ഗിർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിർ ദേശീയോദ്യാനം
Gir National Park
IUCN Category II (National Park)
Location Map
Location Junagadh District, Gujarat, India
Nearest city Junagadh
Coordinates 21°08′08″N 70°47′48″E / 21.13556°N 70.79667°E / 21.13556; 70.79667Coordinates: 21°08′08″N 70°47′48″E / 21.13556°N 70.79667°E / 21.13556; 70.79667
Area 1,412 km²
Established 1965
Visitors 60,000   (in 2004)
Governing body Forest Department of Gujarat

ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്.2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്.[1]

[തിരുത്തുക] ഭൂപ്രകൃതി

ഹിരൺ , സരസ്വതി, ഗോദാവരി നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നൽകുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. തേക്ക്, സലായ്, ധാക് തുടങ്ങിയവയാണ് ഇവിറ്റെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ.

[തിരുത്തുക] ജന്തുജാലങ്ങൾ

സിംഹം, കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. മഗ്ഗർ മുതലകളുൾപ്പെടെ 24-ഓളം ഉരഗ വർഗ്ഗങ്ങൾ ഇവിടെ അധിവസിക്കുന്നു.

[തിരുത്തുക] അവലംബം

  1. മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബർ
"http://ml.wikipedia.org/w/index.php?title=ഗിർ_ദേശീയോദ്യാനം&oldid=1299475" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