വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്. [1]
[തിരുത്തുക] ഭൂപ്രകൃതി
89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തുകൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.
[തിരുത്തുക] ജന്തുജാലങ്ങൾ
മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.[2]
[തിരുത്തുക] അവലംബം
- ↑ http://www.indiawildliferesorts.com/national-parks/valley-of-flower-park.html
- ↑ http://whc.unesco.org/en/list/335
|
|||||||