമാണ്] തന്റെ ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാന്‍ പൂച്ചകള്‍ സ്വയം തയ്യാറാകുന്നത് വളരെ അപൂര്‍വ്വമാണ്. പൂച്ചയുടെ ഭാരം പെട്ടെന്ന് വളരെയധികം കുറഞ്ഞാല്‍ ഹെപ്പാറ്റിക് ലിപ്പിഡോസിസ്(hepatic lipidosis) എന്ന മാരകമായ അവസ്ഥ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. വീണ്ടും പട്ടിണി കിടക്കാന്‍ നിര്‍ബന്ധിതനാക്കുന്ന തരത്തില്‍ വിശപ്പിനെ ഇല്ലാതാക്കുന്ന കരളിന്റെ വൈകല്യമാണ് അത്. 48 മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിച്ചേക്കാവുന്നതരത്തില്‍ മാരകമാണ് ഈ രോഗം.

കാറ്റ്നിപ്പ് (catnip) ചെടിയോട് ചില പൂച്ചകള്‍ക്ക് ഒരു പ്രത്യേക താത്പര്യം തോന്നാറുണ്ട്. ഈ ചെടി പൂച്ച കഴിക്കാറില്ലെങ്കിലും ഇതിനെ തട്ടിക്കളിക്കാനും അതിന്റെ മുകളില്‍ കിടന്നുരുളാനും ഇടയ്ക്കൊന്ന് ചവയ്ക്കാനും ഒക്കെ പൂച്ചയ്ക്ക് രസമാണ്. കുറച്ച് നിമിഷങ്ങള്‍ മാത്രമേ പൂച്ച ഈ താത്പര്യം പ്രകടിപ്പിക്കാറുള്ളൂ. ഒന്ന് രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ പൂച്ചയ്ക്ക് വീണ്ടും താത്പര്യം തോന്നി ഇത് തന്നെ വീണ്ടും ചെയ്യും. ഇത്രയധികം താത്പര്യം ഇല്ലെങ്കിലും, ചെറിയൊരളവില്‍ Mmint, Valerian എന്നീ ചെടികളോടും പൂച്ചയ്ക്ക് കൌതുകമുണ്ടാകാറുണ്ട്.

അസ്വാഭാവികമായ ഭക്ഷണം കഴിക്കുന്ന സ്വഭാവവും പൂച്ചകള്‍ കാണിക്കാറുണ്ട്. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, കമ്പിളി എന്നിവയൊക്കെ ചിലപ്പോള്‍ പൂച്ച കഴിക്കും. ഇത് വലിയൊരളവ് വരെ ദഹിക്കാതെ പുറത്തേയ്ക്ക് പോകുന്നതിനാല്‍ ഇതൊരു ആരോഗ്യപ്രശ്നം ആകാറില്ല. എന്നാലും വലിയ അളവില്‍ ഇത് കഴിച്ചാല്‍, ഉദാഹരണത്തിനു ഒരു സോക്സ് മുഴുവനായി കഴിച്ചാല്‍, പൂച്ചയ്ക്ക് ഇത് മാരകമാകും. ഈ സ്വഭാവസവിശേഷത ബര്‍മ്മീസ്, ഓറിയെന്ററ്റ്, സയാമീസ് എന്നീ വര്‍ഗ്ഗങ്ങളിലും, ഇവയുടെ താവഴികളില്‍ ഉള്ള മറ്റ് വര്‍ഗ്ഗങ്ങളിലുമാണ് കൂടുതലായി കാണപ്പെടാറുള്ളത്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] വിഷപദാര്‍ത്ഥങ്ങള്‍

പൂച്ചയുടെ കരള്‍ മറ്റ് മൃഗങ്ങളുടെതുപോലെ വിഷപദാര്‍ത്ഥങ്ങളെ പ്രതിരോധിക്കാന്‍ ശക്തി ഉള്ളവയല്ല. അതുകൊണ്ട് തന്നെ വീട്ടില്‍ ഉപയോഗിക്കപ്പെടുന്ന പല പദാര്‍ത്ഥങ്ങളും പൂച്ചയ്ക്ക് ഹാനികരമായേക്കാം. [26][27] പൂച്ചകള്‍ ഉള്ള വീട്ടില്‍ ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും, ഉണ്ടെങ്കില്‍ അവ ഒഴിവാക്കേണ്ടതുമാണ്. സ്ഥിരമായി രോഗഗ്രസ്തരായി പൂച്ചകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, വേദനസംഹാരിയായ പാരസെറ്റമോള്‍, അസെറ്റമിനോഫിന്‍, എന്നിവയൊക്കെ പൂച്ചയ്ക്ക് വളരെയധികം ഹാനികരമാണ്. ഇവ പുറംതള്ളാനുള്ള രാസത്വരികം പൂച്ചകള്‍ക്ക് ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ഇവ അകത്ത് ചെല്ലുന്നതുതന്നെ പൂച്ചയെ അപകടാവസ്ഥയിലാക്കും. [28][27] പൂച്ച ഇവ കഴിച്ചെന്ന് സംശയം തോന്നിയാല്‍ ഉടനെ മൃഗഡോക്റ്ററെ കാണിക്കേണ്ടതാണ്. [29] വാതത്തിന്റെ ചികിത്സക്കായി കൊടുക്കുന്ന ആസ്പിരിന്‍ പോലും പൂച്ചയ്ക്ക് അളവില്‍ കൂടിയാല്‍ അപകടമാണെന്നതിനാല്‍ ശ്രദ്ധിച്ച് കൊടുക്കേണ്ടതാണ്. [27] അതുപോലെ മുടികൊഴിച്ചിലിനായി ഉപയോഗിക്കുന്ന മിനൊക്സിഡില്‍ പൂച്ചയുടെ ത്വക്കില്‍ പുരട്ടിയതുകാരണം പൂച്ചകള്‍ക്ക് സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി കാണപ്പെട്ടിട്ടുണ്ട്.[30][31]

കീടനാശിനികളും കളനാശിനികളും പോലെയുള്ള സ്പക്ഷ്ടമായ വിഷപദാര്‍ത്ഥങ്ങള്‍ കൂടാതെ പൂച്ചകള്‍ക്ക് അപകടകരമാ‍യ വീട്ടുസാധനങ്ങളില്‍ മോത്ത്ബോള്‍ (mothball), നാഫ്തലീന്‍ ഉത്പന്നങ്ങളും[27] ഫീനോള്‍, ഡെറ്റോള്‍, ലൈസോള്‍ തുടങ്ങിയ തറ തുടയ്ക്കുന്ന ഉത്പന്നങ്ങളും ഉള്‍പ്പെടുന്നു.[27].[32]. മഞ്ഞ് ഉരുക്കാന്‍ ഉപയോഗിക്കുന്ന എതിലിന്‍ ഗ്ലൈക്കോള്‍ പൂച്ചകള്‍ക്ക് ഇഷ്ടമാണെങ്കിലും ഒരു സ്പൂണ്‍ നിറയെ ഇത് കഴിക്കുന്നതുപോലും പൂച്ചയ്ക്ക് ഹാനികരമായേക്കാം. [33]

മനുഷ്യരുടെ ഭക്ഷണപദാര്‍ത്ഥങ്ങളും പൂച്ചകള്‍ക്ക് ഹാനികരമാകാറുണ്ട്. വളരെക്കുറച്ച് പൂച്ചകളേ ചോക്കളേറ്റ് കഴിക്കാറുള്ളുവെങ്കിലും ചോക്കളേറ്റില്‍ ഉണ്ടാകുന്ന തിയോബ്രോമിന്‍ പൂച്ചയ്ക്ക് വിഷബാധയുണ്ടാക്കിയേക്കാം. ഉള്ളിയും ഇഞ്ചിയും കൂടിയ അളവില്‍ കഴിച്ച പൂച്ചകളില്‍ വിഷബാധ ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്. [27] ഫിനോള്‍ കലര്‍ന്ന ബിസ്പെനോള്‍ എ എന്ന പദാര്‍ത്ഥം ഉപയോഗിച്ച് സീല്‍ ചെയ്യുന്ന ടിന്നില്‍ കിട്ടുന്ന പൂച്ചഭക്ഷണം വരെ പൂച്ചകള്‍ക്ക് മോശമായി ഭവിക്കാറുണ്ട്, ശാസ്ത്രീയമായി കാരണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും.[27]

പൂച്ചയടക്കമുള്ള പല മൃഗജാതികള്‍ക്കും വീട്ടില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. [26]. പൂച്ചകള്‍ ഇത്തരം ചെടികള്‍ കഴിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്.

[തിരുത്തുക] സ്വഭാവം

[തിരുത്തുക] സാമൂഹിക ജീവിതം

മറ്റ് പൂച്ചകളുമായി പൂച്ച അടുപ്പം സ്ഥാപിച്ചേക്കാം. ഇവിടെ ഒരു പൂച്ച മറ്റൊരു പൂച്ചയുടെ രോമം മിനുക്കിക്കൊടുക്കുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരുടേയും മനുഷ്യരുടെയും മറ്റ് വളര്‍ത്തു മൃഗങ്ങളുടേയും സഹവാസം മൂലം ഒരു നാട്ടുമൃഗമായി മെരുങ്ങാന്‍ പൂച്ചയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൂച്ചയെ വളര്‍ത്തുന്ന വ്യക്തിയെ പൂച്ച തങ്ങളുടെ അമ്മയെയെന്നപോലെ സ്നേഹിക്കുമെന്നും കരുതപ്പെടുന്നു. അതുപോലെതന്നെ, പൂച്ചകള്‍ വലുതായാലും അവരുടെ ചെറുപ്പക്കാലത്തുള്ളതുപോലെ തന്നെ ജീവിക്കുന്നുവെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. [34]

പൊതുവേ പൂച്ചകള്‍ നന്നായി ഇണങ്ങുന്നവരാണെങ്കിലും മനുഷ്യരുമായി ഇണങ്ങാതെ ജീവിക്കുന്ന പൂച്ചകളുടെ എണ്ണവും കുറവല്ല. മുതിര്‍ന്ന പൂച്ചകള്‍ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതായും ചിലപ്പോള്‍ മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതായും കാണപ്പെടാറുണ്ട്. [35]

[തിരുത്തുക] സഹജീവനം

പൂച്ചകളുടെ സാമൂഹികസ്വഭാവം മനസ്സിലാക്കാനുള്ള ഒരു വഴി അവയെ നിരീക്ഷിക്കലാണ്. വളര്ത്ത്പൂച്ചകള്‍, കോളനികള്‍ എന്നപോലെ തങ്ങളുടെ പ്രദേശപരിധി അവര്‍ തന്നെ നിശ്ചയിച്ചിട്ടുണ്ടാകും. ഇതില്‍ ലൈംഗികപരമായി സജീവമായ പൂച്ചകളുടേത് വലിയ കോളനികളും അല്ലാത്തവയുടേത് ചെറിയ കോളനികളും ആയിരിക്കും. ഇവയുടെ ഇടയില്‍ ആരുടേയും സ്വന്തമല്ലാത്ത സ്ഥലങ്ങളും ഉണ്ടാകും. ഇവിടെ പൂച്ചകള്‍ സമാധാനപരമായി പെരുമാറും. പക്ഷെ സ്വന്തം കോളനിയില്‍ വരുന്ന മറ്റ് പൂച്ചകളെ പൂച്ച വിരട്ടി ഓടിക്കും. ആദ്യം തുറിച്ചു നോക്കിയും ഒച്ചയുണ്ടാക്കിയും മുറുമുറുത്തും തന്റെ ശത്രുവിനെ ഓടിക്കാന്‍ ശ്രമിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ഒച്ചയുണ്ടാക്കി ആക്രമിക്കുകയും ആണ് പൂച്ച ചെയ്യുക.

ഇങ്ങനെ ജീവിക്കുന്നതുകൊണ്ടാകാം, പൂച്ചകള്‍ക്ക് ജീവിക്കാനായി ഒന്നിച്ച് നില്‍ക്കുന്ന സ്വഭാവം ഇല്ല. അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല. പട്ടിയെപ്പോലെയോ സിംഹത്തെപ്പോലെയോ കൂട്ടമായി ഇരതേടാന്‍ പൂച്ച പോകാറില്ല. (സ്വയം നക്കി ശരീരം എപ്പോഴും ശുചിയായി വയ്ക്കുന്ന പൂച്ചയുടെ സ്വഭാവം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂച്ചയുടെ ഉമിനീര്‍ പൂച്ചയുടെ നാറ്റം ഒഴിവാക്കി, തന്നെ ശത്രുക്കള്‍ കണ്ട്പിടിക്കുനതില്‍ നിന്ന് രക്ഷിക്കുന്നു. എന്നാല്‍ പട്ടിയ്ക്ക് ശരീരദുര്‍ഗന്ധം ഉള്ളത് ഇരപിടിക്കുമ്പോള്‍ സഹായകരമാകുകയാണ് ചെയ്യുക. ഒരു പട്ടിയുടെ നാറ്റം മനസ്സിലാക്കി അവിടെ നിന്ന് രക്ഷപെടാന്‍ നോക്കുമ്പോള്‍ മറ്റ് പട്ടികളുടെ കയ്യില്‍ പെടുകയാണ് പട്ടിയുടെ ഇരയ്ക്ക് സംഭവിക്കുക. പക്ഷെ ഇതിനു തങ്ങളുടെ ഇടയിലുള്ള വിനിമയം നന്നായിരിക്കണം. പട്ടികളുടെ കൂട്ടത്തിന് ഇത് നല്ലവണ്ണം ഉണ്ടെങ്കിലും പൂച്ചയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാല്‍ പൂച്ച ഒറ്റയ്ക്കേ ഇര തേടുകയുള്ളൂ)

[തിരുത്തുക] ആക്രമണോത്സുകത

നടു വളച്ച്, ഒരു വശത്തേയ്ക്ക് ചരിഞ്ഞ്, ശബ്ദമുണ്ടാക്കി ആത്മസംരക്ഷണത്തിനു തയ്യാറെടുക്കുന്ന പൂച്ച

