സൽമാൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൽമാൻ ഖാൻ
ജനനം അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ
1965 ഡിസംബർ 27 (1965-12-27) (വയസ് 46)
ഇൻഡോർ, മധ്യപ്രദേശ്, ഇന്ത്യ
ഉദ്യോഗം സിനിമാ നടൻ, ടി.വി. അവതാരകൻ
സജീവം 1988 – ഇതുവരെ
ജീവിത പങ്കാളി അവിവാഹിതൻ
വെബ് ഇടം
ഔദ്യോതിക വെബ്സൈറ്റ് ഇല്ല

അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ (ഹിന്ദി: सलमान ख़ान, ഉർദു: سلمان خان.) (ജനനം: ഡിസം‌ബർ 27, 1965) ഹിന്ദി ബോളിവുഡ് സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്.

സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിം‌ഫെയർ അവാർഡും കിട്ടി.

അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ സാജൻ (1991), ഹം ആപ്കെ ഹെ കോൺ (1994), ബീവി നമ്പർ 1 (1999) എന്നിവയാണ്. ഈ ചിത്രങ്ങൾ ഒക്കെതന്നെയും ബോളിവുഡ് ഇലെ പണം വാരി ചിത്രങ്ങൾ ആയിരുന്നു.

1998 ഇൽ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിന് 1999 ലെ മികച്ച സഹ നടനുള്ള ഫിലിംഫെർ അവാർഡ് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പുറത്തിറങ്ങിയ 'ഹം ദിൽ ദെ ചുകെ സനം', 'തേരെ നാം', നോ എൻട്രി പർത്നെർ'. എന്നീ ചിത്രങ്ങൾ സൽമാന്റെ ബോളിവുഡിലെ പ്രകടനം ശ്രദ്ധേയമാക്കി.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെ മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാൻ ആണ് അർബാസ് ഖാന്റെ ‍ഭാര്യ. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയാണ് അൽവിറയെ വിവാഹം കഴിച്ചിരിക്കുന്നത്.

[തിരുത്തുക] സിനിമ ജീവിതം

1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.

1989 മുതൽ അടുത്ത രണ്ടു വർഷക്കാലം സൽമാന്റേതായി വന്ന ചിത്രങ്ങൾ ഒക്കെയും ബോക്സ്-ഓഫിസിൽ വൻ വിജയമായിരുന്നു. കൂടാതെ മേനെ പ്യാർ കിയയിലെ അഭിനയത്തിന് മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. 1990 ലെ ബാഗി, 1991 ലെ സാജൻ, പതർ കെ ഫൂൽ, സനം ബെഫ്വ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു. പക്ഷെ 1992-93 കാലം പരാജയത്തിന്റെ രുചിയറിഞ്ഞ കാലമായിരുന്നു. റോളുകൾ സെലക്റ്റ് ചെയ്യുന്നതിലുള്ള അപാകത മൂലം പല നല്ല ഓഫറുകളും സൽമാന് നഷ്ടമായി. അതിൽ പ്രമുഖമായിരുന്നു ബാസിഗർ എന്ന ചിത്രത്തിലെ റോൾ. ആ വേഷം പിന്നീട് ഷാരുഖ് ഖാൻ അഭിനയിക്കുകയും ബാസിഗര്'‍' അക്കാലത്തെ ഹിറ്റ് ചിത്രമാകുകയും ചെയ്തിരുന്നു.

പ്രഭാവം മങ്ങിത്തുടങ്ങിയ സൽമാന്റെ രക്ഷക്കെത്തിയത് പഴയകൂട്ടുകാരനായ സൂരജ് ബർജാത്യയുടെ ഹം ആപ്കെ ഹൈൻ കോൻ! എന്ന ചിത്രമായിരുന്നു. ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്ത ഈ ചിത്രം, ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വമ്പിച്ച കളക്ഷൻ നേടി. 14 ഗാനങ്ങളുടെ അകമ്പടിയോടെ വന്ന ചിത്രം പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടചിത്രമായിമാറി. മാധുരി ദീക്ഷിത് - സൽമാൻ ജോഡി രാജ്യത്തിലെ പ്രിയ ജോഡികളായി മാറി.

അതിനുശേഷം സൽമാന്റേതായി വന്ന മിക്ക ചിത്രങ്ങളും ഫ്ലോപ്പ് ലിസ്റ്റിൽ ഇടം നേടി. പിൽക്കാലത്ത് ചർച്ചാവിഷയമായ അന്ദാസ് അപ്ന അപ്ന എന്ന ചിത്രവും അക്കാലത്ത്‌ പരാജയ ചിത്രമായിരുന്നു. ബോളിവുഡിലെ മറ്റൊരു യുവനടനായ ആമിർ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ സൽമാന് കൂട്ട്. 1995-ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന ചിത്രം വിജയമായിരുന്നു. ഇതേ ചിത്രത്തിലെ അഭിനയത്തിന് സൽമാന്റെ സഹതാരമായ ഷാരൂഖ് ഖാൻ മികച്ച നടനുള്ള അവാർഡ് നേടി. 1996-ൽ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രം ബോക്സ്-ഓഫീസ് പരാജയമായിട്ടും വിമർശകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. സഞ്ജയ്‌ ലീല ഭംസാലി ആയിരുന്നു സംവിധാനം. തുടർന്ന് പുറത്തിറങ്ങിയ ജീത് ആശ്വാസ വിജയവുമായി.

ഡേവിഡ് ധവാന്റെ ജുഡ്‌വാ എന്ന ചിത്രം വിജയിച്ചെങ്കിലും തുടർന്നുവന്ന ഓസാര് പരാജയമായിരുന്നു. 1997-ൽ സൽമാന്റേതായി ഈ രണ്ടു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്.

1998 സൽമാൻറേതായി 5 സിനിമകൾ പുറത്തിറങ്ങി. സൽമാനും കാജോളും ഒന്നിച്ച പ്യാർ കിയ തോ ഡര്നാ ക്യാ , ജബ് പ്യാർ കിസിസേ ഹോതാ ഹെ , കരൺ ജോഹറിന്റെ കുച്ച് കുച്ച് ഹോതാ ഹെ എന്നിവയായിരുന്നു ചിത്രങ്ങൾ. കുച്ച് കുച്ച് ഹോതാ ഹെയിലെ ഗസ്റ്റ് റോൾ ഷാരൂഖ് ഖാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചു സൽമാൻ ചെയ്തതായിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സൽമാന് ഫിലിംഫെയർ മികച്ച സഹ നടനുള്ള അവാർഡ് ലഭിച്ചു. ഐശ്വര്യ റായിയുമായി സൽമാന്റെ പ്രണയം തുടങ്ങുന്നതും ഇതേ വർഷം തന്നെ.

1999-ൽ 6 ചിത്രങ്ങളുമായി സൽമാൻ ബോക്സ്-ഓഫീസിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ബീവി നം.1 വമ്പിച്ച വിജയം നേടിയപ്പോൾ ഹം സാത്ത് സാത്ത് ഹെ, ഹം ദിൽ ദെ ചുകെ സനം എന്നീ ചിത്രങ്ങൾ തൊട്ടുപിന്നിലെത്തി. തുടർന്ന് ഹം സാത്ത് സാത്ത് ഹെയുടെ ലൊക്കേഷനിൽ മാൻവേട്ടക്കു പോയി എന്ന വിവാദത്തിലായ സൽമാൻ പിന്നീട് 2000-2001 കാലങ്ങളിൽ വലിയ ഹിറ്റുകളൊന്നും ബോക്സ്-ഓഫീസിനു നൽകിയില്ല. തുടർന്ന് 2002-ൽ പുറത്തിറങ്ങിയ ഹം തുംഹാരേ ഹെ സനം എന്ന ചിത്രം ഒരു ശരാശരി റിപ്പോർട്ട് നേടി. 6 വർഷത്തോളം നിർമ്മാണത്തിലിരുന്ന ഈ ചിത്രം 2002 മേയ് 24നു ആണ് റിലീസ് ചെയ്തത്. സൽമാന്റെ കൂടെ ഷാരൂഖ് ഖാൻ‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.

2002 തുടക്കത്തിൽ മദ്യപിച്ചു വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സൽമാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭ മങ്ങിയ സൽമാൻ 2003-ൽ പുറത്തിറങ്ങിയ തേരെ നാം എന്ന ചിത്രത്തിലൂടെ വീണ്ടും ഉയരാൻ തുടങ്ങി.

