ഡെസ്മണ്ട് ടുട്ടു
| The Most Reverend Desmond Tutu | |
|---|---|
| Archbishop Emeritus of Cape Town | |
| പ്രദേശം | Anglican Church of Southern Africa |
| See | Cape Town (retired) |
| Enthroned | 1986 |
| Reign ended | 1996 |
| മുൻഗാമി | Philip Welsford Richmond Russell |
| പിൻഗാമി | Njongonkulu Ndungane |
| പട്ടത്ത്വം | 1960 as Priest |
| മറ്റുള്ളവ | Bishop of Lesotho Bishop of Johannesburg Archbishop of Cape Town |
| വ്യക്തി വിവരങ്ങൾ | |
| ജനനം | 1931 ഒക്ടോബർ 7 Klerksdorp, Transvaal, South Africa |
തെക്കേ ആഫ്രിക്കക്കാരനായ ഒരു പാതിരിയും സന്നദ്ധപ്രവർത്തകനുമാണ് ഡെസ്മണ്ട് ടുട്ടു എന്ന ഡെസ്മണ്ട് പിലൊ ടുട്ടു(ഇംഗ്ലീഷ്:Desmond Tutu)(ജനനം:ഒക്ടോബർ 7,1931). 1980 കളിൽ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. സൗത്താഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ് അദ്ദേഹം. കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. ദാരിദ്ര്യം,എയ്‌ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Desmond Tutu Diversity Trust
- The Desmond Tutu Peace Centre
- Tutu Foundation UK
- Archbishop Desmond Tutu Centre for War and Peace Studies at Liverpool Hope University
- IMDB Profile
- Nobel lecture, 11 December 1984
- Desmond Tutu on The Hour
- http://greatergood.berkeley.edu/greatergood/archive/2004fallwinter/Fall04_Tutu.pdf
- Dalai Lama, Bishop Tutu Join Seattle Interfaith Discussion
- Desmond Tutu lights a candle for Rwanda
|
||||||||||||||||||||