അതിര്‍ത്തിയുടെ പേരിലോ, ഇണയുടെ പേരിലോ, മറ്റൊരാളെ തോല്‍പ്പിക്കാണോ, എതിര്‍ത്ത് നില്‍ക്കാനോ ഒക്കെയായി പൂച്ചകള്‍ തമ്മില്‍ ആക്രമണത്തില്‍ ഏര്‍പ്പെടുമ്പോള്‍ പൂച്ചകള്‍ സാധാരണയായി തങ്ങളുടെ ശരീരം വളച്ച് രോമങ്ങള്‍ ഉയര്‍ത്തി നിര്‍ത്തി തങ്ങളുടെ ശരീരവലിപ്പത്തിനെ പെരുപ്പിച്ച് കാണിക്കാറുണ്ട്. കൈകള്‍ കൊണ്ട് ശക്തിയായി എതിരാളിയുടെ മുഖത്തും ശരീരത്തിലും അടിച്ചും കടിച്ചും ഒക്കെയാണ് പൂച്ചക്കള്‍ ആക്രമിക്കുക. സാധാരണ തോല്‍ക്കും എന്നുറപ്പായാല്‍ സാരമായ മുറിവുകള്‍ എല്‍ക്കുന്നതിനുമുന്‍പ് തന്നെ പൂച്ച രക്ഷപ്പെടാറാണ് പതിവെങ്കിലും അപൂര്‍വ്വമായി മാരകമായ മുറിവ് തന്റെ എതിരാളിയില്‍ ഏല്‍പ്പിക്കാന്‍ പൂച്ചകള്‍ക്ക് സാധിക്കാറുണ്ട്. മുഖത്തും ചെവികളിലുമൊക്കെയായി ചെറിയ മുറിവേ പൂച്ചയ്ക്ക് എല്‍ക്കാറുള്ളുവെങ്കിലും ആ മുറിവില്‍ അണുബാധ ഉണ്ടായി പൂച്ചകള്‍ക്ക് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള ആക്രമണമാണ് ഫെലൈന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (FIV) എന്ന കീടാണുവിന്റെ പ്രചരണത്തിന്റെ മുഖ്യകാരണം എന്നും വിശ്വസിപ്പിക്കപ്പെടുന്നു. ലൈംഗികപരമായി സജീവമായ ആണ്‍ പൂച്ചകള്‍ തങ്ങളുടെ ജീവിതകാലത്തില്‍ പല പൂച്ചകളുമായും ആക്രമണത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തങ്ങളുടെ മുഖത്തിലും ചെവികളിലും ഒക്കെ പല മുറിവിന്റെ പാടുകളും ശേഷിപ്പിക്കും. തങ്ങളുടെ കുട്ടികളെ രക്ഷിക്കാനും തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാനായും ഒക്കെ പെണ്‍പൂച്ചകളും മറ്റുള്ളവരെ ആക്രമിക്കാറുണ്ട്.

[തിരുത്തുക] കളികള്‍

കളിയായി വഴക്കിടുന്ന പൂച്ചകള്‍.

വളര്‍ത്ത് പൂച്ചകള്‍, പ്രത്യേകിച്ചും പൂച്ചക്കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്. ഈ പെരുമാറ്റം ഇരപിടിക്കലിന്റെ ഒരുതരം അനുകരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം കളികള്‍ പൂച്ചയ്ക്ക പതുങ്ങിയിരിക്കാനും, ഇരപിടിക്കാനും, ഇരയെ കൊല്ലുവാനും ഒക്കെയുള്ള പരിശീലനവും ആകുന്നു. [36] തൂങ്ങിക്കിടക്കുന്ന ഒരു നൂലോ വള്ളിയോ, നിലത്ത് അശ്രദ്ധമായി കിടക്കുന്ന ഒരു ചരടോ, അങ്ങിനെ എന്തെങ്കിലും മതി ഒരു പൂച്ചയെ കൌതുകപ്പെടുത്താന്‍. ഇങ്ങനെ നൂലുകളുമായി പൂച്ച കളിക്കുന്നത് പല കാര്‍ട്ടൂണുകളിലും ചിത്രങ്ങളിലും വിഷയമായിട്ടുണ്ട്. അമ്മപ്പൂച്ചയുടെ വാലും ഇങ്ങനെ പൂച്ച തട്ടിക്കളിക്കാറുണ്ട്. എന്നാല്‍ ഈ നൂല് വിഴുങ്ങുന്നത് പൂച്ചയ്ക്ക് ആപത്കരമാണ്. അത് വയറില്‍ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വളര്‍ത്ത് പൂച്ചകള്‍ക്ക് കളിക്കാനായി ഉടമകള്‍ നേരത്ത ലേസര്‍ രശ്മികള്‍ കൊണ്ട് നിലത്ത് വരയ്ക്കാറുണ്ട്, പൂച്ചയ്ക്ക് ആ ലേസര്‍ ബിന്ദുവിനെ പിന്തുടരുന്നത് ഇഷ്ടമാണ്. ഈ ലേസര്‍ കൊണ്ട് പൂച്ചയുടെ കണ്ണിന് എന്തെങ്കിലും അപകടം പിണഞ്ഞതായി അറിവില്ല. ലേസര്‍ പേനകള്‍ പ്രചാരത്തിനാകുന്നതിനുമുന്‍പ് ടോര്‍ച്ചിന്റെ വെളിച്ചവും ഈര്‍ക്കിലും ഓലയും ഒക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഇതേ കളിയുടെ ഭാഗമായി പൂച്ചകള്‍ തമ്മില്‍തമ്മിലും ഉടമയോടും ഒക്കെ അടി കൂടാറുണ്ട്. എങ്കിലും പൂച്ചകള്‍ക്ക് ദേഷ്യം വന്ന് നഖങ്ങള്‍ പുറത്തേക്ക് നീട്ടി ആക്രമിക്കാന്‍ ഏത് നിമിഷവുംസാധ്യത ഉള്ളതിനാല്‍ മനുഷ്യര്‍ പൂച്ചകളുമായി അടുക്കുമ്പോള്‍ ഒരു അകലം പാലിക്കുന്നത് നല്ലതാണ്.

[തിരുത്തുക] ഇര തേടല്‍

തന്റെ ഉടമയ്ക്ക് ഒരു പക്ഷിയെ സമ്മാനിക്കുന്ന പൂച്ച.

വലിയ പൂച്ചകളെപ്പോലെത്തന്നെ (സിംഹം, പുലി) വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളും ഇരപിടിക്കാന്‍ സമര്‍ത്ഥരാണ്. [37] കടുവയേയും പുലിയേയും പോലെ പതുങ്ങിയിരുന്ന്‍ ഇരയെ കാത്തിരുന്ന്, ഇരവരുമ്പോള്‍ പെട്ടെന്ന് ആക്രമിച്ച് കീഴടക്കുന്ന വിദ്യയാണ് പൂച്ചയുടേയും ആയുധം. ഇങ്ങനെ കീഴടക്കിയ തന്റെ ഇരയുടെ കഴുത്തിനു കടിച്ച് കുടഞ്ഞ് നട്ടെല്ല് തകര്‍ത്ത് പരാലിസിസ് വരുത്തുകയോ കരോട്ടിഡ് ആര്‍ട്ടറിയും ജുഗുലാര്‍ ഞരമ്പും മുറിച്ച് രക്തം നഷ്ടപ്പെടുത്തിക്കുകയോ, അല്ലെങ്കില്‍ ഇരയുടെ ശ്വാസകോശനാളി (Vertebrate trachea) തകര്‍ക്കുകയോ ചെയ്ത് പൂച്ച ഇരയുടെ കഥ കഴിക്കുന്നു.

പൂച്ച തന്റെ ഉടമയ്ക്ക് താന്‍ പിടിച്ച ഇരയെ നല്‍കുന്നത് എന്തിനെന്നതിനെക്കുറിച്ച് അധികം വിവരങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടില്ല. എത്തോളജിസ്റ്റായ പോള്‍ ലെഹസന്‍ പറയുന്നത് പൂച്ചകള്‍ മനുഷ്യരെ തങ്ങളുടെ സമൂഹത്തിലെ ഒരു അംഗമെന്നരീതിയില്‍ കാണുന്നതിന്റെ തുടര്‍ച്ചയാണ് അധികം വന്ന ഇരയെ മനുഷ്യരുമായി പങ്കുവയ്ക്കുന്നത് എന്നാണ്. [38] എന്നാല്‍ അന്ത്രോപ്പോളജിസ്റ്റായ ഡെസ്മണ്ട് മോറിസ് 1986-ല്‍ എഴുതിയ കാറ്റ് വാച്ചിങ്ങ് എന്ന പുസ്തകത്തില്‍ പറയുന്നത് പൂച്ചകള്‍ ഇരപിടിക്കാന്‍ സമര്‍ത്ഥരല്ലാത്ത മനുഷ്യരെ ഇരപിടിക്കാന്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് തങ്ങള്‍ പിടിച്ച എലികളേയും പക്ഷികളേയും വീട്ടില്‍ കൊണ്ടു വരുന്നത് എന്നാണ്. ഇരപിടിക്കാന്‍ കഴിവില്ലാത്ത വലിയ പൂച്ചക്കുട്ടി എന്നരീതിയില്‍ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുന്നതാവാം ഇതെന്നും അദ്ദേഹം ഇതെ പുസ്തകത്തില്‍ പറയുകയുണ്ടായി. മറ്റൊരു സാധ്യത ഉള്ളത്, തങ്ങള്‍ക്ക് ഇരപിടിക്കാനുള്ള കഴിവായി എന്ന് തങ്ങളുടെ അമ്മയ്ക്ക് മുന്നില്‍ തെളിയിക്കുന്ന പൂച്ചയുടെ അതേ മനശ്ശാസ്ത്രമാകും മനുഷ്യരുടെ മുന്നില്‍ തങ്ങള്‍ പിടിച്ച ഇരയെ കാഴ്ചവയ്ക്കുന്നതിനു പിന്നിലും എന്നാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍, ഇരയെക്കൂടാതെ വാച്ചുകള്‍, പേനകള്‍, പെന്‍സിലുകള്‍ എന്നിങ്ങനെ വായില്‍ കൊള്ളാവുന്ന എന്തും തങ്ങളുടെ ഉടമയ്ക്ക് കൊണ്ടുപോയി കൊടുക്കാറുണ്ട്.

[തിരുത്തുക] പ്രത്യുത്പാദനം

പൂച്ചയ്ക്ക് വര്‍ഷത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രജനനകാലം ഉണ്ടാകും. ഇരചേരുകയാണെങ്കില്‍ ഓരോന്നും നാലു മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്‍ക്കും, ഇണ ചേര്‍ന്നില്ലെങ്കില്‍ അതില്‍ക്കൂടുതലും.

പെണ്‍പൂച്ചയോട് പല ആണ്‍ പൂച്ചകളും ഇണ ചേരാന്‍ ആഗ്രഹിക്കും. ഇവര്‍ തമ്മില്‍ പൊരുതി വിജയിയാകുന്ന പൂച്ചയ്ക്കാണ് ഇണചേരാന്‍ അവസരം ഉണ്ടാകുക. ആദ്യം നീരസം കാണിക്കുമെങ്കിലും പെണ്‍പൂച്ചകള്‍ പിന്നീട് ഇണചേരാന്‍ നിന്ന് കൊടുക്കും. ഇണചേരുന്ന സമയത്ത് പെണ്‍പൂച്ചകള്‍ ഉച്ചത്തില്‍ കരയാറുണ്ട്. ഇണചേരലിനുശേഷം പെണ്‍പൂച്ച തന്റെ ശരീരം നക്കി വൃത്തിയാക്കും. ഈ സമയത്ത് ഏതെങ്കിലും ആണ്‍പൂച്ച ഇണചേരാനായി ശ്രമിച്ചാല്‍ പെണ്‍പൂച്ച ആ ആണ്‍പൂച്ചയെ ആക്രമിക്കും. പക്ഷെ ശരീരശുചീകരണത്തിനുശേഷം പെണ്‍പൂച്ച വീണ്ടും ഇണചേരാന്‍ സന്നദ്ധയാകും.

ആണ്‍പൂച്ചയുടെ ലിംഗത്തില്‍ പിറകിലേയ്ക്ക് നില്‍ക്കുന്ന മുളളുകള്‍ ഉണ്ടാകും. ഇണചേര്‍ന്ന് കഴിഞ്ഞ് ഈ ലിംഗം പിറകോട്ടെടുക്കുമ്പോള്‍ ഈ മുളളുകള്‍ പെണ്‍പൂച്ചയുടെ യോനിയില്‍ ഉരഞ്ഞ് പെണ്‍പൂച്ചയ്ക്ക് അണ്ഡവിസര്‍ജ്ജനം(ovulation) ഉണ്ടാകാന്‍ സഹായിക്കുന്നു.ഇതിനാലാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പടുേബാള്‍ പെണ്‍പൂച്ചകള്‍ ഉച്ചത്തില്‍ കരയുനനത്. ഇത് എല്ലായ്പ്പോഴും സംഭവിക്കാത്തതുകൊണ്ട് തന്നോട് ആദ്യം ഇണചേര്‍ന്ന പൂച്ചയില്‍ നിന്ന് തന്നെ പെണ്‍പൂച്ച എല്ലായ്പ്പോഴും ഗര്‍ഭം ധരിക്കണമെന്നില്ല. അതുപോലെ തന്നെ, തന്റെ ഇണചേരല്‍ കാലഘട്ടത്തില്‍ പല ആണ്‍പൂച്ചകളുമായും പെണ്‍പൂച്ച ഇണചേരും എന്നുള്ളതുകൊണ്ട് തനിക്ക് പ്രസവത്തില്‍ ഉണ്ടാകുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ അച്ഛന്‍ തന്നെ ആയിരിക്കണമെന്നില്ല.

ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുങ്ങളോടൊത്ത് ഒരു തള്ളപ്പൂച്ച
ആദ്യമായി കണ്ണ് തുറന്ന ഒരു പൂച്ചക്കുഞ്ഞ്

പൂച്ചയുടെ ആര്‍ത്തവചക്രം ഏതാണ്ട് 63–65 ദിവസമാണ്. ഒരു പ്രസവത്തില്‍ പൂച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാം. ഇതില്‍ ആദ്യത്തെ കുഞ്ഞ് മറ്റ് കുഞ്ഞുങ്ങളേക്കാള്‍ ചെറുതായിരിക്കും. ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയില്‍ പൂച്ച ഇവരെ മുലയൂട്ടുന്നത് നിത്തും. ലൈംഗികപരമായ വളര്‍ച്ച പൂര്‍ണ്ണമാകാന്‍ പെണ്‍പൂച്ചകള്‍ക്ക് 4–10 മാസവും ആണ്‍പൂച്ചകള്‍ക്ക് 5–7 മാസവും എടുക്കും.

