പലമാവു ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാർഖണ്ഡ് സംസ്ഥാനത്തിലെ പലമാവു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പലമാവു ദേശീയോദ്യാനം. ബെറ്റ്‌ല ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1986-ൽ രൂപീകൃതമായ ഈ ഉദ്യാനം പ്രൊജക്ട് ടൈഗറിന് കീഴിലുള്ള ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണ്.

ഭൂപ്രകൃതി[തിരുത്തുക]

728 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. സാൽ, മുള തുടങ്ങിയ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

റീസസ് കുരങ്ങ്, ലംഗൂർ, പുള്ളിമാൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 1400-ലധികം പക്ഷിയിനങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=പലമാവു_ദേശീയോദ്യാനം&oldid=1703802" എന്ന താളിൽനിന്ന് ശേഖരിച്ചത്