വിദ്യാലയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് വിദ്യാലയം. മിക്ക രാജ്യങ്ങളിലും ഔപചാരിക വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥയുണ്ട്. മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങള്‍ മുഖേനയുള്ള വിദ്യാഭ്യാസം നിര്‍ബന്ധിതവുമാണ്. ഔപചാരികവിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ ക്രമാനുഗതമായി വ്യത്യസ്ത വിദ്യാലയവിഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ വിഭജനത്തിന്റെ നാമങ്ങള്‍ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു (നാമഭേദങ്ങള്‍ എന്ന വിഭാഗം കാണുക). എങ്കിലും സാമാന്യമായി ബാലകര്‍ക്കുള്ള വിദ്യാലയത്തെ പ്രാഥമിക വിദ്യാലയം എന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൗമാരക്കാര്‍ക്കുള്ള വിദ്യാലയത്തെ ദ്വിതീയ വിദ്യാലയം എന്നും പറയുന്നു.
കാതലായ ഈ വിദ്യാലയങ്ങള്‍ക്ക് പുറമേ മിക്കരാജ്യങ്ങളിലെയും കുട്ടികള്‍ക്ക് ഇവയ്ക്ക് മുന്‍പും പിന്‍പും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരങ്ങളുണ്ട്. പ്രായം വളരെ കുറഞ്ഞ കുട്ടികള്‍ക്ക് (സാധാരണയായി 3 മുതല്‍ 5 വരെ വയസ്സുള്ള കുട്ടികള്‍ക്ക്)വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് ബാലവാടികള്‍ (kindergartens). ദ്വിതീയവിദ്യാലയത്തിന് ശേഷം ഉപരിപഠനത്തിനായി മഹാവിദ്യാലയങ്ങള്‍ (colleges), വിശ്വവിദ്യാലയങ്ങള്‍ (universities) മുതലായവ ലബ്ധമാണ്.
സാമാന്യവിദ്യാഭാസം നല്‍കുന്ന വിദ്യാലയങ്ങള്‍ക്ക് പുറമേ ഒരു പ്രത്യേകവിഷയത്തില്‍ വിശേഷവിദ്യാഭ്യാസം നല്‍കുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങള്‍, സംഗീതവിദ്യാലയങ്ങള്‍, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴില്‍പരമായ വിദ്യാഭ്യാസം നല്‍കുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍ (vocational schools), സാങ്കേതികവിദ്യാഭ്യാസം നല്‍കുന്ന സാങ്കേതികവിദ്യാലയങ്ങള്‍ (technical schools) മുതലായവയും ഉണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍-ഇതര വിദ്യാലയങ്ങളും ഉണ്ട്. സര്‍ക്കാര്‍-ഇതര വിദ്യാലയങ്ങള്‍ സ്വകാര്യവിദ്യാലയങ്ങള്‍ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. മുതിര്‍ന്ന ആള്‍കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള വിദ്യാലയങ്ങളും സൈനികപരിശീലനം നല്‍കുന്ന സൈനികവിദ്യാലയങ്ങളും ഉണ്ട്.
മനുഷ്യന്റെ നിത്യജീവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുള്ള അഭ്യസനം വിദ്യാലയങ്ങള്‍ നല്‍കുന്നു. വ്യത്യസ്ത വിഷയങ്ങള്‍ക്ക് വ്യത്യസ്തമായ അദ്ധ്യാപനമാണ് വിദ്യാലയങ്ങളില്‍ ഉണ്ടാവുക. എഴുത്ത്, വായന, അടിസ്ഥാന ഗണിതക്രിയകള്‍ മുതലായവയില്‍ പരിശീലനം നല്‍കുക, സാഹിത്യം, ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം മുതലായവയില്‍ പ്രാവീണ്യം ഉണ്ടാക്കുക എന്നിവയ്ക്ക് പുറമേ മിക്ക വിദ്യാലയങ്ങളിലും ചിത്രകല, സംഗീതം തുടങ്ങിയ കലകളും കായികവിനോദങ്ങളും അഭ്യസിപ്പിക്കുയും ചെയ്യുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഒരു കേന്ദ്രീകൃത സ്ഥലത്ത് കുട്ടികളെ സംഘങ്ങളാക്കി വിദ്യ അഭ്യസിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. പ്രാചീന ഭാരതത്തിലും (കാണുക: ഗുരുകുലം), പ്രാചീന ഗ്രീസിലും (കാണുക: അകാഡമി) പ്രാചീന ചൈനയിലും ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു.