പ്രന്ത്രണ്ട് മാസം പ്രായമാകുമ്പോള്‍ പൂച്ചക്കുഞ്ഞിനെ മറ്റൊരുടമയ്ക്ക് കൈമാറാം. അതിനുമുന്നേതന്നെ തള്ളപ്പൂച്ചയുടെ അടുത്ത് നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയാല്‍ അപ്പൊഴേ പൂച്ചയെ മാറ്റിത്താമസിപ്പിക്കാവുന്നതാ‍ണ്. പൂച്ചയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാതിരിക്കാന്‍ ചെയ്യുന്ന ശസ്ത്രക്രിയ പൂച്ചയ്ക്ക് 6-8 മാസം ആകുമ്പോള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുവഴി ആണ്‍പൂച്ചകള്‍ മൂത്രം ഒഴിച്ചും പെണ്‍പൂ‍ച്ചകള്‍ ഒച്ചയുണ്ടാക്കിയും തങ്ങളുടെ പ്രദേശം അടയാളപ്പെടുന്ന സ്വഭാവം ഇല്ലാതെയാക്കാവുന്നതാണ്. എന്നാല്‍ പൂച്ച ഈ സ്വഭാവം പ്രദര്‍ശിപ്പിച്ചതിനുശേഷമാണ് പ്രത്യുത്പാദനശേഷി ഇല്ലാതെയാക്കുന്നതെങ്കില്‍ ഈ സ്വഭാവം പൂച്ച തുടരാന്‍ സാധ്യതയുണ്ട്.

[തിരുത്തുക] ശുചിത്വം

ചീര്‍പ്പ് പോലെയുള്ള നാക്ക് ഉപയോഗിച്ച് ഒരു പൂച്ച രോമങ്ങള്‍ നക്കി വൃത്തിയാക്കുന്നു.

പൂച്ചയ്ക്ക് ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ നാക്കിലുള്ള മുകുളങ്ങള്‍ ഒരു ചീപ്പ് പോലെ പ്രവര്‍ത്തിച്ച് രോമങ്ങള്‍ ഒതുക്കിവയ്ക്കാന്‍ പൂച്ചയെ സഹായിക്കുന്നു.ഇതു മാര്‍ജ്ജാര വംശത്തിലുളള എല്ലാ ജീവികളിലും കാണപ്പടുന്നുണ്ട്പൂച്ചയുടെ ഉമിനീര്‍ അഴുക്ക് കളയാനും വിയര്‍പ്പ് നാറ്റം ഇല്ലാതെയാക്കാനും പൂച്ചയെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്. പൂച്ചകള്‍ക്ക് മറ്റ് പൂച്ചകളേയും മനുഷ്യരേയും നക്കി വൃത്തിയാക്കുന്നതും ഇഷ്ടമാണ്. മറ്റ് പൂച്ചകളെ നക്കി വൃത്തിയാക്കുന്നതിനുപിന്നില്‍ തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കുക എന്നൊരുദ്ദേശ്യവും പൂച്ചയ്ക്ക് ഉണ്ട്.

ഇങ്ങനെ വൃത്തിയാക്കുന്നതിനിടയില്‍ തന്റെ വയറ്റില്‍ എത്തുന്ന രോമങ്ങള്‍ പൂച്ച പിന്നീട് ഒരു രോമഗോളമായി ചര്‍ദ്ദിക്കാറുണ്ട്. നീളമുള്ള രോമം ഉള്ള പൂച്ചകളാണ് ചെറിയ രോമമുള്ള പൂച്ചകളേക്കാള്‍ ഇങ്ങനെ ചെയ്യാറ്. സ്ഥിരമായി പൂച്ചയുടെ രോമം ചീകി വൃത്തിയാക്കിക്കൊടുത്തോ വയറില്‍ രോമം കുമിഞ്ഞ് കൂടുത്തത് ഒഴിവാക്കുന്ന തരം ഭക്ഷണം കൊടുത്തോ ഇത് ഇല്ലാതെയാക്കാവുന്നതാണ്.

[തിരുത്തുക] മാന്തല്‍

നഖം പുറത്തേയ്ക്ക് നീട്ടി കട്ടിയായ പ്രതലങ്ങളില്‍ ഉരക്കുന്ന സ്വഭാവമുണ്ട് പൂച്ചകള്‍ക്ക്. ഇത് നഖത്തിന്റെയടിയില്‍ ഉള്ള അഴുക്ക് ഒഴിവാക്കാനും കാലുകള്‍ക്ക് നല്ല വ്യായാമം കിട്ടാനും ആയിട്ടാണ് പൂച്ച ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് പൂച്ചകള്‍ നന്നായി ആസ്വദിക്കുന്നു. നഖങ്ങള്‍ ഇല്ലാതെയായ പൂച്ചകള്‍ പോലും ഇങ്ങനെ ചെയ്ത് ആനന്ദം കണ്ടെത്താറുണ്ട്. പൂച്ചയുടെ കാലിന്റെ അടിയിലുള്ള വിയര്‍പ്പ് ഗ്രന്ധിയില്‍ നിന്ന് വിയര്‍പ്പ് വീണ് തന്റെ പ്രദേശം അടയാളപ്പെടുത്താനാണ് പൂച്ച ഇത് ചെയ്യുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] ഉയരങ്ങളോടുള്ള ഇഷ്ടം

മരത്തില്‍ കയറിയ ഒരു പൂച്ച.

ഉയരം കൂടിയ സ്ഥലത്ത് പോയി ഇരിക്കാന്‍ പൂച്ചക്കള്‍ക്ക് ഇഷ്ടമാണ്. ഉയരത്തില്‍ നിന്ന് തന്റെ പ്രദേശം മൊത്തം നിരീക്ഷിക്കാനാണ് പൂച്ചകള്‍ ഇത് ചെയ്യുന്നതെന്നാണ് കരുതപ്പെടുന്നത്. ചീറ്റപ്പുലിയെപ്പോലെ, കാട്ടില്‍ ഉള്ള പൂച്ചകള്‍ മുകളില്‍ ഒളിഞ്ഞ് നിന്ന് താഴെയുള്ള ഇരയെ ചാടി വീണ് ആക്രമിക്കാനും ഇങ്ങനെ ഉയരമുള്ള മരത്തിലും മറ്റും കയറി നില്‍ക്കാറുണ്ട്. [39] അതുകൊണ്ട് തന്നെ ഉയരം, പൂച്ചയ്ക്ക് അന്തസ്സും സുരക്ഷിതത്വവും കൂടി നല്‍കുന്നു.

ഉയരമുള്ള പ്രതലത്തില്‍ നിന്ന് എങ്ങിനെ വീണാലും പൂച്ചയ്ക്ക് ശരീരം വളച്ച് നാലുകാലില്‍ത്തന്നെ നിലത്ത് വീഴാനുള്ള കഴിവുണ്ട്.[40] ഇങ്ങനെ ചെയ്യാനുള്ള സമയം കിട്ടിയാല്‍ മാത്രമേ പൂച്ചയ്ക്ക് നാലുകാലില്‍ വീഴാന്‍ പറ്റുകയുള്ളൂ. അതിനായി 90 cm (3 അടി) ഉയരമെങ്കിലും പൂച്ചയ്ക്ക് വേണം. ഈ പ്രവര്‍ത്തിക്ക് പൂച്ച തന്റെ വാല്‍ ഉപയോഗിക്കാറില്ല എന്നതുകൊണ്ട് വാലില്ലാത്ത പൂച്ചയ്ക്കും ഇങ്ങനെ നാലുകാലില്‍ വീഴാന്‍ സാധിക്കും. [41]

പൂച്ചയുടെ ഈ താത്പര്യം ചിലപ്പോല്‍ പൂച്ചയ്ക്ക് തന്നെ അപകടകരമായേക്കാം. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ആനിമത്സ് എന്ന സംഘടന പൂച്ച ഉടമകളോട് വീട്ടില്‍ അധികം ഉയരമുള്ള ഒന്നും വയ്ക്കരുതെന്ന് പറയുന്നു. ആത്മവിശ്വാസം കൂടുതലായ പൂച്ചകള്‍ അതിന്റെ മുകളില്‍ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍. [42]


[തിരുത്തുക] വേട്ടയുടെ ഫലങ്ങള്‍

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ ആയിരത്തിലധികം ജനുസ്സില്‍ പെടുന്ന ജീവികളെ കൊന്ന് തിന്നാറുണ്ട്. ഇവയിലധികവും നട്ടെല്ലില്ലാത്ത ജീവികളാണ്, കൂടുതലും ഷഡ്പദങ്ങള്‍. വലിയ പൂച്ചകള്‍ (പുലി, സിംഹം, തുടങ്ങിയവ) നൂറില്‍ താഴെ ജനുസ്സില്‍ പെടുന്ന ജീവികളെയേ തിന്നാറുള്ളൂ. പൂച്ചകളെപ്പോലെ പലവര്‍ഗ്ഗങ്ങളില്‍‍പ്പെട്ട ജീവികളെ കൊന്ന് തിന്നാനുള്ള കഴിവുണ്ടെങ്കിലും അവയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനോട് തട്ടിച്ച് നോക്കുമ്പോള്‍ അവയിലുണ്ടാകുന്ന പോഷണം വളരെ കുറവായതിനാല്‍ വലിയ പൂച്ചകള്‍ അവയെ ഒഴിവാക്കാറാണ് പതിവ്. ഇതിനൊരപവാദമുള്ളത് പുള്ളിപ്പുലി ആണ്. പുള്ളിപ്പുലി മുയലുകളെപ്പോലെയുള്ള ചെറിയ ജീവികളേയും വേട്ടയാടി തിന്നാറുണ്ട്. വീട്ടില്‍ നന്നായി ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന പൂച്ചകള്‍ പോലും തരം കിട്ടിയാല്‍ പക്ഷികള്‍, എലികള്‍, തേളുകള്‍, പാറ്റകള്‍, പുല്‍ച്ചാടികള്‍ എന്നിങ്ങനെയുള്ള ചെറിയ ജീവികളെ വേട്ടയാടാറുണ്ട്.

ഇങ്ങനെ എല്ലാ‍ത്തരം ചെറിയ ജീവികളേയും കൊന്ന് തിന്നാനുള്ള കഴിവു കാരണം പൂച്ചകള്‍ ഇല്ലാതിരുന്ന പുതിയ ഒരു ആവാസവ്യവസ്ഥയിലേയ്ക്ക് ഒരു പൂച്ച കടന്ന് വന്നാല്‍ അവിടെ അവ മാരകമായ പ്രഹരം ഏല്‍പ്പിക്കാന്‍ വരെ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ പൂച്ചകള്‍ കാരണം മറ്റ് ജീവികള്‍ക്ക് വംശനാശം വരെ സംഭവിച്ചിട്ടുണ്ട്. സ്റ്റീഫന്‍സ് ഐലന്റ് വ്രെണ്‍ എന്ന ജീവി ഉദാഹരണം. ഈ കാരണങ്ങള്‍ കൊണ്ട് പല രാജ്യങ്ങളിലും ഫെറല്‍ പൂച്ചകളെ കീടങ്ങളുടെ കൂട്ടത്തിലാണ് കൂട്ടിയിട്ടുള്ളത്. വീട്ട് പൂച്ചകളേയും ചിലപ്പോള്‍ കൂട്ടിനുള്ളില്‍ പൂട്ടിയിടേണ്ടി വരാറുണ്ട്. പുറത്തുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികള്‍ക്ക് ഇവ ഒരു ഭീഷണി ആകും എന്നതാണ് കാരണം. ഓസ്ട്രേലിയയിലെ പല മുനിസിപ്പാലിറ്റികളിലും അങ്ങിനെ നിയമം പോലും നിലവിലുണ്ട്. പൂച്ചയുടെ വരവറിയിക്കാനായി പൂച്ചയുടെ കഴുത്തില്‍ മണി കെട്ടാറുണ്ട് ചില ഉടമകള്‍. പക്ഷെ ഈ മണിയുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അത് ശബ്ദമുണ്ടാക്കാത്ത തരത്തില്‍ നടക്കാന്‍ പഠിക്കാന്‍ പൂച്ചകള്‍ സമര്‍ത്ഥരാണ്.

