നാഗർഹോളെ ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംസ്ഥാനത്തിലെ കൊഡഗു, മൈസൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം. 1988-ലാണ് ഇത് നിലവിൽ വന്നത്. ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
[തിരുത്തുക] ഭൂപ്രകൃതി
643 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിരവധി ചെറുപുഴകൾ ഇതിലൂടെ ഒഴുകുന്നു. നാന്ദി, ഈട്ടി, തേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
[തിരുത്തുക] ജന്തുജാലങ്ങൾ
കടുവ, പുലി, കുരങ്ങൻ, നാലുകൊമ്പുള്ള മാൻ, പറക്കും അണ്ണാന്‍, പെരുമ്പാമ്പ്, മഗ്ഗർ മുതല എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. 250-ലധികം പക്ഷിയിനങ്ങളും ഇവിടെയുണ്ട്.