നോർമൻ ബോർലോഗ്
| Norman Borlaug നോർമർ ബോർലോഗ് |
|
|---|---|
ജൂൺ 2003 ലെ മിനിസ്റ്റീരിയൽ കോൺഫറൻസ് ആൻഡ് എക്സ്പോ ഓൺ അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി സമ്മേളനത്തിൽ ബോർലോഗ് സംസാരിക്കുന്നു.
|
|
| ജനനം | 1914 മാർച്ച് 25 ക്രെസ്കോ, അയോവ |
| മരണം | 2009 സെപ്റ്റംബർ 12 (പ്രായം 95) ഡള്ളാസ്, ടെക്സാസ് |
| പൗരത്വം | അമേരിക്ക |
| ദേശീയത | അമേരിക്കൻ |
| മേഖലകൾ | Agronomy |
| സ്ഥാപനങ്ങൾ | DuPont Cooperative Wheat Research and Production Program (Mexico) International Maize and Wheat Improvement Center Texas A&M University |
| ബിരുദം | യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട |
| പ്രശസ്തി | His role in the Green Revolution, helping develop semi-dwarf, high-yield, disease-resistant wheat varieties, and as a founder of the World Food Prize |
| പ്രധാന പുരസ്കാരങ്ങൾ | സമാധാന നോബൽ സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, കോൺഗ്രഷണൽ ഗോൾഡ് മെഡൽ, നാഷണൽ മെഡൽ ഓഫ് സയൻസ്, പത്മവിഭൂഷൻ, റോട്ടറി അന്താരാഷ്ട്ര പുരസ്കാരം |
ഇന്ത്യയിലും പാകിസ്താനിലും ഗോതമ്പുപാടങ്ങളിൽ നൂറു മേനി വിളയിച്ച ഹരിത വിപ്ലവത്തിന്റെ പിന്നിൽ പ്രവർത്തിച്ച കൃഷി ശാസ്ത്രജ്ഞനാണ് നോർമൻ ബോർലോഗ് (മാർച്ച് 25, 1914 – സെപ്റ്റംബർ 12, 2009)[1]. 1970ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച കൃഷി ശാസ്ത്രജ്ഞനാണ് അദ്ദേഹം. അദ്ദേഹം ഹരിതവിപ്ലവത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. [2]
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
1914 മാർച്ച് 25 ന് അമേരിക്കയിലെ ഐയവയിലുള്ള ക്രെസ്കോയിൽ ജനനം. ഒരു തനി കൃഷിക്കാരനായിട്ടയിരുന്നു അദ്ദേഹം ജീവിതം ആരംഭിച്ചത്. തുടർന്ന് ന്യൂ ഒറിഗോണിലെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ പഠനം തുടങ്ങിയ ബോർലോഗ് 1942 ൽ പ്ലാന്റ് പതോളജി ആന്റ് ജനിറ്റിക്സിൽ പി.എച് ഡി നേടി.
[തിരുത്തുക] സംഭാവനകൾ
ഉയരം കുറഞ്ഞ അത്യുല്പാദന ശേഷിയുള്ള ഗോതമ്പു ചെടികൾ വികസിപ്പിച്ചെടുത്ത് അദ്ദേഹം മെക്സിക്കോയിലെ പാഴ്ഭൂമിയിൽ വിജയം കൊയ്തു. ഈ ചെടികൾ ഇന്ത്യൻ കാർഷിക ഇൻസ്റ്റിട്യൂട്ട് പരീക്ഷിക്കുകയുണ്ടായി. ഇതിൽ തൃപ്തനായി അന്നത്തെ കാർഷിക ഗവേഷണ ഇൻസ്റ്റിട്യൂട്ട് മെംബർ എം.എസ്. സ്വാമിനാഥൻ ബോർലോഗിനെ ഇന്ത്യയിലേക്കു ക്ഷണിക്കുകയുണ്ടായി. 1963 ൽ ഇന്ത്യയിലെത്തിയ ബോർലോഗ് അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ നൽകുകയും ഇത് ഇന്ത്യയിൽ ഹരിത വിപ്ലവത്തിനു ഹേതുവായി ഭവിക്കുകയും ചെയ്തു.[3]
[തിരുത്തുക] അവലംബം
- ↑ "Nobel Prize winner Norman Borlaug dies at 95". http://www.google.com/hostednews/ap/article/ALeqM5gb_fsKObiTI2Quwargw4snaBhKuAD9AM79R81.
- ↑ "The father of the 'Green Revolution'". Did You Know?. University of Minnesota. Retrieved 2006-09-24.
- ↑ മാതൃഭൂമി ഹരിശ്രീ, 2006 ഫെബ്രുവരി.4
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
ചില വീഡിയോകൾ
- Lecture, Nobel Centennial Symposia. 2001 December 6. RealMedia. 00:11:34.
- Lecture, The Famous Purdue Ag Fish Fry. 2003 February 8. MS Media. 02:21:02.
- 30th Anniversary Nobel Lecture. The Green Revolution Revisited and the Road Ahead. 2000. Transcript. PDF.
- "Borlaug on Need for Increasing Food Supply". Archived from the original on 2007-07-02. http://web.archive.org/web/20070702100157/http://bangkok.usembassy.gov/services/irc/gmo34.htm.. 2000. Transcript.