[തിരുത്തുക] വീട്ട് പൂച്ചകള്‍

[തിരുത്തുക] ഇണക്കി വളര്‍ത്തല്‍

2004-ല്‍ സൈപ്രസ്സില്‍ ഒരു മനുഷ്യനും പൂച്ചയും അടുത്തടുത്ത് കിടക്കുന്ന ഒരു കുഴിമാടം ഗവേഷകര്‍ കണ്ടെടുക്കുകയുണ്ടായി. ഈ കുഴിമാടത്തിനു ഉദ്ദേശം 9,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അവരുടെ അനുമാനം. ഇതില്‍ നിന്ന് മനുഷ്യനും പൂച്ചയും ഒന്നിച്ച് കഴിയാന്‍ തുടങ്ങിയ കാലഘട്ടം ഇതുവരെ കരുതിയിരുന്നതിലും വളരെ മുന്നേ ആണെന്ന് കണ്ട് പിടിക്കുകയുണ്ടായി. [2][43][44]

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ 14 മുതല്‍ 20 വര്‍ഷം വരെ ജീവിക്കും. 36-ആം വയസ്സു വരെ ജീവിച്ച ഒരു പൂച്ചയ്ക്കാണ് ഏറ്റവും പ്രായമേറിയ പൂച്ചയായി കരുതപ്പെടുന്നത്.[45] പുറത്തെങ്ങും വിടാതെ വളര്‍ത്തുന്ന പൂച്ചകള്‍ക്ക് ആയുസ്സ് കൂടുതലായിരിക്കും. മറ്റ് പൂച്ചകളുമായി വഴക്കും അതുമൂലമുണ്ടാകുന്ന അസുഖങ്ങളും ഒന്നും ഇല്ലാതിരിക്കുന്നതുകൊണ്ടാണ് അത്. വന്ധ്യവത്‌കരിച്ച പൂച്ചകള്‍ക്കും ആയുസ്സ് മറ്റ് പൂച്ചകളേക്കാള്‍ കൂടുതലായിരിക്കും. വന്ധ്യവത്‌കരിക്കുന്നതുകൊണ്ടുള്ള മറ്റ് ഗുണങ്ങള്‍ എന്തെന്നാല്‍ ആണ്‍പൂച്ചകള്‍ക്ക് വൃക്ഷണ ക്യാന്‍സറും പെണ്‍പൂച്ചകള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സറും ആണ്‍പെണ്‍ ഭേദമില്ലാതെ സ്തനാര്‍ബുദവും വരില്ല എന്നതാണ്. [46]

മറ്റ് വീട്ടുമൃഗങ്ങളെപ്പോലെ പൂച്ചകളും മനുഷ്യനുമായി വളരെ ഇണങ്ങിച്ചേര്‍ന്നാണ് ജീവിക്കുക. കാട്ട് പൂച്ചകളോട് പൊരുതി നിന്ന ഒരു കാലത്ത് നിന്നും അവരെ മെരുക്കി വീട്ടുമൃഗങ്ങളാക്കാന്‍ പെട്ട പ്രയാസങ്ങള്‍, അവ ഇന്ന് മനുഷ്യര്‍ക്ക് ചെയ്ത് തരുന്ന ഉപകാരങ്ങളോട് തട്ടിച്ച് നോക്കുമ്പോള്‍ നിസ്സാരമെന്ന് പറയേണ്ടി വരും. പൂച്ചകളെപ്പോലെത്തന്നെ വീട്ടിലെ എലികളേയും മറ്റു കീടങ്ങളേയും കൊല്ലുന്നതില്‍ പട്ടികളും മനുഷ്യരെ സഹായിക്കുമെങ്കിലും, വീട്ടിലുള്ള ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കട്ട് തിന്നുന്ന സ്വഭാവം പൂച്ചയ്ക്ക് ഇല്ലാത്തതിനാല്‍ പൂച്ചകളെയാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ കൂടുതല്‍ അഭികാമ്യം.

ഇന്നത്തെക്കാലത്തും പല ഉള്‍നാടന്‍ പ്രദേശങ്ങളിലും പൂര്‍ണ്ണമായും മെരുങ്ങാത്ത പൂച്ചകള്‍ കാണപ്പെടുന്നു. അവ ധാന്യവിളകളുടെ ഇടയില്‍ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കര്‍ഷകരെ സഹായിക്കുന്നു. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളും മുയലുകള്‍, കീടങ്ങള്‍, പക്ഷികള്‍, പല്ലികള്‍, മീനുകള്‍, ഷഡ്പദങ്ങള്‍ എന്നീ ജീവികളെ വേട്ടയാടി കൊല്ലുമെങ്കിലും ഇവയെ കഴിക്കാറില്ല.

നഗരങ്ങളിലെ ജനങ്ങള്‍ക്ക് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പൂച്ചകള്‍ ശല്യമാകാറുണ്ട്. പൂച്ചകളുടെ വിസര്‍ജ്യവും അവ രാത്രി ഉണ്ടാക്കുന്ന ശബ്ദങ്ങളും തങ്ങളുടെ പ്രദേശം അടയാളപ്പെടുത്തിവയ്ക്കാന്‍ അവര്‍ മൂത്രം ഒഴിച്ച് വയ്ക്കുന്നതും ഒക്കെ ഒഴിവാക്കാനായി പലരും പൂച്ചയെ അകറ്റി നിര്‍ത്താനുള്ള യന്ത്രങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുക വരെ ചെയ്യാറുണ്ട്.

[തിരുത്തുക] മനുഷ്യരുമായുള്ള ഇടപഴകല്‍

മനുഷ്യര്‍ പല രീതിയിലാണ് പൂച്ചകളുമായി ഇടപഴകുക. വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് ഇഷ്ടപ്പെടുന്നവരാണ് ചിലര്‍ അധികം ഗൌരവമില്ലാതെ കാണുമെങ്കിലും ചിലര്‍ അവയെ സ്വന്തം മക്കളെപ്പോലെ താലോലിക്കും. സ്വന്തം പൂച്ചയെ ഒരുക്കി പൂച്ചപ്രദര്‍ശനത്തിനു കൊണ്ടുപോകുന്നവരും കുറവല്ല.

പൂച്ചകളുടെ ശരീരവലിപ്പം വളരെ കുറവായതിനാല്‍ മുതിര്‍ന്ന ഒരു മനുഷ്യന് പൂച്ച യാതൊരു രീതിയിലും ഉള്ള അപകടം ഉണ്ടാക്കില്ല. പൂച്ചകളുടെ മാന്തലില്‍ നിന്നുള്ള മുറിവുകളോ പൂച്ചയുടെ കടി മൂലം പേവിഷം ഏല്‍ക്കുന്നതോ ഒക്കെയാണ് പൂച്ചകളില്‍ നിന്ന് മനുഷ്യനുണ്ടാകാവുന്ന വെല്ലുവിളികള്‍. പട്ടികളുമായി വഴക്കുണ്ടാക്കുമ്പോള്‍ പൂച്ച കരുതിക്കൂട്ടിത്തന്നെ പട്ടിയുടെ കണ്ണില്‍ മാന്തി അവയ്ക്ക് അന്ധത ഉണ്ടാക്കിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. പക്ഷെ മനുഷ്യരോട് ഇങ്ങനെ പൂച്ചകള്‍ ചെയ്തതായി അധികം കാണപ്പെട്ടിട്ടില്ല.

മ്യാവൂ, പര്ര്ര്ര്, ഹിസ്സ്, സ്കവീക്ക്, ചിര്‍പ്പ്, ക്ലിക്ക് തുടങ്ങിയ ശബ്ദങ്ങള്‍ ഉണ്ടാക്കുക, മുറുമുറുക്കുക, മുരളുക, തുടങ്ങിയ ആശയവിനിമയത്തിനുതകുന്ന ശബ്ദങ്ങള്‍ പൂച്ചകള്‍ ഉപയോഗിക്കുന്നുണ്ട്. [4]

[തിരുത്തുക] അലര്‍ജികള്‍/രോഗങ്ങള്‍

തെളിഞ്ഞ കണ്ണുകള്‍, ഈര്‍പ്പമുള്ള മൂക്ക്, വൃത്തിയുള്ള ചെവി, പിങ്ക് നിറത്തിലുള്ള മോണകളും വൃത്തിയും മിനുസവുമുള്ള ചര്‍മ്മം, എന്നിവയാണ്‌ ആരോഗ്യമുള്ള പൂച്ചയുടെ ലക്ഷണങ്ങള്‍[47]. ഫെലൈന്‍ ഇന്‍ഫേഷ്യസ് എന്റെറൈറ്റിസ്, ഫെലൈന്‍ ലൂക്കോപീനിയ, ക്യാറ്റ് ഫ്ലൂ, പേ വിഷബാധ, തൊലിപ്പുറമേയുള്ള ഫംഗസ് ബാധ, മെയിഞ്ച്, ടോക്സോപ്ലാസ്മ രോഗം; എന്നിവയാണ്‌ പൂച്ചകളില്‍ കാണുന്ന പ്രധാന രോഗങ്ങള്‍. ഇവയില്‍ ടോക്സോപ്ലാസ്മ എന്ന രോഗം ഗര്‍ഭിണികളില്‍ ഗര്‍ഭം അലസുന്നതിന്‌ കാരണമായിത്തീരും[47]. അതിനാല്‍ ഗര്‍ഭിണികള്‍ പൂച്ചകളുമായി അകലം പാലിക്കേണ്ടതാണ്‌. പേ വിഷത്തിനെതിരെ നായകള്‍ക്ക് എടുക്കുന്നതുപോലെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്‌. മൂക്കൊലിപ്പ്, ജലദോഷം എന്നിവ ക്യാറ്റ് ഫ്ലൂവിന്റെ ലക്ഷണങ്ങളാണ്‌. ഭക്ഷണത്തോടുള്ള വിരക്തി, പനി, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഫെലൈന്‍ ഇന്‍സേഷ്യസ് എന്ററൈറ്റിസിന്റെ ലക്ഷണങ്ങളാണ്‌. മൂക്കിന്റെ അഗ്രത്തിലും ചെവിയുടെ അഗ്രത്തിലും ചെറിച്ചില്‍, രോമം കൊഴിഞ്ഞുപോക്ക് എന്നിവ മെയ്ഞ്ച് രോഗത്തിന്റേയോ ഫംഗസ് ബാധയുടേതോ ആകാം. ഈ രോഗം ചൊകിത്സിച്ച് ഭേദമാക്കാവുന്നതുമാണ്‌[47]. പൂച്ചയുടെ രോമങ്ങളോടും ഉമിനീരിനോടും ഉള്ള അലര്‍ജി കാരണമാണ് അധികം ആളുകളും പൂച്ചകളെ ഇഷ്ടപ്പെടാത്തത്. ത്വക്കിന്‍പുറത്തുണ്ടാകുന്ന അലജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പൊതുവേ പൂച്ചകളോട് അലര്‍ജി ഉണ്ടായിരിക്കുമെങ്കിലും തന്റെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുമായി ഇണങ്ങിവസിക്കാന്‍ കഴിയാറുണ്ട്. [48] ഇത് എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ലാത്തതിനാല്‍ പൂച്ചകളെ അത്തരം അസുഖമുള്ളവര്‍ വീട്ടില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.

ഇത്തരം അലര്‍ജി ഉണ്ടായിട്ടുപോലും പൂച്ചകളോടുള്ള സ്നേഹം മൂത്ത് അവരെ വളര്‍ത്തുന്നവരുണ്ട്. അങ്ങിനെയുള്ളവരെ അലര്‍ജിക്ക് മരുന്ന് കഴിച്ചും പൂച്ചകളെ സ്ഥിരമായി കുളിപ്പിച്ച് വൃത്തിയാക്കുയും ഒക്കെയാണ് തങ്ങളുടെ അലര്‍ജിയോട് പൊരുതുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ വീട്ടിനകത്തെ പൂച്ചകളുടെ 90% മുടികൊഴിച്ചില്‍ ഇല്ലാതെയാക്കാം. അലര്‍ജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാന്‍ ഇപ്പോള്‍ ഗവേഷണങ്ങളും നടക്കുന്നുണ്ട്.

[തിരുത്തുക] പരിശീലിപ്പിക്കല്‍

പട്ടികളെപ്പോലെ ചാടാനും മറ്റുമുള്ള അഭ്യാസമുറകള്‍ പൂച്ചകളെ പഠിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ച് കാണാറുണ്ട്. ചില പൂച്ചകള്‍ ഇങ്ങനെയുള്ള ചില അഭ്യാസങ്ങള്‍ പഠിക്കാറുമുണ്ട്. പഠിപ്പിക്കുന്നയാളിനു ക്ഷമ ഉണ്ടെങ്കില്‍ ഇരിക്കുക, നില്‍ക്കുക, ഭക്ഷണം കഴിക്കാന്‍ വരിക എന്നിങ്ങനെയുള്ള ചെറിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൂച്ചകളെ പഠിപ്പിക്കാന്‍ കഴിയും.

[തിരുത്തുക] മാന്തല്‍

നഖങ്ങള്‍ വൃത്തിയാക്കാന്‍ അനുയോജ്യമായ പ്രതലങ്ങള്‍ നോക്കി മാന്തുന്നത് പൂച്ചകളുടെ ഒരു ശീലമാണ്. വീട്ടിലെ പരവതാനിയും വീട്ടുസാധനങ്ങളും ഇങ്ങനെ പൂച്ച മാന്തി നശിപ്പിക്കാതിരിക്കാന്‍ പൂച്ചകള്‍ക്ക് മാന്താന്‍ പാകത്തില്‍ എന്തെങ്കിലും വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. [49] സ്ക്രാച്ചിങ്ങ് പോസ്റ്റ്സ് എന്ന പേരില്‍ ഇങ്ങനെയുള്ള സാധങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സാധാരണയായുള്ള മാന്തല്‍ ഉപകരണങ്ങള്‍ പരവതാനി കൊണ്ടോ അലങ്കാരതുണി കൊണ്ടോ മൂടപ്പെട്ടതായിരിക്കും. പക്ഷെ ഇങ്ങനെയുള്ള വസ്തുക്കള്‍ കണ്ടാല്‍ അവ പൂച്ചയ്ക്ക് മാന്താനായി വച്ചതാണെന്ന് പൂച്ചയ്ക്ക് മനസ്സിലാകണമെന്നില്ല എന്നതുകൊണ്ട് മരത്തിന്റെ വീട്ടുസാധനങ്ങളോ അല്ലെങ്കില്‍ പരവതാനി തിരിച്ച് വച്ച് അതിന്റെ അടിയിലുള്ള കട്ടിയുള്ള ഭാഗം പുറമേ കാണുന്ന രീതിയില്‍ വച്ച സാധങ്ങളോ ആവും അഭികാമ്യം എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നാരുകള്‍ കൊണ്ടോ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടോ ഉണ്ടാക്കിയ ഉപകരണങ്ങളും വില്‍ക്കപ്പെടാറുണ്ട്. എന്നാല്‍ പുറത്ത് വളര്‍ന്ന് വീട്ടുപൂച്ചയാക്കിയ പൂച്ചകള്‍ ഇങ്ങനെയുള്ള ഉപകരണങ്ങളില്‍ ആകൃഷ്ടരാവണമെന്നില്ല.

പൂച്ചയുടെ നഖം.

മാന്തുന്നത് പൂച്ചകളുടെ നഖം വളരുന്നത് ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വേണമെന്നുണ്ടെങ്കില്‍ പൂച്ചയുടെ നഖം വെട്ടിക്കൊടുക്കാവുന്നതാണ്. മനുഷ്യരുപയോഗിക്കുന്ന നഖംവെട്ടിയോ അല്ലെങ്കില്‍ മൃഗങ്ങള്‍ക്കുപയോഗിക്കാനുള്ള നഖംവെട്ടിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. പക്ഷെ നഖം വെട്ടുമ്പോള്‍ നഖത്തിനടിയിലുള്ള ത്വക്ക് മുറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.മറുവശം കാണാന്‍ പറ്റുന്നതരത്തിലുള്ള പൂച്ചകളുടെ നഖം വെട്ടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ എളുപ്പമാണ്, പക്ഷെ കട്ടിയാ‍യ നഖമാണ് പൂച്ചയ്ക്കെങ്കില്‍ അധികം നീളത്തില്‍ നഖം വെട്ടാതിരിക്കുന്നതാണ് നല്ലത്.

പൂച്ചയുടെ മാന്തല്‍ ഒഴിവാക്കാനായി പല മാര്‍ഗ്ഗങ്ങളും ഉണ്ട്. പൂച്ച മാന്തുമ്പോള്‍ അവിടെ വെള്ളം തളിക്കുന്നതാണ് ഒരു മാര്‍ഗ്ഗം. മിനുസമുള്ള ടേപ്പ് പൂച്ച മാന്തുന്ന സ്ഥലങ്ങളില്‍ ഒട്ടിക്കുന്നതാണ് മറ്റൊന്ന്. നാരങ്ങയുടെ മണം പൂച്ചകള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ പൂച്ച മാന്താന്‍ ഇടയുള്ളിളത്ത് നാരങ്ങാ മണമുള്ള എന്തെങ്കിലും വയ്ക്കുന്നതും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. കയ്പ്പേറിയ ആപ്പിള്‍ സത്തും പൂച്ചകളെ അകറ്റാന്‍ നല്ലതാണ്.

[തിരുത്തുക] ഡീക്രോളിങ്ങ്

പൂച്ചയുടെ വിരലുകളില്‍ നിന്ന് നഖവും ആദ്യത്തെ എല്ലും നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയെയാണ് ഡീക്രോളിങ്ങ് എന്ന് വിളിക്കുന്നത്. ഇത് പൂച്ചയുടെ മുന്‍‌കാലുകളില്‍ മാത്രമേ മുഖ്യമായും ചെയ്യാറുള്ളൂ. പൂച്ച വീട്ടുസാധങ്ങള്‍ നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ആക്രമണകാരിയായ പൂച്ചകള്‍ മറ്റ് ജീവികളേയും പൂച്ചകളേയും മുറിവേല്‍പ്പിക്കുന്നത് തടയാനും ഈ ശസ്ത്രക്രിയ ഉപയോഗിക്കാറുണ്ട്. വേട്ടയാടാന്‍ സമര്‍ത്ഥരായ പൂച്ചകളെ, ആ കഴിവ് കുറയ്ക്കാനും ചിലപ്പോള്‍ ഡീക്രോളിങ്ങ് ചെയ്യേണ്ടി വരും. അമേരിക്കയില്‍ ചില വീട്ടുടമകള്‍ വാടകക്കാരുടെ പൂച്ചകളെ ഡീക്രോളിങ്ങ് ചെയ്യണമെന്ന് ശഠിക്കാറുണ്ട്. വടക്കേ അമേരിക്കയ്ക്ക് പുറത്ത് എവിടേയും ഡീക്രോളിങ്ങ് അധികം പ്രചാരത്തിലല്ല. മൃഗങ്ങള്‍ക്കെതിരേ ഉള്ള ക്രൂരതയായിട്ട് ഇതിനെ കണക്കാക്കുന്നതിനാല്‍ പലയിടത്തും ഇത് നിരോധിക്കപ്പെട്ടിരിക്കുന്നു.

[തിരുത്തുക] വിസര്‍ജ്ജനം

വീട്ട് പൂച്ചകള്‍ക്ക് ഉപയോഗിക്കാനായി ലിറ്റര്‍ ബോക്സ് വീട്ടില്‍ വയ്ക്കാറുണ്ട് ഉടമകള്‍. മണല്‍, ചെറുതായി മുറിച്ച കടലാസ് കഷ്ണങ്ങള്‍, മരക്കഷ്ണങ്ങള്‍, ബെന്റൊണൈറ്റ് എന്നിങ്ങനെ വെള്ളം വലിച്ചെടുക്കുന്നതരം വസ്തുക്കളാണ് ഇതില്‍ ഉണ്ടാകുക. മനുഷ്യരുടെ ടോയിലന്റിന്റെ അതേ ഉപയോഗമാണ് ഇതിനും. ഇത് വൃത്തിയാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ് കാരണം പൂച്ചയ്ക്ക് മലീമസമായ ലിറ്റര്‍ ബോക്സ് ഇഷ്ടമായില്ലെങ്കില്‍ വിസര്‍ജനത്തിനു മറ്റു സ്ഥലങ്ങള്‍ തപ്പിപ്പോകാന്‍ ഇടയുണ്ട്. കൂടാതെ, പൂച്ചയ്ക്ക് വയറിളക്കം വരുന്നതും ലിറ്റര്‍ ബോക്സിലെ മലിനീകരണം അസഹനീയം ആകുന്നതും ഒരേ സമയത്ത് സംഭവിച്ചാല്‍ ഈ ലിറ്റര്‍ബോക്സാണ് തനിക്ക് അസുഖം ഉണ്ടാകാന്‍ കാരണം എന്നും പൂച്ച കരുതാന്‍ ഇടയുണ്ട്. വീട്ടിനു പുറത്ത് വളരുന്ന പൂച്ചകള്‍ക്കും ലിറ്റര്‍ ബോക്സ് അഭികാമ്യമാണ്.

പൂച്ചയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും ലിറ്റര്‍ ബോക്സ് ഉപയോഗിക്കാവുന്നതാണ്. പല തരത്തിലുള്ള ലിറ്റര്‍ ബോക്സ് ഇന്ന് വിപണിയില്‍ ലഭിക്കും, ചിലതില്‍ സ്വയം വൃത്തിയാക്കാനുള്ള സൌകര്യം പോലുമുണ്ട്. ബെന്റൊനൈറ്റ് പോലെ നന്നായി വെള്ളം വലിച്ചെടുക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഇങ്ങനെ സ്വയം വൃത്തിയാക്കുന്ന ലിറ്റര്‍ ബോക്സുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇതേ പദാര്‍ത്ഥം ചില പൂച്ചകളില്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും സംശയിക്കപ്പെടാറുണ്ട്. [50] ടോക്സോപ്ലാസ്മോസിസ് ബാധിച്ച പൂച്ചകളുടെ മാലിന്യം, കടല്‍ ഒട്ടര്‍ (sea otter) എന്ന ജീവിക്ക് ആപത്കരമാകും എന്നതുകൊണ്ട് സീ ഓട്ടര്‍ കാണപ്പെടുന്ന കടല്‍ക്കരയില്‍ ജീവിക്കുന്ന പൂച്ചകളുടെ മാലിന്യം കടലില്‍ ഒഴുക്കാതെ മറ്റെവിടെയെങ്കിലും കളയേണ്ടി വരും. [51][52]

ടോയിലറ്റ് ഉപയോഗിക്കാന്‍ പഠിച്ച പൂച്ച.

ലിറ്റര്‍ ബോക്സ് വഴി ടോക്സോപ്ലാസ്മോസിസ് എന്ന രോഗം പൂച്ചയില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രതിരോധശേഷി കുറഞ്ഞ മനുഷ്യര്‍ക്കും പകരാനുള്ള സാധ്യതയുണ്ട്. അധികം പൂച്ചകള്‍ക്കും ഈ അസുഖം ഉണ്ടാകാറില്ലെങ്കിലും സ്ഥിരമായി ലിറ്റര്‍ബോക്സ്, മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ വൃത്തിയാക്കി വയ്ക്കുന്നതുകൊണ്ട് ഈ അസുഖം വരാനുള്ള സാധ്യത ഇല്ലാതെയാക്കാവുന്നതാണ്.

മനുഷ്യരുടെ ടോയിലറ്റ് ഉപയോഗിക്കാന്‍ പൂച്ചകളെ പഠിപ്പിക്കാന്‍ സാധിക്കും. ഇതുവഴി ലിറ്റര്‍ ബോക്സിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ഇതിനായുള്ള പരിശീലനം ലിറ്റര്‍ ബോക്സ് പതുക്കെ മുകളിലേയ്ക്ക് നീക്കി നീക്കി ടോയിലറ്റിന്റെ അടുത്തും പിന്നീട് മറ്റെന്തെങ്കിലും താങ്ങിന്റെ സഹായത്തോടെ ടോയിലറ്റിന്റെ മുകളിലും വയ്ക്കുന്ന രീതിയില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പരിശീലിപ്പിച്ചെടുക്കാന്‍ ആറ് ആഴ്ചകളോളം ഉള്ള ശ്രമം മതിയാകും. [53] ഇങ്ങനെ പൂച്ചയ്ക്ക് പരിശീലനം നല്‍കാന്‍ സഹായിക്കുന്ന പല ഉപാധികളും ഇന്ന് കടകളില്‍ വാങ്ങാന്‍ ലഭിക്കും.

[തിരുത്തുക] പലതരം വീട്ട് പൂച്ചകള്‍

പലതരം ജനുസ്സുകളിലുള്ള പൂച്ചക്കളെ ഇന്ന് മനുഷ്യര്‍ വളര്‍ത്താറുണ്ട്. മൃഗങ്ങളെ വില്‍ക്കുന്നവര്‍ ഇന്ന് ഏതാണ്ട് 30-40 തരം പൂച്ചകളെ വില്‍ക്കാറുണ്ട്. പല പുതിയ ജനുസ്സുകളെ സൃഷ്ടിക്കാനും ഉള്ള ശ്രമങ്ങള്‍ നടക്കുന്നു. വര്‍ഷത്തില്‍ പുതിയ ഒരു ജനുസ്സെങ്കിലും ഇപ്പോള്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്. സൌന്ദര്യമുള്ള പൂച്ചകള്‍ക്കായി ഇന്ന് വിപണിയില്‍ നല്ല മത്സരമാണ്. വീടുകളില്‍ വളര്‍ത്തുന്ന പല തരം ജനുസ്സുകള്‍ ഇണ ചേര്‍ന്ന് പുതിയ ജനുസ്സ് ഉണ്ടാകാറുമുണ്ട്. അവയെ തരം തിരിക്കാനായി നീളന്‍ മുടിയുള്ള പൂച്ചകള്‍, ചെറിയ മുടി ഉള്ള പൂച്ചകള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് ഉപയോഗിക്കുന്നു. ഓസ്ട്രേലിയയിലും, ഇംഗ്ലണ്ടിലും ഇങ്ങനെ ശുദ്ധജനുസ്സിലല്ലാത്ത പൂച്ചകളെ മാഗി എന്ന് വിളിക്കാറുണ്ട്. (മാഗി എന്നത് മാര്‍ഗരറ്റ് എന്നതിന്റെ ചുരുക്കമാണ്. 18-ആം നൂറ്റാണ്ടില്‍ പശുക്കള്‍ക്കും പശുക്കിടാങ്ങള്‍ക്കും വിളിച്ചിരുന്ന പേരാണ് ഇത്. പിന്നീട് വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ ഇത് പൂച്ചയുടെ മറുപേരായി).[54] അമേരിക്കയില്‍ ശുദ്ധജനുസ്സല്ലാത്ത പൂച്ചകളെ ബാണ്‍ എന്നും ആലി ക്യാറ്റ് എന്നുമാണ് വിളിക്കാറുള്ളത്.

പൂച്ചകള്‍ക്ക് പല നിറങ്ങളും പാറ്റേണുകളും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ശാരീരികപ്രത്യേകതകള്‍ ജനുസ്സായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ബഹുനിറമുള്ള വാന്‍ എന്നയിനത്തില്‍ പെട്ട ഒരു പൂച്ച.

[തിരുത്തുക] രോമങ്ങളുടെ പാറ്റേണ്‍

പൂച്ചകളുടെ രോമങ്ങളുടെ നിറങ്ങളില്‍ ഉള്ള പാറ്റേണ്‍ അനുസരിച്ച് പൂച്ചകളെ പലതായി തരം തിരിക്കാം. മുഖ്യമായത് ചുവടെ:

ബഹുനിറം, ടക്സീഡോ, വാന്‍ 
ശരീരം മുഴുവന്‍ കറുത്ത് നെഞ്ച് മാത്രം വെളുത്ത തരം പൂച്ചയാണ് ബൈകളര്‍ അല്ലെങ്കില്‍ ടക്സീഡോ പൂച്ചകള്‍. ഇവയ്കുടെ മുഖത്തും കാലിലും ഒക്കെ ചില അടയാളങ്ങളും ഉണ്ടാകും. വാലിലും ചെവിയുള്‍പ്പെടെയുള്ള തലയുടെ ഭാഗത്തും മാത്രം നിറമുള്ള വെളുത്ത പൂച്ചയാണ് വാന്‍ (ഈ പൂച്ചകള്‍ക്ക് ജന്മം നല്‍കിയ നാടായ ടര്‍ക്കിയിലെ വാന്‍ തടാകത്തില്‍ നിന്നാണ് ഈ പേര് വന്നത്). ശരീരത്തിലുള്ള വെള്ള നിറത്തിന്റെ അനുപാതമനുസരിച്ച് മറ്റ് പല പേരുകളും ഉണ്ട് പൂച്ചയ്ക്ക്. ഹാര്‍ലിക്വിന്‍, ജെല്ലിക്കിള്‍ എന്നീ പൂച്ചകള്‍ ഉദാഹരണം. Bicolor cats can have as their primary (non-white) color black, red, any dilution thereof and tortoiseshell (see below for definition).
നെറ്റിയില്‍ "M" അടയാളമുള്ള മാകറേല്‍ ടാബി പൂച്ച.
ടാബി പൂച്ച 
ശരീരത്തില്‍ വരകളുള്ള പൂച്ചയാണ് ടാബി പൂച്ച. മാക്കറല്‍ അല്ലെങ്കില്‍ വരയന്‍ ടാബി എന്നയിനം പൂച്ചളുടെ വശങ്ങളില്‍ മീനുകളുടേതുപോലെ ധാരാളമായി വരകള്‍ ഉണ്ടാകും. വരകള്‍ക്ക് പകരം കുത്തുകളായാല്‍ അതിനെ സ്പോടഡ് ടാബി എന്നാണ് വിളിക്കുക. ചെറിയ ശരി അടയാളം പോലെ ശരീരത്തില്‍ അടയാളമുള്ള പൂച്ചകള്‍ ടിക്ക്ഡ് ടാബി എന്നും അറിയപ്പെടുന്നു, ഇത് അബിസ്സിനിയന്‍ ജനുസ്സുകളില്‍പ്പെട്ട പൂച്ചകളില്‍ ആണ് കാണപ്പെടുന്നത്. ചില പ്രത്യേകതരം ടാബികള്‍ ചില രാജ്യങ്ങളില്‍ മാത്രമേ കാണപ്പെടാറുള്ളൂ. ഉദാഹരണത്തിനു വടക്ക് പടിഞ്ഞാറ് യൂറോപ്പില്‍ വളരെ സുലഭമായി കാണപ്പെടുന്ന ബ്ലോച്ച്ഡ് ടാബികള്‍, മറ്റ് രാജ്യങ്ങളില്‍ വളരെ ദുര്‍ലഭമായേ കാണാ‌റുള്ളൂ.
Female tortoiseshell-and-white cat.
ആമത്തോട് പൂച്ച അല്ലെങ്കില്‍ കാലിക്കോ പൂച്ച
ഈ പൂച്ചയെ കാലിമാന്‍‌കോ പൂച്ച എന്നും ക്ലൌഡഡ് ടൈഗര്‍ പൂച്ച എന്നും വിളിക്കാറുണ്ട്. "ടോര്‍ട്ടി" എന്ന വിളിപ്പേരുമുണ്ട് ഈ ഇനത്തിന്. പൂച്ചപ്രേമികള്‍ ആമത്തോട് പൂച്ചയുടെ പുറത്ത് ചുവപ്പോ ക്രീമോ നിറങ്ങള്‍ ഭംഗിക്കായി പൂശാറുണ്ട്. ചില പൂച്ചകള്‍ക്ക് വെള്ളനിറത്തിലുള്ള പൊട്ടുകള്‍ കാണും രോമത്തില്‍. അവയെ വെളുത്ത ആമത്തോട് പൂച്ചകള്‍ എന്നു വിളിക്കും. എന്നാല്‍ വെള്ള നിറം അതിന്റെ രോമത്തില്‍ ധാരാളമായി ഉണ്ടെന്ന് വരികയും ചുവപ്പും കറുപ്പും നിറത്തിലുള്ള ചിത്രങ്ങള്‍ അവിടവിടെയായി കാണപ്പെടുകയും ചെയ്താല്‍ അതിന്റെ പേര് കാലിക്കോ എന്നു മാറും. എല്ലാ കാലിക്കോ പൂച്ചകള്‍ക്കും കറുപ്പും ചുവപ്പും രോമങ്ങള്‍ ഉണ്ടാകുനെന്നതിനാല്‍ ആമത്തോട് പൂച്ചകളായി കണക്കാക്കപ്പെടും, പക്ഷെ എല്ലാ ആമത്തോട് പൂച്ചകളും കാലിക്കോ ഇനത്തില്‍ പെടില്ല. കാലിക്കോ പൂച്ചകള്‍ക്ക് വെള്ള നിറം ധാരാളമായി രോമത്തില്‍ വേണം എന്നുള്ളതുകൊണ്ടാണ് ഇത്. കാലിക്കോ പൂച്ചകളെ ട്രൈകളര്‍ പൂച്ചകള്‍ എന്നും വിളിക്കാറുണ്ട്. ജപ്പാനില്‍ ഇവയെ മൈ-കി (മൂന്ന് തരത്തിലുള്ള രോമങ്ങള്‍) എന്നാണ് വിളിക്കാറ്. ഡച്ചുകാര്‍ ഇതിനെ പാടുള്ള പൂച്ച എന്ന അര്‍ത്ഥമുള്ള ലാപ്ജെസ്കാറ്റ് എന്ന പേരാലും വിളിക്കും. ശരിയായ ട്രൈകളര്‍ പൂച്ചയ്ക്ക് മൂന്ന് നിറങ്ങള്‍ നിര്‍ബന്ധമായും വേണം. ചുവപ്പ് നിറവും, വെള്ള നിറവും പിന്നെ ബ്രൌണ്‍, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ഒന്നും ആണ് അവ. [55] രണ്ട് തരത്തിലുള്ള എക്സ് ക്രോമസോണ്‍ വരുന്നതുകൊണ്ടാണ് ആമത്തോട് പൂച്ചകള്‍ക്കും കാലിക്കോ പൂച്ചകള്‍ക്കും ഇങ്ങനെ നിറങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇവ രണ്ടും പെണ്‍പൂച്ചകള്‍ ആയിരിക്കും. (എല്ലാ സസ്തനികള്‍ക്കും രണ്ട് എക്സ് ക്രോമസോമുകള്‍ ആണ് പെണ്ണുങ്ങള്‍ക്ക് ഉണ്ടാകുക, ഒരു എക്സും ഒരു വൈ-യും ആണിനും). ഓറഞ്ഞ് നിറമുള്ള പൂച്ചകള്‍ അധികവും ആണ്പൂച്ചകളുമായിരിക്കും (3:1 അനുപാതത്തില്‍). ഓറഞ്ഞ് പൂച്ചകള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ഒന്നുകില്‍ ഓറഞ്ഞ് നിറത്തില്‍ പെട്ടവയോ ആമത്തോട് പൂച്ചയോ ആയിരിക്കും. ആണ്‍ ആമത്തോട് പൂച്ചകളും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഇത് ക്രോമസോമുകളുടെ തകറാറ് മൂലമാണ് ഉണ്ടാകാറ്. കിമെറിസിസം എന്ന പേരുള്ള ഒരു പ്രക്രിയ (രണ്ട് ഭ്രൂണങ്ങള്‍ ചേര്‍ന്ന് ഒരു കുഞ്ഞ് ഉണ്ടാകുന്ന അവസ്ഥ) വഴിയും ഇങ്ങനെ സംഭവിക്കാം.
സയാമീസ് പൂച്ച.
കളര്‍പോയിന്റ്
സയാമീസ് പൂച്ചകളിലാണ് അധികവും കളര്‍പ്പോയിന്റ് പാറ്റേണുകള്‍ കാണപ്പെടാറുള്ളത്. എന്നാലും ഏത് പൂച്ചയിലും ഇത് ഉണ്ടാകാം. കളര്‍പ്പോയിന്റ് പൂച്ചകള്‍ക്ക് കറുത്ത മുഖം, ചെവി, കാലുകള്‍, വാല്‍ എന്നിവയും മറ്റുഭാഗങ്ങളില്‍ ഇളം നിറവുമാണ് ഉണ്ടാകുക. കുറച്ച് വെള്ള നിറവും അവിടവിടെയായി കണ്ടേക്കാം. കളര്‍പ്പോയിന്റ് പൂച്ചകളുടെ നാമം അവയുടെ യഥാര്‍ത്ഥ നിറത്തിനെ ആശ്രയിച്ചിരിക്കും എന്നതിനാല്‍ കടും ബൌണ്‍ നിറമുള്ള സീല്‍ പോയിന്റ് പൂച്ചകളും, ഇളം ബ്രൌണ്‍ നിറമുള്ള ചോക്കളേറ്റ് പോയിന്റ് പൂച്ചകളും കടും ഗ്രേ നിറമുള്ള ബ്ലൂ പോയിന്റ് പൂച്ചകളും ലൈലാക്ക് പോയിന്റ് പൂച്ചകളും ചുമപ്പ് പോയിന്റ് പൂച്ചകളും ഒക്കെ അടങ്ങുന്നതാണ് കളര്‍പ്പോയിന്റ്. മെലാനിന്‍‍ എന്ന രാസവസ്തുവില്‍ ഉണ്ടാകുന്ന പരിണാമത്തിന്റെ ഫലമാണ് ഈ നിറങ്ങള്‍. ശരീര താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ചാണ് ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകുന്നത് എന്നതുകൊണ്ട് വയസ്സാകുന്തോറും ഈ പൂച്ചകള്‍ ഇരുണ്ട് വരുന്നതായി കാണപ്പെടുന്നു. അതുപോലെത്തനെ തൊലിപ്പുറത്ത് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ പൂച്ചകളുടെ രോമങ്ങളുടെ നിറത്തില്‍ വ്യത്യാസവും വന്നേക്കാം.
ഇങ്ങനെയുണ്ടാകുന്ന പരിണാമം ഞരമ്പുകളേയും ബാധിക്കാറുണ്ട് എന്നതുകൊണ്ട് കളര്‍പ്പോയിന്റ് പൂച്ചകള്‍ക്ക് കോങ്കണ്ണ് വ്യാപകമായി കാണപ്പെടുന്നു. വെളുത്ത കടുവകളിലും ഇതേ പ്രശ്നം കാരണം കോങ്കണ്ണ് സാധാരണമാണ്.
വെളുത്ത പൂച്ചകള്‍
തൈറോസിനാസെ എന്ന ജീനിന്റെ പരിണാമം വഴി മുഴുവനായും വെളുത്തുപോകുന്നത് കുറവാണ് പൂച്ചകളില്‍. പൂച്ചകള്‍ അധികവും വെളുത്തിരിക്കുന്നത് മെനാനോസൈറ്റ് എന്ന രാസവസ്തു അവയുടെ ത്വക്കില്‍ ഇല്ലാതെയാകുന്നതുകൊണ്ടാണ്. മെലാനോബ്ലാസ്റ്റ് എന്ന കോശങ്ങള്‍ കുറയുന്നതുമൂലം വെളുത്ത പൂച്ചകള്‍ ബധിരര്‍ ആകാറും പതിവുണ്ട്. ഒന്നോ രണ്ടോ നീലക്കണ്ണുകളുള്ള വെളുത്ത പൂച്ചകള്‍ ബധിരര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

[തിരുത്തുക] ശാരീരിക ഘടന

പല തരത്തിലുള്ള പൂച്ചകള്‍ ഉണ്ടാകുമെങ്കിലും ശരീരത്തിന്റെ വ്യത്യാസം അനുസരിച്ച് അവയെ രണ്ട് അറ്റമായി തരം തിരിച്ചിരിക്കുന്നു:

ഓറിയന്റല്‍
ഇതൊരു ജനുസ്സല്ല, പക്ഷെ മെലിഞ്ഞ് നീണ്ട, ആല്‍മണ്ടിന്റെ രൂപത്തില്‍ കണ്ണുകളുള്ള നീളന്‍ മൂക്കും വലിപ്പമേറിയ ചെവിയും ഒക്കെയുള്ള പൂച്ചകളെ ഇങ്ങനെ തരം തിരിക്കാം. സയാമീസ് പൂച്ചകളും ഓറിയന്റല്‍ ഷോര്‍ട്ട്‌ഹെയര്‍ പൂച്ചകളും ഇതിന്‍ ഉദാഹരണമാണ്.
കോബി
ഉയരം കുറഞ്ഞ്, പേശികള്‍ നിറഞ്ഞ, ഒതുക്കമുള്ള ശരീരഘടനയും ഉരുണ്ട കണ്ണുകളും ചെറിയ മൂക്കും ചെവിയും ഉള്ള പൂച്ചകളെയാണ് കോബി എന്ന വിഭാഗമായി കണക്കാക്കുന്നത്. പേര്‍ഷ്യന്‍ പൂച്ചകളും എക്സോട്ടിക്ക് പൂച്ചകളും ഇതിനുദാഹരണം.

[തിരുത്തുക] കാട്ടു പൂച്ച

പ്രധാന ലേഖനം: കാട്ടുപൂച്ച
ആക്രമണങ്ങളില്‍ ഏറ്റ പരുക്കുകളുമായി ജീവിക്കുന്ന ഒരു കാട്ട് പൂച്ച.

കാട്ടുപൂച്ചകള്‍ ഒറ്റയ്ക്കും ജീവിക്കാറുണ്ടെങ്കിലും അധികവും കൂട്ടമായിട്ടാണ് കണ്ടുവരാറ്. വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്ന പൂച്ചകള്‍ പതിയെ ഇങ്ങനെയുള്ള കാട്ട്പൂച്ചകളുടെ കൂട്ടത്തില്‍ ചേരാറുണ്ട്. വലിയ പട്ടണങ്ങളിലും ഇതുപോലെ കാട്ടുപൂച്ചകളുടെ കോളനികള്‍ ഉണ്ടാകാറുണ്ട്. റോമിലെ കൊളോസ്സിയവും ഫോറം റൊമാനും ഇതിനു ഉദാഹരണം. പക്ഷെ റോമിലുള്ള പൂച്ചകളെ അവിടത്തെ ആളുകള്‍ തീറ്റിപ്പോറ്റാറുണ്ട് എന്നതിനാല്‍ ഇവ പൂര്‍ണ്ണമായും കാട്ടുപൂച്ചകള്‍ എന്ന് പറയാനാകില്ല. പരിസരവുമായി ഇണങ്ങാന്‍ പൂച്ചകള്‍ക്ക് നല്ല മിടുക്കാണുള്ളത്. അതുകൊണ്ട് തന്നെ മനുഷ്യരുമായി ഇണങ്ങിജീവിച്ചാല്‍ അവരില്‍ നിന്ന് ഭക്ഷണം കിട്ടുമെന്ന് പൂച്ചകള്‍ എളുപ്പം മനസ്സിലാക്കും. അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ക്ക് പോലും ഭക്ഷണം കൊടുക്കാന്‍ ആളുകള്‍ തയ്യാറാകും.

പൂച്ചകള്‍ നന്നായി പരിസരവുമായി ഇണങ്ങുമെങ്കിലും തണുപ്പ് അധികം ഉള്ള സ്ഥലങ്ങള്‍ പൂച്ചയ്ക്ക് പറ്റിയതല്ല. കൂടാതെ നല്ലവണ്ണം പ്രോട്ടീനുകള്‍ ആവശ്യമായതിനാല്‍ ഭക്ഷണം കുറവ് കിട്ടുന്ന പട്ടണങ്ങളും ഇവയ്ക്ക് അനുയോജ്യമല്ല. നഗരങ്ങളിളെ പൂച്ചകള്‍ പട്ടികളാലും വാഹനങ്ങളാലും കൊല്ലപ്പെടാറുണ്ട്. എങ്കിലും ഉടമസ്ഥരില്ലാത്ത പൂച്ചകളെ ദത്തെടുക്കാനും ഭക്ഷണം നല്‍കാനും പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷപ്പെടുവാനുള്ള കുത്തിവയ്ക്ക് നല്‍കുവാനും ഒക്കെ സന്നദ്ധരായ പല മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളും ഉണ്ടെന്നുള്ളത് ആശ്വാസമാകുന്നു. ഇങ്ങനെയുള്ള പൂച്ചകളെ അവയുടെ പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുപ്പിച്ച് തിരിച്ച് വിടുകയാണ് ചെയ്യാറ്. വീണ്ടും അവ പിടിക്കപ്പെടാതിരിക്കാന്‍ ഈ പൂച്ചകളുടെ ചെവിയുടെ ഒരറ്റം ചെറുതായി മുറിച്ചാണ് അവര്‍ പൂച്ചയെ തിരികെ വിടാറ്. ഇങ്ങനെ പൂച്ചകള്‍ക്ക് ആവശ്യത്തിനു പരിചരണം കൊടുക്കുന്നതുവഴി അവയുടെ ജീവിതകാലം കൂടാറുണ്ട്. അതുകൂടാതെ ഭക്ഷണത്തിനായും മറ്റും വഴക്ക് കൂടുന്ന ശീലവും ഒരുപരിധി വരെ ഇല്ലാതെയാക്കാന്‍ ഈ പരിചരണം സഹായിക്കുന്നു.

