രാജാജി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് രാജാജി ദേശീയോദ്യാനം. 1983-ലാണ് ഉദ്യാനം രൂപീകൃതമായത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ബഹുമാനാർത്ഥമാണ് ഉദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

[തിരുത്തുക] ഭൂപ്രകൃതി

ഹിമാലയ പർവതത്തിന്റെ ഭാഗമായ സിവാലിക് പർവതനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി 820 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ സാൽവൃക്ഷങ്ങൾ വിക്കികണ്ണിധാരാളമായി വളരുന്നു.

[തിരുത്തുക] ജന്തുജാലങ്ങൾ

ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്, എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെ ഉണ്ട്.


"http://ml.wikipedia.org/w/index.php?title=രാജാജി_ദേശീയോദ്യാനം&oldid=1068291" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