കിബുൾ ലംജാവോ ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1977-ലാണ് ഇത് നിലവിൽ വന്നത്.
[തിരുത്തുക] ഭൂപ്രകൃതി
40 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ലോഗ് തടാകം ഉദ്യാനനിത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ചതുപ്പുകൾ നിറഞ്ഞതാണീ പ്രദേശം.
[തിരുത്തുക] ജന്തുജാലങ്ങൾ
വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനിന്റെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നാണിത്. ഹോഗ് മാന്‍, മീൻ പിടുത്തക്കാരൻ പൂച്ച, കാട്ടാട് എന്നിവയെയും ഇവിടെ കാണാം. ഒട്ടേറെ ജലപ്പക്ഷികളും ഇവിടെയുണ്ട്.