ഡെസേർട്ട് ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമീർ, ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ഡെസേർട്ട് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാങ്ങളിലൊന്നാണിത്.
[തിരുത്തുക] ഭൂപ്രകൃതി
ഉദ്യാനത്തിന്റെ വിസ്തൃതി 3162 കിലോമീറ്ററാണ്. ഇതിന്റെ 20 ശതമാനത്തോളം മണൽക്കൂനകളാണ്. ധാരാളം കുറ്റിക്കാടുകളും മരുപ്രദേശത്ത് വളരുന്ന പൂച്ചെടികളും ഇവിടെ കാണപ്പെടുന്നു. സെവാൻ എന്നയിനം പുല്ല് ധാരാളമായി വളരുന്നു.
[തിരുത്തുക] ജന്തുജാലങ്ങൾ
കൃഷ്ണമൃഗം, ചിങ്കാര മാൻ, ചെന്നായ, കുറുക്കൻ, മുയൽ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയുടെ ഒരു പ്രധാന അവാസകേന്ദ്രമാണീ ഉദ്യാനം. വിവിധയിനം പരുന്തുകൾ, കഴുകൻ, മൂങ്ങ എന്നിവയെയും ഇവിടെ കാണാം.