തുടർവർഷങ്ങളിൽ ഗർവ് , മുജ്ശ്സ് ശാദി കരോഗി , നടി രേവതിയുടെ സംരംഭമായ ഫിർ മിലേംഗേ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിച്ചു. വളരെ കാലത്തിനു ശേഷം മൂന്നു അടുത്തടുത്ത ഹിറ്റുകൾ ഉണ്ടായതു 2005-ൽ ആയിരുന്നു. ലക്കി , മേനെ പ്യാർ ക്യോൻ കിയ, നോ എൻട്രി എന്നിവയായിരുന്നു ആ ചിത്രങ്ങൾ. മലയാളത്തിലെ ഹിറ്റ് ചിത്രമായ താളവട്ടം ഹിന്ദിയിൽ ക്യോം കി എന്ന പേരിൽ പ്രിയദർശൻ ചലച്ചിത്രമാക്കിയപ്പോൾ, അതിൽ സൽമാൻ ആയിരുന്നു നായകൻ.

2006-ൽ ജാനേ-മാന്, ബാബുൽ എന്നിവയും 2007-ൽ സലാം-ഇ-ഇശ്ക് എന്നിവയും പരാജയമായിരുന്നു. ജാനേ-മാൻ വളരെ പ്രകീർത്തിക്കപ്പെട്ട ചിത്രമായിരുന്നു. തുടർന്നുവന്ന പാർട്ട്നെർ‍ മെഗാ ഹിറ്റ് ആയിരുന്നു. സൽമാന്റെ ആദ്യ ഹോളിവുഡ് ചിത്രം മേരിഗോൾഡ് റിലീസ് ആയതു 2007-ലാണ്‌‍. അതിഥിതാരമായി അഭിനയിച്ച സാവരിയ , ഓം ശാന്തി ഓം എന്നിവയും ഇതേ കൊല്ലം റിലീസ് ആയി.

2008 സെപ്റ്റംബർ 15 നു റിലീസ് ആയ ഗോഡ് തുസ്സി ഗ്രേറ്റ്‌ ഹൊ ബോക്സ്-ഓഫീസ് റിപ്പോർട്ട് ശരാശരിയായിരുന്നു. 2008-ൽ പിന്നീട് പുറത്തിറങ്ങിയ സൽമാൻ ചിത്രങ്ങൾ യുവരാജ്, ഹലോ, വാണ്ടഡ്, ലണ്ടൻ ഡ്രീംസ് എന്നിവയാണ്. കൂടാതെ സ്വന്തം ബാനറിലുള്ള വീര്, മേ ഓർ മിസ്സിസ് ഖന്ന എന്നിവയും.

2008-ൽ ടി.വി അവതാരകനായി എത്തിയ സൽമാൻ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷൻ പൂർത്തിയായ 'ദസ് ക ദം' സോണി ടി.വിയുടെ വിജയിച്ച പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ സൽമാന് കിട്ടിയ പ്രതിഫലമാകട്ടെ 90 കോടിയോളം രൂപയും. ദസ് ക ദം അടുത്ത സെസ്സഷൻ 2009 മാർച്ചോടെ സംപ്രേഷണം ആരംഭിക്കും.

[തിരുത്തുക] സൽമാനും വിവാദങ്ങളും

ബോളിവുഡിലെ മസിൽമാനായ സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്.

