സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്.
[തിരുത്തുക] ഭൂപ്രകൃതി
87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കദംബം, തേക്ക്, ഇന്ത്യൻ കോറൽ മരം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
[തിരുത്തുക] ജന്തുജാലങ്ങൾ
ഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. പുള്ളിമാൻ, കുരക്കും മാൻ, ലംഗൂർ, റീസസ് കുരങ്ങ് എന്നീ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.