ജിറാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Giraffe
Giraffe standing.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Artiodactyla
കുടുംബം: Giraffidae
ജനുസ്സ്‌: Giraffa
വര്‍ഗ്ഗം: G. camelopardalis
ശാസ്ത്രീയനാമം
Giraffa camelopardalis
Linnaeus, 1758
Range map
Range map

ആഫ്രിക്കയില്‍ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ്. ജന്തു വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളില്‍ ഏറ്റവും വലുതും ജിറാഫാണ്. ആണിന് 4.8 മുതല്‍ 5.5 മീറ്റര്‍ വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാള്‍ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. കെനിയയില്‍ നിന്നും 1934-ല്‍ പിടിക്കപ്പെട്ട 5.87 മീറ്റര്‍ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയില്‍ ഏറ്റവും വലിപ്പമേറിയത്.

മാന്‍, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. എങ്കിലും ജിറാഫും അടുത്ത ബന്ധുവായ ഒകാപിയും മാത്രമുള്ള ജിറാഫിഡേ കുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാഡ് മുതല്‍ ദക്ഷിണാഫ്രിക്ക വരെയുള്ള പ്രദേശത്തെ ഇവ കാണപ്പെടുന്നു.

സാവന്ന, പുല്‍മേടുകള്‍, എന്നിവയില്‍ ജിറാഫുകള്‍ അധിവസിക്കുന്നു. അകേഷ്യ സസ്യങ്ങള്‍ കൂടുതല്‍ വളരുന്നയിടങ്ങളാണ് ഇവക്കിഷ്ടം. വളരെയധികം ബെള്ളം കുടിക്കുന്നതിനാല്‍ ഇവക്ക് വരണ്ട പ്രദേശങ്ങളില്‍ കൂടുതല്‍ സമയം കഴിയാനാകും. കൂടുതല്‍ ഭക്ഷണത്തിനായി ആവശ്യമാകുമ്പോള്‍ ജിറാഫുകള്‍ സസ്യങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. Antelope Specialist Group (1996). Giraffa camelopardalis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.
"http://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B1%E0%B4%BE%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം