മാനസ് ദേശീയോദ്യാനം
| മാനസ് ദേശീയോദ്യാനം | |
|---|---|
|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം)
|
|
| സ്ഥാനം | Assam, India |
| അടുത്തുള്ള പട്ടണം | Barpeta Road |
| നിർദ്ദേശാങ്കങ്ങൾ | 26°30′0″N 91°51′0″E / 26.50000°N 91.85000°Eസ്ഥാനം: 26°30′0″N 91°51′0″E / 26.50000°N 91.85000°E |
| പ്രദേശം | 950 km². |
| സ്ഥാപിതമായത് | 1990 |
| സന്ദർശകർ | NA (in NA) |
| ഭരണവ്യവസ്ഥ | Ministry of Environment and Forests, Government of India |
| വെബ്സൈറ്റ് | http://www.manasassam.org |
| Manas Wildlife Sanctuary* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
| രാജ്യം | |
| തരം | Natural |
| മാനദണ്ഡം | vii, ix, x |
| അവലംബം | 338 |
| മേഖല† | Asia-Pacific |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1985 (9th -ആമത് സമ്മേളനം) |
| Endangered | 1992 |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
അസം സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് മാനസ് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. മാനസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിവിടം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ഉദ്യാനം സ്ഥാനം നേടിയിട്ടുണ്ട്. ബ്രഹ്മപുത്രയുടെ പോഷകനദിയായ മനാസിന്റെ പേര് തന്നെയാണ് വന്യമൃഗസങ്കേതത്തിനും നൽകിയിട്ടുള്ളത്.
സങ്കേതത്തിൽ പ്രവേശിച്ചാൽ ചുറ്റും നീലമലകൾ കാണുവാൻ സാധിക്കും.നോക്കെത്താ ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പുൽമേടുകളാണ് മനാസിന്റെ പ്രത്യേകത. ഡിസംബർ മുതൽ മാർച്ച് വരെയാണ് ടൂറിസ്റ്റ് സീസൺ. മഴക്കാലത്ത് ശക്തമായ മഴയും കാറ്റും മനാസിന്റെ ഭൂപ്രകൃതിയെ ആകർഷമാക്കുന്നു.
മാതംഗുരയിലാണ് വനം വകുപ്പിന്റെ റസ്റ്റ് ഹൗസ്. ഇന്ത്യയേയും ഭൂട്ടാനെയും വേർതിരിക്കുന്ന അതിർത്തി ഇവിടെയാണ്. ആനക്കൂട്ടങ്ങൾ ഉല്ലസിക്കുന്നതിനായി നദിയിലിറങ്ങുക പതിവാണ്. സന്ദർശകർക്ക് ആകർഷകമാണ് ഈ കാഴ്ച്ച.ജൈവ വൈവിധ്യം കൊണ്ട് ധന്യമാണ് സങ്കേതം. ഇന്ത്യയിലെ പ്രശസ്ത കടുവാസങ്കേതങ്ങളിൽ ഒന്നാണ് മനാസ്. ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം 64 കടുവകൾ ഉണ്ട്. ആനയും കടുവയും കാട്ടുപോത്തുമാണ് മനാസിലെ സ്ഥിരം കാഴ്ച്ച. ഗോൾഡൻ ലങ്കൂർ (കഴുത്തിൽ സ്വർണ നിറത്തിലുള്ള രോമമുള്ള കുരങ്ങ്) ഇവിടുത്തെ ഒരു പ്രത്യേക കാഴ്ച്ചയാണ്. വേഴാമ്പലുകളും മനാസിനെ ധന്യമാക്കും. ആകെ 312 ഇനം പക്ഷികൾ ഇവിടെയുണ്ട്. 1980-90 ലെ ബോഡോ കലാപം മനാസിലെ നൂറ് കണക്കിന് വന്യമൃഗങ്ങളുടെ കഥ കഴിച്ചു. ഭൂട്ടാനിലെ റോയൽ മനാസ് വന്യമൃഗസങ്കേതവുമായി തോളോട്‌തോളുരുമ്മി നിൽക്കുന്നതാണ് ആസാമിലെ ഈ ധന്യമായ ജൈവമേഖല.
ഉള്ളടക്കം |
ഭൂപ്രകൃതി [തിരുത്തുക]
950 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്.
എത്തിച്ചേരുവാൻ [തിരുത്തുക]
തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും 145 കിലോമീറ്റർ യാത്ര ചെയ്താൽ മനാസിൽ എത്താം. ബാർപെറ്റയാണ് മനാസിന് സമീപമുള്ള റെയിൽവേസ്റ്റേഷൻ. അവിടെ നിന്ന് സങ്കേതത്തിന്റെ കവാടത്തിലേക്കുള്ള ദൂരം 20 കിലോമീറ്ററാണ്.
ജന്തുജാലങ്ങൾ [തിരുത്തുക]
സ്വർണ ലംഗൂര്‍, ഹിസ്പിഡ് മുയൽ, പിഗ്മി പന്നി, വലിയ വേഴാമ്പൽ, പുള്ളിമാൻ, തൊപ്പിക്കാരൻ ലംഗൂർ, ക്ലൗഡഡ് ലെപ്പേർഡ്, ഹൂലോക്ക് ഗിബ്ബൺ, അസമീസ് മക്കാക്ക്, കാണ്ടാമൃഗം, ഇന്ത്യൻ കാട്ടുപോത്ത്, പെലിക്കൺ, ബ്രാഹ്മിണി താറാവ്, റെഡ് പാണ്ട തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.
അവലംബം [തിരുത്തുക]
|
|||||||