കാഞ്ചൻജംഗ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിക്കിം സംസ്ഥാനത്തിലെ വടക്കൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.1977-ലാണ് ഇത് നിലവിൽ വന്നത്.

[തിരുത്തുക] ഭൂപ്രകൃതി

1784 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉദ്യാനത്തിന്റെ കിഴക്കുഭാഗം കൂറ്റൻ മഞ്ഞുപാറകൾ നിറഞ്ഞതാണ്. ഓക്ക്, ഫിർ, മേപ്പിൾ, വില്ലോ, ലാർച്ച്, ജൂനിപെർ തുടങ്ങിയ വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്.

[തിരുത്തുക] ജന്തുജാലങ്ങൾ

ക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ഐബിസ് ബില്‍, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെ ഇവിടെ കാണാം.


"http://ml.wikipedia.org/w/index.php?title=കാഞ്ചൻജംഗ_ദേശീയോദ്യാനം&oldid=1102238" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