[തിരുത്തുക] പരിസരത്തിനുണ്ടാകുന്ന സ്വാധീനം

പിടിയിലായ ഒരു കാട്ട് പൂച്ച.

ഹവായിയുടെ തീരങ്ങളിലും കാടുകളിലും ഉള്ള വേട്ടക്കാരില്‍ ഏറ്റവും മുഖ്യം എന്ന് തന്നെ പറയാവുന്ന ജീവിയാണ് കാട്ട് പൂച്ച. കാട്ടിലുള്ള പല പക്ഷികളും കടലിലുള്ള പല പക്ഷികളും ഒക്കെ എണ്ണത്തില്‍ കുറവാകാന്‍ കാരണമായ ജീവികളില്‍ കാട്ട്പൂച്ചയും പെടുന്നു.[56] ഒരിക്കല്‍ 56 കാട്ടുപൂച്ചകളുടെ ഉച്ചിഷ്ടങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ അതില്‍ നാല്‍പ്പത്തിനാലു പക്ഷികളുടെ അവശിഷ്ടങ്ങള്‍ കാണപ്പെടുകയുണ്ടായി. അതില്‍ 40 എണ്ണം അന്യംനിന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന പക്ഷികളാണ്.[57]

ദക്ഷിണ ഭൂഗോളത്തില്‍, പൂച്ച വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പല പ്രദേശങ്ങളും ഉണ്ട്. ഓസ്ട്രേലിയ ഒരു ഉദാഹരണമാണ്. അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികള്‍ക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല. ഈ സ്ഥലങ്ങളിലുള്ള പല ജീവികളുടേയും വംശനാശം കാട്ടുപൂച്ചകള്‍ വരുത്തി വയ്ക്കാറുണ്ട്. ഓസ്ട്രേലിയയില്‍ മാത്രം പല പക്ഷികളും, ഉരഗങ്ങളും ഒക്കെ കാട്ടുപൂച്ചകളാല്‍ ഇല്ലാതെയായിക്കഴിഞ്ഞു. കാട്ടുപൂച്ചകളില്‍ നിന്ന് മറ്റ് ജീവികളെ സംരക്ഷിക്കാന്‍ വലിയ വേലി കെട്ടിയ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ പല സംഘടനകളും. ഇതില്‍ ചിലത് ദ്വീപുകളുമാണ്. [58]

[തിരുത്തുക] കാട്ടുപൂച്ചകളെക്കുറിച്ചുള്ള മനുഷ്യരുടെ പേടികള്‍

പൂച്ചകള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന വികാരങ്ങളില്‍ പ്രധാനമായുള്ളത് രണ്ടെണ്ണമാണ്. മനുഷ്യര്‍ക്ക് പൂച്ചകളോട് സ്വാഭാവിക പേടി ഉണ്ടാകുന്നതാണ് ഒന്ന്. പൂച്ചകള്‍ കാരണം മറ്റ് ജീവികള്‍ക്ക് വംശനാശം വരുമെന്ന പേടിയാണ് രണ്ടാമത്തേത്. പൂച്ചകള്‍ മറ്റ് ജീവികളുടെ ജീവിതത്തിനു ഭീക്ഷണിയാകുന്നത് പല സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും. ദ്വീപുപോലെയുള്ള പ്രദേശങ്ങളിലാണ് ഇവ മുഖ്യമായും ഭീഷണിയുയര്‍ത്തുന്നത്. എന്നാല്‍ പൂച്ചകള്‍ വളരെക്കാലമായി ജീവിച്ചുപോരുന്ന ബ്രിട്ടണ്‍ പോലെയുള്ള സ്ഥലങ്ങളില്‍ പൂച്ച കാര്യമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇതുരണ്ടും കൂടാതെ ഈ പൂച്ചകളെ ഇരതേടാനായി മറ്റ് വലിയ മൃഗങ്ങള്‍ വരുന്നതും പൂച്ചകളാല്‍ പകര്‍ച്ചവ്യാധികള്‍ പകരുന്നതുമൊക്കെയാണ് പൂച്ചകളെ സംബന്ധിച്ച് മനുഷ്യര്‍ക്കുണ്ടാകുന്ന മറ്റ് പേടികള്‍. കൊയോട്ട്സ് (Coyotes) എന്ന ജീവിയാണ് വീട്ടുപൂ‍ച്ചകളെ മുഖ്യമായി കൊല്ലുന്നത്. FELV (feline leukemia), FIV (feline immunodeficiency virus), പേവിഷബാധ എന്നിവയാണ് പൂച്ചകള്‍ക്ക് വരുന്ന മാരകരോഗങ്ങള്‍. ഈ കാരണങ്ങള്‍ കൊണ്ട് വീട്ട്പൂച്ചകളെ അധികം പുറത്തേയ്ക്ക് വിടാതിരിക്കുന്നതാണ് നല്ലത്.

പൂച്ചകളുടെ സംഖ്യ കൂടുന്നതും ചിലപ്പോള്‍ പ്രശ്നമാകാറുണ്ട്. അമേരിക്കയിലെ ഒരു സംഘടനയുടെ (Humane Society of the United States) അഭിപ്രായത്തില്‍ 30–40 ലക്ഷം‍ പൂച്ചകളും പട്ടികളുമാണ് ഓരോ വര്‍ഷവും വീട്ടുമൃഗങ്ങളാക്കപ്പെടുന്നത്. വീടുകളേക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ ഉണ്ടാകുന്നതുവഴി പല വീട്ടുമൃഗങ്ങളേയും കൂട്ടിനുള്ളില്‍ തന്നെ പൂട്ടിയിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായിരിക്കുന്ന അവസ്ഥയാണ് അവിടെ. ഈ വീട്ടുമൃഗങ്ങളെ വന്ധ്യംകരിക്കുന്നത് ഇവയുടെ സംഖ്യ കുറയ്ക്കാന്‍ സഹായിക്കും. 1992-ല്‍ അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവിടെയുള്ള് 12,893 (29.4%) വളര്‍ത്ത് മൃഗങ്ങളും, 26.9% പട്ടികളും 32.6% പൂച്ചകളും വന്ധ്യംകരിച്ചിട്ടുണ്ട് എന്നാണ്. [59]

പൂച്ചകളോടുള്ള അമിതമായ പേടി, ഐലുറോഫോബിയ (ailurophobia) എന്ന പേരില്‍ അറിയപ്പെടുന്നു.

[തിരുത്തുക] ശാസ്ത്രീയമായ തരംതിരിവ്

1758-ല്‍ പുറത്തിറങ്ങിയ സിസ്റ്റമാ നാച്ചുറാ (Systema Naturae) എന്ന പുസ്തകത്തിന്റെ പത്താം വാള്യത്തില്‍ വളര്‍ത്ത്പൂച്ചയെ ഫെലിസ് കാറ്റസ് (Felis catus) എന്ന വിഭാഗത്തിലാണ് കാരൊളസ് ലിന്യസ് (Carolus Linnaeus) ഉള്‍പ്പെടുത്തിയിരിക്കുന്നത്.[60][61] എന്നാല്‍ പിന്നീടുണ്ടായിട്ട ചില പഠനങ്ങളില്‍ നാട്ടുപൂച്ചകള്‍, കാട്ടുപൂച്ചകളുടെ അതേ വര്‍ഗ്ഗത്തില്‍പ്പെട്ടതുതന്നെയാണെന്നുള്ള തെളിവുകള്‍ കണ്ടെത്തിയിരുന്നു [60]. 1777-ല്‍ ജൊഹാന്‍ ക്രിസ്ത്യന്‍ ഡാനിയേല്‍ വോണ്‍ ഷ്രെബര്‍ വീട്ടുപൂച്ചകളെ ഫെലിസ് സില്‍‌വെസ്റ്റ്രിസ് (Felis silvestris) എന്ന ഗണത്തില്‍ പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. [62] പൂച്ചയുടെ ഗണമായി ഈ രണ്ട് പേരുകളും ഇന്ന് മാറിമാറി ഉപയോഗിക്കപ്പെടുന്നു. വളര്‍ത്ത് പൂച്ചകള്‍ F. silvestris എന്ന ഗണത്തിന്റെ ഉപവിഭാഗമായ F. s. catus എന്ന ഗണമായും കണക്കാക്കപ്പെടാറുണ്ട്.[3] അതുപോലെത്തന്നെ കാട്ടുപൂച്ചകള്‍ F. catus എന്ന വിഭാഗത്തിന്റെ പല ഉപവിഭാഗങ്ങളില്‍പ്പെട്ടവയാണെന്നും കണക്കാക്കപ്പെട്ടിരുന്നു. [62] എന്നാല്‍ 200-ല്‍, ICZN (International Commission on Zoological Nomenclature)-ന്റെ Opinion 2027 എന്ന കോണ്‍ഫറന്‍സ് കാട്ടുപൂച്ചകളുടെ വിഭാഗമായി F. silvestris എന്ന് നിശ്ചയിച്ചതോടെ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവായി.[63] എങ്കില്‍പ്പോലും ഇന്നും വളര്‍ത്ത്പൂച്ചകളുടെ പേരായി F. catus എന്നാണ് മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്.

ജോഹന്‍ ക്രിസ്ത്യന്‍ പോളികാര്‍പ് എക്സ്ലിബെന്‍ 1777-ല്‍ പ്രസിദ്ധീകരിച്ച Anfangsgründe der Naturlehre and Systema regni animalis എന്ന പുസ്തകത്തില്‍ വളര്‍ത്ത്പൂച്ചകളെ Felis domesticus എന്ന വിഭാഗത്തില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇതും, ഇതിന്റെ പല വകഭേദങ്ങളായ Felis catus domesticus എന്നും Felis silvestris domesticus എന്നും പലപ്പോഴായി പലയിടത്തും പ്രയോഗിച്ച് കാണാറുണ്ടെങ്കിലും International Code of Zoological Nomenclature എന്ന സംഘടനയുടെ നിയമവലി പ്രകാരം ഇതൊന്നും ശാസ്ത്രീയനാമങ്ങളായി പരിഗണിക്കാനാവില്ല.

[തിരുത്തുക] പുരാണങ്ങളിലുള്ള സ്ഥാനം

ലോവ്രെ (Louvre) എന്ന സ്ഥലത്തുള്ള |ഈജിപ്റ്റിയന്‍ പ്രതിമ.

പുരാതന ഈജിപ്റ്റ് മുതല്‍ക്കെതന്നെ പൂച്ചകളെ മനുഷ്യര്‍ വളര്‍ത്ത്മൃഗങ്ങളായി ഉപയോഗിച്ചിരുന്നു. ബാസ്റ്റ് എന്ന പേരില്‍ ഒരു പൂച്ചദൈവവും അവര്‍ക്ക് ഉണ്ടായിരുന്നു. ബാസ്റ്റിനെ വീടിന്റേയും, വീട്ട്പൂച്ചകളുടേയും കൃഷിയിടങ്ങളുടേയും ഒക്കെ രക്ഷകനായിട്ടാണ് അവര്‍ കരുതിയിരുന്നത്. ഈജിപ്റ്റിയന്‍ ജനങ്ങളെ എലികളില്‍ നിന്ന് പകരുന്ന അസുഖങ്ങളില്‍ രക്ഷിച്ചതുകൊണ്ടാകാം അവര്‍ക്ക് പൂച്ചകളോട് സ്നേഹവും ആരാധനയും തോന്നാനും പിന്നീട് ഒരു ദൈവരൂപത്തില്‍ ഒരു പൂച്ചയെ പ്രതിഷ്ഠിക്കാനും ഇടയാക്കിയത്. ഈജിപ്റ്റ്യന്‍ പുരാണങ്ങളില്‍ ബാസ്റ്റ് എന്ന ഈ പൂച്ച, രാ എന്ന സൂര്യഭഗവാന്റെ മകളായിരുന്നു. ഈജിപ്റ്റ്യന്‍ മതത്തിന്റെ വളര്‍ച്ചയില്‍ ബാസ്റ്റിന് ശ്രദ്ധേയമായ പങ്കുണ്ട്. കെനിയയുടെ ദ്വീപുകളായ ലാമു (Lamu Archipelago) എന്നയിടത്തുള്ള പൂച്ചകള്‍ മാത്രമാണ് പുരാതന ഈജിപ്റ്റിലുണ്ടായിരുന്ന പൂച്ചകളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ എന്ന് വിശ്വസിക്കപ്പെടുന്നു.[64]

പൂച്ചകളെക്കുറിച്ച് പല പുരാതന മതങ്ങളിലും വിവിധ വിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നു. പൂച്ചകള്‍ വിശുദ്ധരായ ആത്മാക്കളാണെന്നും, മനുഷ്യരുടെ സഹചാരികളും വഴികാട്ടികളും ആണെന്നും, എല്ലാം അറിയുന്നവരാണ് പൂച്ചകളെങ്കിലും സംസാരശേഷി ഇല്ലാത്തതിനാല്‍ മനുഷ്യരുടെ തീരുമാനങ്ങളെ സ്വാധീ‍നിക്കാന്‍ കഴിയില്ലെന്നും ഒക്കെയുള്ള വിശ്വാസങ്ങളാണ് അതില്‍ പ്രധാനം.