[തിരുത്തുക] ഉദാത്തകാലഘട്ടം
പില്‍ക്കാലത്ത് വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണമായും മതങ്ങളുടെ സ്വാധീനത്തിന്‍ കീഴിലായിരുന്നു. പ്രധാനമായും മതപരമായ ആശയങ്ങളുടെ അഭ്യസനമായിരുന്നു ഈ വിദ്യാലയങ്ങള്‍ നടത്തിയിരുന്നത്. ഇസ്ലാമിക മസ്ജിദുകളോടനുബന്ധിച്ചുള്ള മദ്രസകളും, ക്രിസ്ത്യന്‍ പള്ളികളോടനുബന്ധിച്ചുള്ള സെമിനാരികള്‍ അഥവാ പള്ളിക്കൂടങ്ങളും ഹൈന്ദവ വേദപാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്ന പാഠശാലകളും ഉദാഹരണങ്ങളാണ്. ആധുനികകാലത്ത് പള്ളിക്കൂടം, പാഠശാല തുടങ്ങിയ പദങ്ങളെല്ലാംതന്നെ വിദ്യാലയം എന്നതിന്റെ പര്യായങ്ങളായി മാറിക്കഴിഞ്ഞെങ്കിലും ദേവാലയങ്ങളോടനുബന്ധിച്ച് ഇപ്പോഴും മതപഠനത്തിനായി മാത്രം ഇവ പഴയപേരില്‍ നിലനില്‍ക്കുന്നുണ്ട്.
[തിരുത്തുക] മധ്യകാലഘട്ടം
[തിരുത്തുക] ആധുനിക കാലഘട്ടം
[തിരുത്തുക] നാമഭേദങ്ങള്‍
വിദ്യാലയം എന്ന പദത്തിന്റെ പ്രയോഗവും, വ്യത്യസ്ത വിദ്യാഭ്യാസതലങ്ങള്‍ക്കനുസരിച്ച് അതിനുള്ള നാമകരണവും, രാജ്യങ്ങള്‍ക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കുന്നു.
[തിരുത്തുക] ഭാരതം
പ്രാചീന ഭാരതത്തില്‍ വിദ്യാലയങ്ങള്‍ ഗുരുകുലങ്ങള്‍ എന്നറിയപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ അധ്യാപകനോടൊപ്പം അധ്യാപകന്റെ മഠത്തില്‍ താമസിച്ച് വിദ്യാഭ്യാസം നേടിയിരുന്ന രീതിയായിരുന്നു ഇത്.
മുഗള്‍ ഭരണകാലത്ത് മുസ്ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ്ത്തിനായി മദ്രസകള്‍ രൂപംകൊണ്ടു. ബ്രിട്ടീഷ് രേഖകള്‍ അനുസരിച്ച് 18-ആം നൂറ്റാണ്ടില്‍ ഭാരതത്തിന് തനതായ ഒരു വിദ്യാഭ്യാസരീതി ഉണ്ടായിരുന്നു. ഈ രീതിയില്‍ ഓരോ അമ്പലങ്ങള്‍ക്കും അനുബന്ധമായി പാഠശാലകളും, ബുദ്ധക്ഷേത്രങ്ങളോട് അനുബന്ധമായുള്ള വിഹാരങ്ങളും, മസ്ജിദുകള്‍ക്ക് അനുബന്ധമായി മദ്രസകളും രാജ്യമൊട്ടുക്ക് ഉണ്ടായിരുന്നു. എഴുത്ത്, വായന, ബീജഗണിതം, ജ്യോതിശാസ്ത്രം, നിയമം, അതിഭൗതികം, ന്യായം, തര്‍ക്കം, ചികിത്സാ ശാസ്ത്രം, ആദ്ധ്യാത്മികവിദ്യ, മതം, മുതലായ വിഷയങ്ങള്‍ ഈ വിദ്യാലയങ്ങളില്‍ അഭ്യസിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യമൊട്ടാകെ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചു. ഈ പള്ളിക്കൂടങ്ങള്‍ ഭാരതത്തിലെ ആധുനിക വിദ്യാഭ്യാസരീതിക്ക് തുടക്കം കുറിച്ചു.
