റീസസ് കുരങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Rhesus Macaque[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Primates |
| കുടുംബം: | Cercopithecidae |
| ജനുസ്സ്: | Macaca |
| വർഗ്ഗം: | M. mulatta |
| ശാസ്ത്രീയ നാമം | |
| Macaca mulatta (Zimmermann, 1780) |
|
| Rhesus Macaque range | |
പഴയ ലോക കുരങ്ങന്മാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ ഏറ്റവുമധികം അറിയപ്പെടുന്ന ഇനങ്ങളിലൊന്നാണ് റീസസ് കുരങ്ങ്.
ആൺകുരങ്ങിന് ശരാശരി 53 സെന്റീമീറ്റർ ഉയരവും 7.7 കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന ചെറുതായ പെണ്ണിന് ശരാശരി 47 സെന്റീമീറ്റർ ഉയരവും 5.3 കിലോഗ്രാം ഭാരവുമുണ്ടാകും. തവിട്ട് നിറമോ ചാര നിറമോ ആണ് ഇവക്ക്. രോമങ്ങളില്ലാത്ത മുഖത്തിന് പിങ്ക് നിറമാണ്. 20.7 മുതൽ 22.9 സെന്റീമീറ്റർ വരെ ശരാശരി നീളമുള്ള വാലുകളാണ് ഇവയുടേത്. 25 വർഷത്തോളം ഇവ ജീവിക്കുന്നു.
വടക്കേ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, തെക്കൻ ചൈന, തുടങ്ങിയവയവയാണ് റീസസ് കുരങ്ങിന്റെ സ്വദേശം.
അവലംബം [തിരുത്തുക]
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 163. ISBN 0-801-88221-4. http://www.bucknell.edu/msw3.
- ↑ Timmins, R. J., Richardson, M., Chhangani, A. & Yongcheng, L. (2008). Macaca mulatta. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 4 January 2009.