നോക്രെക് ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘാലയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് നോക്രെക് ദേശീയോദ്യാനം. 1985-ലാണ് വന്യജീവി സങ്കേത കേന്ദ്രമായിരുന്ന ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
[തിരുത്തുക] ഭൂപ്രകൃതി
ഗാരോ കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ബിർച്ച്, നരങ്ങ് തുടങ്ങിയ വൃക്ഷങ്ങളും മുളയും ഇവിടെ ധാരാളമായി വളരുന്നു.
[തിരുത്തുക] ജന്തുജാലങ്ങൾ
ഏഷാറ്റിക് കറുത്ത കരടി, ക്ലൗഡഡ് ലെപ്പേർഡ്, സെറോ, മീൻപിടിയൻ പൂച്ച തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.