പൂച്ചകളെക്കുറിച്ച് മോശമായ അന്ധവിശ്വാസങ്ങളും പല സംസ്കാരങ്ങളിലും നിലവിലുണ്ട്. കറുത്ത പൂച്ചയുടെ പാത കുറുകെ കടക്കുന്നത് കഷ്ടകാലത്തിനിടവരുത്തുമെന്നതാണ് അതിലൊന്ന്. ദുര്‍മന്ത്രവാദങ്ങള്‍ക്കും ചിലയിടങ്ങളില്‍ പൂച്ചയെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ മിഡീവല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ നിന്ന് പൂച്ചകളെ ഇല്ലാതെയാക്കാന്‍ വരെ വഴിയൊരുക്കി. ഇങ്ങനെ പൂച്ചകളെ വലിയ സഖ്യയില്‍ ഒഴിവാക്കിയ ഇടങ്ങളില്‍ എലികളില്‍ നിന്ന് പകരുന്ന പ്ലേഗ് പോലെയുള്ള അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നു.

[തിരുത്തുക] മതങ്ങളിലുള്ള സ്ഥാനം

  • ജപ്പാനില്‍ മനേകി നേകോ (Maneki Neko) എന്ന പൂച്ചയെ ഭാഗ്യത്തിന്റെ അടയാളമായി കരുതപ്പെടുന്നു.
  • ഇസ്ലാം മതത്തില്‍, മുഹമ്മദിന് മൂസ (Muezza) എന്ന് പേരുള്ള ഒരു പ്രിയപ്പെട്ട പൂച്ച ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.[65] പൂച്ചകളോടുള്ള സ്നേഹം മൂലം തന്റെ വസ്ത്രത്തില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നുണ്ടെങ്കില്‍ ആ പൂച്ചയെ ഉണര്‍ത്താതിരിക്കാന്‍ ആ വസ്ത്രം എടുക്കാതിരിക്കാന്‍ വരെ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.[66]
  • നോര്‍സ് പുരാണത്തിലെ സ്നേഹത്തിന്റേയും, സൌന്ദര്യത്തിന്റേയും ദേവതയായ ഫ്രെജ (Freyja), പൂച്ചകളെ പൂട്ടിയിരിക്കുന്ന രഥമാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] ഒന്‍പത് ജീവിതം

പൂച്ചകള്‍ക്ക് ഒന്‍പത് ജീവിതങ്ങള്‍ ഉള്ളതായി ചിലയിടങ്ങളില്‍ വിശ്വസിക്കപ്പെടുന്നു. ഏഴ് ജീവിതങ്ങള്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ജീവഹാനി വരെ സംഭവിക്കാവുന്ന ഇടങ്ങളില്‍ നിന്ന്‍ സമര്‍ത്ഥമായി രക്ഷപ്പെടാനുള്ള പൂച്ചയുടെ കഴിവാണ് ഇങ്ങനെ ഒരു വിശ്വാസം പ്രചരിക്കാന്‍ ഇടയാക്കിയത്. [67] ഉയരങ്ങളില്‍ നിന്ന് എങ്ങിനെ വീണാലും താഴെ നാലുകാലില്‍ തന്നെ വീഴാനുള്ള പൂച്ചയുടെ കഴിവും ഈ വിശ്വാസത്തിന്റെ പിറവിക്ക് കാരണമായി.

[തിരുത്തുക] ചൊല്ലുകള്‍

പൂച്ചയുമായി ബന്ധപ്പെട്ട നിരവധി ചൊല്ലുകള്‍ മലയാളത്തില്‍ ലഭ്യമാണ്‌. അവയില്‍ ചിലവ താഴെക്കൊടുക്കുന്നു.

  • പൂച്ചക്കാരു‍ മണികെട്ടൂം
  • ചുടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറക്കും

[തിരുത്തുക] ചിത്രശാല

[തിരുത്തുക] കുറിപ്പുകള്‍

^൧  മനുഷ്യര്‍ക്ക് 12 എണ്ണം ഉണ്ടാകും.

^൨  മനുഷ്യര്‍ക്ക് ഇത് 5 എണ്ണമാണ്.

^൩  ഇരുകാലികള്‍ ആയതിനാല്‍ മനുഷ്യര്‍ക്ക് ഇത് 5 എണ്ണമാണ്.

^൪  മനുഷ്യര്‍ക്ക് 3 മുതല്‍ 5 വരെയാണ്.

[തിരുത്തുക] അവലംബം

  1. Felis catus. ശേഖരിച്ചത് 2007-07-06.
  2. 2.0 2.1 Oldest Known Pet Cat? 9500-Year-Old Burial Found on Cyprus. National Geographic News (2004-04-08). ശേഖരിച്ചത് 2007-03-06.
  3. 3.0 3.1 3.2 The Near Eastern Origin of Cat Domestication. ശേഖരിച്ചത് June 30, 2007.
  4. 4.0 4.1 4.2 Meows Mean More To Cat Lovers. Channel3000.com. ശേഖരിച്ചത് 2006-06-14.
  5. 5.0 5.1 Li, Xia; Weihua Li, Hong Wang, Jie Cao, Kenji Maehashi, Liquan Huang, Alexander A. Bachmanov, Danielle R. Reed, Véronique Legrand-Defretin, Gary K. Beauchamp, Joseph G. Brand (July 2005). "Pseudogenization of a Sweet-Receptor Gene Accounts for Cats' Indifference toward Sugar". PLOS Genetics 1 (1). DOI:10.1371/journal.pgen.0010003. Retrieved on 2006-11-08. 
  6. Study Traces Cat’s Ancestry to Middle East. By Nicholias Wade. Published: June 29, 2007. The New York Times (Science). Retrieved on: January 23 2008
  7. www.abc.net.au/rn/science/ockham/stories/s64308.htm. ശേഖരിച്ചത് 2007-05-26.
  8. www.swimmingcats.com/faqs.html. ശേഖരിച്ചത് 2007-05-26.
  9. DWARF, MIDGET AND MINIATURE CATS. ശേഖരിച്ചത് 2007-03-06.
  10. Cat World (2008). Cat World Records: Heaviest Cat. Retrieved on 2008-07-30 from http://www.cat-world.com.au/CatRecords.htm.
  11. Moore, Glenda (2008). Those Amazing Cats. CatStuff. Retrieved on 2008-07-30 from http://www.xmission.com/~emailbox/records.htm.
  12. Cat Skeleton. ശേഖരിച്ചത് 2006-12-12.
  13. At Home: Care / Health: Understanding Cats. ശേഖരിച്ചത് 2005-08-15.
  14. Armes, Annetta F. (1900-12-22). "Outline of Cat Lessons". The School Journal LXI: 659. Retrieved on 2007-11-12. 
  15. Vaccinate Your Cat at Home. ശേഖരിച്ചത് 2006-10-18.
  16. Scruffing your dog or cat. ശേഖരിച്ചത് 2008-02-26.
  17. Strain, G.M.. How Well Do Dogs and Other Animals Hear?. Louisiana State University. ശേഖരിച്ചത് 2007-05-15.
  18. The Nose Knows. About.com. ശേഖരിച്ചത് 2006-11-29.
  19. Animal Doctor (July 9 2002). "Dear Dr. Fox". The Washington Post, p. C10.
  20. Ring, Ken and Romhany, Paul (1999-08-01). Pawmistry: How to Read Your Cat's Paws. Berkeley, California: Ten Speed Press. pp. p. 10. ISBN 1-58008-111-8. 
  21. Normal Values For Dog and Cat Temperature, Blood Tests, Urine and other information in ThePetCenter.com. ശേഖരിച്ചത് 2005-08-01.
  22. The Cat Comes Back. ശേഖരിച്ചത് 2006-10-18.
  23. How to Give Subcutaneous Fluids to a Cat. ശേഖരിച്ചത് 2006-10-18.
  24. Zoran DL (2002). "The carnivore connection to nutrition in cats". Journal of the American Veterinary Medical Association 221 (11): 1559-67. DOI:10.2460/javma.2002.221.1559. 
  25. Plants and Your Cat. The Cat Fanciers' Association, Inc.. ശേഖരിച്ചത് 2007-05-15.
  26. 26.0 26.1 Substances That Are Poison to Pets. Judy's Health Cafe.com. ശേഖരിച്ചത് 2007-01-18.
  27. 27.0 27.1 27.2 27.3 27.4 27.5 27.6 Toxic to Cats. Vetinfo4Cats. ശേഖരിച്ചത് 2007-01-18.
  28. Allen AL (2003). "The diagnosis of acetaminophen toxicosis in a cat". Canadian Veterinary Journal 44 (6): 509-10. PMID 12839249. 
  29. Villar D, Buck WB, Gonzalez JM (1998). "Ibuprofen, aspirin and acetaminophen toxicosis and treatment in Dogs and Cats". Vet Hum Toxicol 40 (3): 156-62. PMID 9610496. 
  30. Camille DeClementi; Keith L. Bailey, Spencer C. Goldstein, and Michael Scott Orser (December 2004). "Suspected toxicosis after topical administration of minoxidil in 2 cats". Journal of Veterinary Emergency and Critical Care 14 (4): 287–292. DOI:10.1111/j.1476-4431.2004.04014.x. Retrieved on 2007-01-18. 
  31. Minoxidil Warning. ShowCatsOnline.com. ശേഖരിച്ചത് 2007-01-18. “Very small amounts of Minoxidil can result [in] serious problems or death”
  32. Rousseaux CG, Smith RA, Nicholson S (1986). "Acute Pinesol toxicity in a domestic cat". Vet Hum Toxicol 28 (4): 316-7. PMID 3750813. 
  33. Antifreeze Warning. The Cat Fanciers' Association, Inc.. ശേഖരിച്ചത് 2007-05-15.
  34. Cat Guide: Adolescence and Sexual Maturity Animal Planet
  35. E. Levine; P. Perry, J. Scarlett, K.A. Houpt (2005). "Intercat aggression in households following the introduction of a new cat" (pdf). Applied Animal Behaviour Science (90): 325–336. DOI:10.1016/j.applanim.2004.07.006. 
  36. Poirier FE, Hussey LK (1982). "Nonhuman Primate Learning: The Importance of Learning from an Evolutionary Perspective" ([dead link]Scholar search). Anthropology & Education Quarterly 13 (2): 133–148. DOI:10.1525/aeq.1982.13.2.05x1830j. 
  37. Fish & Wildlife Today: Winter 1998: Minnesota's killer kitties: Minnesota DNR
  38. Leyhausen, Paul (1978). Cat Behavior: The Predatory and Social Behavior of Domestic and Wild Cats. ISBN 978-0824070175. 
  39. Why Do Cats Like High Places?. Drs. Foster & Smith, Inc.. Dr. Holly Nash, DVM, MS.
  40. Falling Cats. ശേഖരിച്ചത് 2005-10-24.
  41. Huy D. Nguyen. How does a Cat always land on its feet?. Georgia Tech University, School of Medical Engineering. ശേഖരിച്ചത് 2007-05-15.
  42. Veterinary & Aquatic Services Department. High-Rise Syndrome: Cats Injured Due to Falls. Drs. Foster & Smith, Inc..
  43. Muir, Hazel. "Ancient remains could be oldest pet cat", New Scientist, 2004-04-08. ശേഖരിച്ചത് 2007-11-23. 
  44. Walton, Marsha. "Ancient burial looks like human and pet cat", CNN, Friday, April 9, 2004. ശേഖരിച്ചത് 2007-11-23. 
  45. Feline Statistics. ശേഖരിച്ചത് 2005-08-15.
  46. Spay and Neuter Your Pet Cats.
  47. 47.0 47.1 47.2 ഡോ. സി.കെ. ഷാജുവിന്റെ ലേഖനം.കര്‍ഷകശ്രീ മാസിക. 2009 ഏപ്രില്‍. പുറം 61
  48. Dealing with cat allergies. animaltrustees.org.
  49. Scratching or clawing in the house. ശേഖരിച്ചത് 2005-08-14.
  50. Suspected bentonite toxicosis in a cat from ingestion of clay cat litter. ശേഖരിച്ചത് 2005-09-10.
  51. "Parasite in cats killing sea otters", NOAA magazine, National Oceanographic and Atmospheric Administration, 2003-01-21. ശേഖരിച്ചത് 2007-11-24. 
  52. The Sea Otter Savior
  53. The Toilet Trained Cat: A Step-By-Step Guide on How To Train Your Cat to Use the Human Toilet
  54. Moggie. Worldwidewords.org. ശേഖരിച്ചത് 2007-05-15.
  55. Torties, Calicos and Tricolor cats. ശേഖരിച്ചത് 2005-10-24.
  56. www.birdinghawaii.co.uk/XShearwaterkills2.htm. ശേഖരിച്ചത് 2007-05-26.
  57. Introduced Species in Hawaii (Senior Seminar 2002). Earlham college, Department of Biology (2002). ശേഖരിച്ചത് 2007-05-15.
  58. Community awareness and involvement in the conservation of our unique mammal emblem, Project Numbat
  59. Jane C. Mahlow, DVM, MS. Estimation of the proportions of dogs and cats that are surgically sterilized. www.spayusa.org, summarizing J Am Vet Med Assoc 1992;215;640–643. ശേഖരിച്ചത് 2007-05-15.
  60. 60.0 60.1 Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 534–535. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=14000031. 
  61. Linnaeus, Carolus (1766) [1758] (in (Latin)). Systema naturae per regna tria naturae: secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. 1 (12th edition ed.). Holmiae (Laurentii Salvii). pp. 62. http://gallica.bnf.fr/ark:/12148/bpt6k99004c/f62.chemindefer. Retrieved on 2008-04-02. 
  62. 62.0 62.1 Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 536–537. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=14000057. 
  63. ICZN (2003-03-31). "Opinions". Bulletin of Zoological Nomenclature 60. Retrieved on 2008-04-02. 
  64. Couffer, Jack (1998). The Cats of Lamu. New York: The Lyons Press. ISBN 1-55821-662-6. 
  65. Geyer, Georgie Anne (2004). When Cats Reigned Like Kings: On the Trail of the Sacred Cats. 
  66. Minou Reeves. Muhammad in Europe. New York University (NYU) Press. pp. p.52. 
  67. Cat Myths, Misinformation and Untruths


മാര്‍ജ്ജാര വംശം Cat silhouette.svg
കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ‌ | ജാഗ്വാര്‍‌ | കരിമ്പുലി‌ | കൂഗര്‍ | കാട്ടുപൂച്ച | നാട്ടുപൂച്ച
മിശ്രവംശങ്ങള്‍
ടൈഗണ്‍ | ലൈഗര്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