നന്ദാദേവീ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nanda Devi and Valley of Flowers National Parks*
യുനെസ്കോ ലോക പൈതൃക സ്മാരകം
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം Natural
മാനദണ്ഡം vii, x
അവലംബം 335
മേഖല Asia-Pacific
Inscription History
Inscription 1988  (12th Session)
Extensions 2005
* Name as inscribed on World Heritage List.
Region as classified by UNESCO.
Nanda Devi National Park
IUCN Category Ia (Strict Nature Reserve)
Location Uttarakhand, India
Area 630.33 km²
Established 1982

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലാണ് നന്ദാദേവീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1950-കള്‍ക്കുശേഷം ഇവിടേക്ക് സഞ്ചാരികളുടെ വന്‍പ്രവാഹം ഉണ്ടായതിനേത്തുടര്‍ന്ന് പ്രകൃതി സംരക്ഷിക്കുന്നതിനായി 1982-ലാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

[തിരുത്തുക] ഭൂപ്രകൃതി

630 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പില്‍ നിന്ന് കുറഞ്ഞത് 3500 മീറ്റര്‍ ഉയരത്തിലെങ്കിലുമാണ് ഈ പ്രദേശം മുഴുവന്‍ സ്ഥിതി ചെയ്യുന്നത്. 7,817 മീറ്റര്‍ ഉയരമുള്ള നന്ദാദേവീ കൊടുമുടി ഈ ഉദ്യാനത്തിലാണ്. ജൂനിപ്പെര്‍, ഹിമാലയന്‍ ഫിര്‍, ബിര്‍ച്ച്, പൈന്‍, ദേവദാരു എന്നീ വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു.

[തിരുത്തുക] ജന്തുജാലങ്ങള്‍

ഹിമപ്പുലി, ഹിമാലയന്‍ കരടി, ഭാരല്‍, ഹിമാലയന്‍ താര്‍, കസ്തൂരിമാന്‍, പറക്കും അണ്ണാന്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവര്‍ഗ്ഗങ്ങള്‍. 43 ഇനത്തില്പ്പെട്ട പക്ഷികളും ഇവിടെ വസിക്കുന്നു,



താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം