മാധവ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ശിവപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് മാധവ് ദേശീയോദ്യാനം. ശിവപുരി ദേശീയോദ്യാനം എന്ന പേരിലും ഇതറിയപ്പെടുന്നു. 1959-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

375 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളുടെ വിഭാഗത്തില്പ്പെട്ടതാണീ പ്രദേശം.

ജന്തുജാലങ്ങൾ[തിരുത്തുക]

ചിങ്കാര, ചൗസിംഗ, കടുവ, പുലി എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ദേശാടനപ്പക്ഷികളായ പലയിനം താറാവുകളെയും കൊക്കുകളെയും ചിലസമയങ്ങളിൽ ഇവിടെ കാണുവാൻ സാധിക്കും.


"https://ml.wikipedia.org/w/index.php?title=മാധവ്_ദേശീയോദ്യാനം&oldid=1687489" എന്ന താളിൽനിന്ന് ശേഖരിച്ചത്