ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. 1984-ലാണ് ഇത് നിലവിൽ വന്നത്.

[തിരുത്തുക] ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ കിഴക്കുഭാഗം എപ്പോഴും മഞ്ഞുമൂടിക്കിടക്കും. ഇടതൂർന്ന മരങ്ങൾ നിറഞ്ഞ ഇവിടെ നീല പൈൻ, ഫിർ, സെഡാർ എന്നീ വൃക്ഷങ്ങളെ ധാരാളമായി കാണാം. വടക്കൻ താഴ്വരകളിൽ മുളങ്കാടുകളും വളരുന്നു.

[തിരുത്തുക] ജന്തുജാലങ്ങൾ

റീസസ് കുരങ്ങ്, ലംഗൂർ, ഹിമാലയൻ കരടി, ഹിമാലയൻ താര്‍, കസ്തൂരിമാൻ, ഐബെക്സ് തുടങ്ങിയ മൃഗങ്ങളെ ഇവിറ്റെ കാണാം. 152 ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ഇതിൽ 49 ഇനങ്ങൾ വേനൽക്കാലത്തെത്തുന്ന ദേശാടനപ്പക്ഷികളാണ്.


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