കൃഷ്ണമൃഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Antilope cervicapra (Linnaeus, 1758) |
ആന്റിലോപ് ജനുസ്സില്‍ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക സ്പീഷിസാണു കൃഷ്ണമൃഗം (Antilope cervicapra). കൃഷ്ണജിന്‍ക, കാലാഹിരണ്‍ എന്നൊക്കെയും വിളിക്കപ്പെടാറുണ്ട്. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇന്നിവ ഇന്ത്യയില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്ന[1] കൃഷ്ണമൃഗങ്ങള്‍ ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗവുമാണ്. രാജസ്ഥാനിലും ഗുജറാത്തിലും ആണ് ഭൂരിഭാഗവും ഉള്ളത്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
[തിരുത്തുക] ശരീരഘടന
ശരീരത്തിന്റെ മുകള്‍ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആണ്‍മൃഗങ്ങളില്‍ കണ്ടുവരുന്നു. ആണ്‍ മൃഗങ്ങള്‍ക്ക് സര്‍പ്പിളാകൃതിയില്‍ അറ്റത്തേയ്ക്കു നേര്‍ത്തു നേര്‍ത്തു പോകുന്ന ഒന്നു മുതല്‍ നാലുവരെ തിരികളും ഏകദേശം 28ഇഞ്ച് നീളവും ഉള്ള കൊമ്പുകള്‍ ഉണ്ടാകും. പെണ്‍മൃഗങ്ങള്‍ക്ക് മുകള്‍ഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആണ്‍മൃഗങ്ങളേക്കാള്‍ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂര്‍ണ്ണവളര്‍ച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകള്‍ക്ക് 60സെ.മീ നീളവും കാണാം. 12-16 വര്‍ഷം വരെയാണ് ആയുസ്സ്.
[തിരുത്തുക] ആവാസവ്യവസ്ഥ
തുറന്ന പുല്‍മേടുകളിലാണ് കാടുകളില്‍ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിര്‍ന്ന ആണിന്റെ കീഴിലുള്ള 10 മുതല്‍ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരില്‍ നിന്നു രക്ഷപെടാന്‍ പ്രകൃതി ഇവയ്ക്കു നല്‍കിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികള്‍ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റര്‍ ഉയരത്തില്‍ ചാടാനും ഏകദേശം മണിക്കൂറില്‍ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.
[തിരുത്തുക] വംശനാശഭീഷണി
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 40 ലക്ഷം കൃഷ്ണമൃഗങ്ങള്‍ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യന്‍ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങള്‍. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ല്‍ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യന്‍ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും മധ്യേന്ത്യയില്‍ അവിടവിടെയായി ചില ചെറുസംഘങ്ങളായും മാത്രമാണ് കൃഷ്ണമൃഗങ്ങള്‍ അവശേഷിക്കുന്നത്. നേപാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയില്‍ കാര്‍ഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ് കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാര്‍ അവര്‍ ഇണക്കിവളര്‍ത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രക്കാര്‍ കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തില്‍ കണ്ട് സംരക്ഷിക്കുന്നുണ്ട്[2][3][4]. മറ്റെല്ലായിടത്തും വേട്ടയാടപ്പെടുന്നു. ഹിന്ദിസിനിമാ നടന്‍ സല്‍മാന്‍ ഖാന് കൃഷ്ണമൃഗങ്ങളേയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു മാന്‍വര്‍ഗ്ഗമായ ചിങ്കാരയേയും വേട്ടയാടി കൊന്നതിന്റെ പേരില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്[5]. ഇന്ത്യയില്‍ 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം[6]. വനങ്ങളിലേയ്ക്കു മേയാന്‍ വിടുന്ന കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങള്‍ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കള്‍ ഭക്ഷിക്കുന്നതുകൊണ്ടും നിസ്സാരമല്ലാത്തത്രയെണ്ണം മരിച്ചുപോകുന്നുവെന്നു കരുതുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.iucnredlist.org/search/details.php/1681/all
- ↑ "Rajasthan's Bishnois incensed over black buck poaching", റെഡിഫ്.കോ, ഓഗസ്റ്റ് 6, 2001. ശേഖരിച്ചത് ജൂലൈ 11, 2008. (ഇംഗ്ലീഷ്)
- ↑ http://www.junglelifeonline.com/AdditionalFeatures_Bishnois.htm
- ↑ http://www.goodnewsindia.com/Pages/content/traditions/bishnoi.html
- ↑ "Five-year jail term for Salman Khan", The Hindu, Apr 11, 2006. ശേഖരിച്ചത് 2008- ജൂലൈ 11. (ഇംഗ്ലീഷ്)
- ↑ http://envfor.nic.in/legis/wildlife/wildlife2s1.html