ഡച്ചിഗാം ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാന്ധവ്ഗഡ് ദേശീയോദ്യാനം
IUCN Category II (National Park)
Location ജമ്മു-കാശ്മീർ,ശ്രീനഗർ, ഇന്ത്യ
Area 141 km²
Established 1981

ജമ്മു-കാശ്മീരിലെ ശ്രീനഗറിലാണ് ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണിത് രൂപീകൃതമായത്.

[തിരുത്തുക] ഭൂപ്രകൃതി

സമുദ്രത്തിൽ നിന്നും 1700-4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനം 141 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു. ഹിമാലയത്തിന്റെ ഭാഗമായ സംസ്കാർ മലനിരകളിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കാശ്മീർ എൽം, പോപ്ലാർ, വില്ലോ, നീല പൈൻ, സിൽവർ ഫിര്‍, ബിർച്ച് തുടങ്ങിയവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.

[തിരുത്തുക] ജന്തുജാലങ്ങൾ

ചുവന്ന മാനിന്റെ വർഗത്തില്പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ ഹാംഗർ മാനുകളെ ഇവിടെ സംരക്ഷിക്കുന്നു. ഹിമപ്പുലി, കുരങ്ങ്, ഹിമാലയൻ കരിങ്കരടി, ഹിമാലയൻ കസ്തൂർമാൻ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം. 112-ലധികം ഇനത്തില്പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഡച്ചിഗാം_ദേശീയോദ്യാനം&oldid=1069137" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