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

Year Title Role Other notes
1988 Biwi Ho To Aisi Vicky Bhandari
1989 Maine Pyar Kiya Prem Choudhary Filmfare Award for Best Male Debut
Nominated—Filmfare Award for Best Actor
1990 Baaghi: A Rebel for Love Saajan Sood
1991 Sanam Bewafa Salman Khan
1991 Patthar Ke Phool Inspector Suraj
1991 Kurbaan Akash Singh
1991 Love Prithvi
1991 Saajan Akash Varma
1992 Suryavanshi Vicky/Suryavanshi Vikram Singh
1992 Ek Ladka Ek Ladki Raja
1992 Jaagruti Jugnu
1992 Nishchaiy Rohan Yadav/Vasudev Gujral
1993 Chandra Mukhi Raja Rai
1993 Dil Tera Aashiq Vijay
1994 Andaz Apna Apna Prem Bhopali
1994 Hum Aapke Hain Kaun...! Prem Niwas
1994 Chaand Kaa Tukdaa Shyam Malhotra
1994 Sangdil Sanam Kishan
1995 Karan Arjun Karan Singh/Ajay Nominated—Filmfare Award for Best Actor
1995 Veergati Ajay
1996 Majhdhaar Gopal
1996 Khamoshi: The Musical Raj
1996 Jeet Raju Nominated—Filmfare Award for Best Supporting Actor
1996 Dushman Duniya Ka Special appearance
1997 Judwaa Raja/Prem Malhotra
1997 Auzaar Inspector Suraj Prakash
1997 Dus Captain Jeet Sharma Incomplete film
1997 Deewana Mastana Prem Kumar Special appearance
1998 Pyaar Kiya To Darna Kya Suraj Khanna Nominated—Filmfare Award for Best Actor
1998 Jab Pyaar Kisise Hota Hai Suraj Dhanrajgir
1998 Sar Utha Ke Jiyo Special appearance
1998 Bandhan Raju
1998 Kuch Kuch Hota Hai Aman Mehra Extended guest appearance
Filmfare Award for Best Supporting Actor
1999 Jaanam Samjha Karo Rahul
1999 Biwi No.1 Prem Nominated—Filmfare Award for Best Performance in a Comic Role
1999 Sirf Tum Prem Special appearance
1999 Hum Dil De Chuke Sanam Sameer Rafillini Nominated—Filmfare Award for Best Actor
1999 Hello Brother Hero
1999 Hum Saath-Saath Hain: We Stand United Prem
2000 Dulhan Hum Le Jayenge Raja Oberoi
2000 Chal Mere Bhai Prem Oberoi
2000 Har Dil Jo Pyar Karega Raj/Romi
2000 Dhaai Akshar Prem Ke Special appearance
2000 Kahin Pyaar Na Ho Jaaye Prem Kapoor
2001 Chori Chori Chupke Chupke Raj Malhotra
2002 Tumko Na Bhool Paayenge Veer Singh Thakur/Ali
2002 Hum Tumhare Hain Sanam Suraj
2002 Yeh Hai Jalwa Raj 'Raju' Saxena/Raj Mittal
2003 Love at Times Square Special appearance
2003 Stumped Special appearance
2003 Tere Naam Radhe Mohan Nominated—Filmfare Award for Best Actor
2003 Baghban Alok Raj Special appearance
Nominated—Filmfare Award for Best Supporting Actor
2004 Garv: Pride and Honour Inspector Arjun Ranavat
2004 Mujhse Shaadi Karogi Sameer Malhotra
2004 Phir Milenge Rohit Manchanda Extended guest appearance
2004 Dil Ne Jise Apna Kahaa Rishabh
2005 Lucky: No Time for Love Aditya
2005 Maine Pyaar Kyun Kiya? Dr. Samir Malhotra
2005 No Entry Prem Nominated—Filmfare Award for Best Performance in a Comic Role
2005 Kyon Ki Anand
2006 Saawan... The Love Season Sameer Sam Extended guest appearance
2006 Shaadi Karke Phas Gaya Yaar Ayaan
2006 Jaan-E-Mann Suhaan Kapoor
2006 Baabul Avinash Kapoor
2007 Salaam-e-Ishq: A Tribute To Love Rahul
2007 Partner Prem Love Guru
2007 Marigold: An Adventure in India Prem English language film
2007 Om Shanti Om Himself Special appearance in song "Deewangi Deewangi"
2007 Saawariya Imaan Extended guest appearance
2008 God Tussi Great Ho Arun Prajapati
2008 Hello Cheetan Bhagat Special appearance
2008 Heroes Balkar Singh/Jassvinder Singh
2008 Yuvvraaj Deven Yuvvraaj
2009 Wanted Radhe/Rajveer Shikhawat
2009 Main Aurr Mrs Khanna Samir Khanna
2009 London Dreams Mannu (Manjit Khosla)
2009 Ajab Prem Ki Ghazab Kahani Himself Special appearance
2010 Veer Veer
2010 Prem Kaa Game The Sutradhaar (Narrator) Special appearance
2010 Dabangg Inspector Chulbul Pandey
(Robinhood Pandey)
Nominated—Filmfare Award for Best Actor
2010 Tees Maar Khan Himself Special appearance in song "Wallah Re Wallah"
2010 Isi Life Mein Himself Special appearance
2011 Ready Prem Kapoor
2011 Bodyguard Lovely Singh
2011 Tell Me O Kkhuda Cameo
2011 Do Aur Do Paanch Extended guest appearance
2012 Ek Tha Tiger Filming
2012 Sher Khan Pre-production
2012 Dabangg 2[1] Inspector Chulbul Pandey
(Robinhood Pandey)
Pre-production

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതൽ വായനക്ക്

  • Ghosh, Biswadeep (2004). Hall of Fame: Salman Khan. Mumbai: Magna Books. ISBN 8178092492. 

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

Persondata
NAME Khan, Salman
ALTERNATIVE NAMES
SHORT DESCRIPTION Film actor, Television Presenter
DATE OF BIRTH December 27, 1965
PLACE OF BIRTH Indore, Madhya Pradesh, India
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=സൽമാൻ_ഖാൻ&oldid=1311576" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