അനേകായിരും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന വിശാലമായ വളപ്പുള്ള വിദ്യാലയങ്ങള്‍ മുതല്‍ ഒരു വൃക്ഷത്തണലിലെ നാമമാത്രമായ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന വിദ്യലയം വരെ ആധുനികഭാരതത്തില്‍ ഉണ്ട്. ഭാരതത്തില്‍, കേന്ദ്രീയ മാധ്യമിക ശിക്ഷാ സമിതി (Central Board for Secondary Education (CBSE)), ഭാരതീയ വിദ്യാഭ്യാസ പ്രമാണപത്ര പരീക്ഷാ സഭ (Council for the Indian School Certificate Examinations (CISCE)), വ്യത്യസ്ത സംസ്ഥാനങ്ങളുടെ മദ്രസ സമിതികള്‍, വ്യത്യസ്ത സംസ്ഥനങ്ങളുടെ വിദ്യാഭ്യാസ സമിതികള്‍, ആംഗല-ഭാരതീയ സമിതി എന്നിങ്ങനെ വ്യത്യസ്ത വിദ്യാഭ്യാസ സമിതികള്‍ ഉണ്ട്. ഇപ്പോഴത്തെ ഒരു മാതൃകാ പാഠ്യക്രമം ഭാഷകള്‍, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പൊതവിജ്ഞാനം, വിവരസാങ്കേതികവിദ്യ, സംഗണകശാസ്ത്രം,തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. ശാരീരിക വിദ്യാഭ്യാസം, കായികവിനോദങ്ങള്‍, ആരോഗ്യവിദ്യാഭ്യാസം, സംഗീതം, നാടകം, നൃത്തം തുടങ്ങ്നിയ അനേകം പാഠ്യപദ്ധതി-ഇതര പ്രവര്‍ത്തനങ്ങളും ഇവയ്ക്കൊപ്പ്ം ഉണ്ട്.
[തിരുത്തുക] യൂറോപ്പ്
[തിരുത്തുക] വടക്കേ അമേരിക്കയും ഐക്യനാടുകളും
വടക്കേ അമേരിക്കയില്‍ പൂര്‍വവിദ്യാലയം (preschool), കിന്റര്‍ഗാര്‍ടന്‍, മൗലിക വിദ്യാലയം (elementary school), മധ്യവിദ്യാലയം (middle school) അഥവാ കനിഷ്ഠ ഉന്നത വിദ്യാലയം (junior high school), ജ്യേഷ്ഠ ഉന്നത വിദ്യാലയം (senior high school), മഹാവിദ്യാലയം (college), വിശ്വവിദ്യാലയം (university), തുടങ്ങി വിവിധതലങ്ങളിലുള്ള വിദ്യാലയങ്ങളെ വിവക്ഷിക്കുന്നതിന് വിദ്യാലയം എന്ന പദം ഉപയോഗിക്കുന്നു.
ഐക്യനാടുകളില്‍ ഓരോ സംസ്ഥാനത്തിനും വിദ്യാഭ്യാസ വിഭാഗങ്ങളുണ്ട്. മിക്കപ്പോഴും പ്രാഥമിക വിദ്യാലയങ്ങളെകുറിക്കാന്‍ വ്യാകരണ വിദ്യാലയം (grammar school), ഗ്രേഡ് വിദ്യാലയം (grade school) എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു.
[തിരുത്തുക] വിദ്യാലയങ്ങളുടെ ഉടമസ്ഥതയും പ്രവര്‍ത്തനവും
സര്‍ക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലാണ് മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരില്‍നിന്നുള്ള ധനം സ്വീകരിക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന് സ്വകാര്യവിദ്യാലയങ്ങളും ഉണ്ട്. സ്വകാര്യവിദ്യാലയങ്ങള്‍ സാധാരണയായി വിദ്യാര്‍ഥികളുടെ കുടുംബത്തില്‍നിന്ന് ശുല്കം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു; എന്നാല്‍ ചില സ്വകാര്യസ്കൂളുകള്‍ സര്‍ക്കാര്‍ധനസഹായത്തോടെയും പ്രവര്‍ത്തിക്കുന്നു.
[തിരുത്തുക] വിദ്യാലയത്തിന്റെ ഭാഗങ്ങള്‍
അധ്യാപനത്തിനും പഠനത്തിനുമായി രൂപീകരിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍. ക്ലാസ്മുറികള്‍ക്കാണ് ഒരു വിദ്യാലയ കെട്ടിടത്തില്‍ പ്രാധാന്യമെങ്കിലും മറ്റ് അനേകം വിഭാഗങ്ങളും ഉണ്ടാകാറുണ്ട്.
- പുസ്തകശാല
- വായനശാല
- പ്രയോഗശാല - ശാസ്ത്രവിഷയങ്ങളുടെ പ്രായോഗിക അഭ്യസനത്തിന്
- കാര്യാലയം - വിദ്യാലയത്തിന്റെ പ്രശാസനപരമായ കാര്യങ്ങളുടെ നിര്‍വഹണത്തിന്
- സംഗണക പ്രയോഗശാല

