വങ്കാരി മാതായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വങ്കാരി മാതായ്
Wangari Maathai.jpg
ജനനം വങ്കാരി മുത മാതായ്
1940 ഏപ്രിൽ 1(1940-04-01)
ഇഹിതെ ഗ്രാമം, ടെട്ടു ഡിവിഷൻ, നെയ്റി ജില്ല, കെനിയ
മരണം 1940 ഏപ്രിൽ 1(1940-04-01) (പ്രായം -72)
വംശം കികുയു
പൗരത്വം കെനിയ
വിദ്യാഭ്യാസം ബി.എസ്. ജീവശാസ്ത്രം,
എം.എസ്. ബയോളജിക്കൽ ശാസ്ത്രം,
മൃഗചികിത്സയിൽ പി.എച്ച്.ഡി
ബിരുദം Mount St. Scholastica College,
University of Pittsburgh,
University College of Nairobi
തൊഴിൽ പരിസ്ഥിതി പ്രവർത്തക , രാഷ്ട്രീയ പ്രവർത്തക
പ്രശസ്തി നോബൽ സമ്മാനം
പുരസ്കാരങ്ങൾ നോബൽ സമ്മാനം
(see awards)

ഒരു കെനിയൻ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മാതായ്(ഏപ്രിൽ 1,1940-സെപ്റ്റ 25,2011)(ഇംഗ്ലീഷ്: Wangari Maathai). മുഴുവൻ പേര്‌:വങ്കാരി മുത മാതായ്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ വലിയ പ്രസ്ഥാനമായി വളർത്തിയെടുത്ത പരിസ്ഥിതി പ്രവർത്തകയാണ്. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണിവർ. മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണവർ. കെനിയയിലെ ന്വെരി പട്ടണത്തിൽ 1940 ൽ ജനിച്ചു. 2011 സെപ്തംബർ 26 ന് അന്തരിച്ചു. അൺബോഡ്: എ മെമോയർ (ഇംഗ്ലീഷ്: Unbowed: A Memoir - 2006) എന്നതാണ് മാതായ്‌യുടെ ആത്മകഥ.

വിദ്യാഭ്യാസം[തിരുത്തുക]

അമേരിക്കയിലെ മൗണ്ട് സെന്റ് സ്കോലാസ്റ്റിക്ക കലാലയത്തിൽ നിന്നും പിറ്റ്സ്ബർഗ് സർ‌വ്വകലാശാലയിൽ നിന്നും കെനിയയിലെ നൈറോബി സർ‌വ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടി. മൃഗചികിത്സ പ്രൊഫസർ ആയിരുന്നു.

ഗ്രീൻ ബെൽറ്റ്‌ സ്ഥാപക[തിരുത്തുക]

മരംനടീൽ,പരിസ്ഥിതിസം‌രക്ഷണം,വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി 1970 കളിൽ ഇവർ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻബെൽറ്റ് പ്രസ്ഥാനം. കെനിയയിലും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലും ദശലക്ഷക്കണക്കിന് മരങ്ങൾ ആ സംഘടനയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഗ്രീൻ ബെൽറ്റ് മൂവിമെന്റിന്റെ നേതൃത്വത്തിൽ നൂറുകോടിയോളം മരങ്ങൾ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]ഇതൊരു സർക്കാറിതര സംഘടനയാണ്‌. ഏകാധിപത്യത്തിൽ നിന്നും കെനിയയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പ്രക്ഷോഭത്തിന്റെ മുന്നണിയിലും മാതായ് ഉണ്ടായിരുന്നു. പ്രക്ഷോഭത്തിനിടെ പല തവണ പോലീസ് മർദ്ദനം ഏറ്റിരുന്നു.

നോബൽ സമ്മാനം[തിരുത്തുക]

സ്ഥായിയായ വികസനം,ജനാധിപത്യം,സമാധാനം എന്നിവക്ക് ഇവർ നൽകിയ സംഭാവന പരിഗണിച്ച് 2004 ൽ നോബൽ സമധാന സമ്മാനം തേടിയെത്തി. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ പരിസ്ഥിതിപ്രവർത്തക,ആദ്യ ആഫ്രിക്കൻ വനിത എന്നീ ബഹുമതികളും ഇവർക്കുള്ളതാണ്‌. കെനിയൻ പാർലമെന്റിലേക്ക് മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2005 ലെ മയ് കിബാകി സർക്കാരിൽ പരിസ്ഥിതി-പ്രകൃതി വിഭവ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സുശക്ത നിലപാടുകൾ കൈക്കൊള്ളുകമൂലം ഇവർ തഴയപ്പെടുകയും ചെയ്തു.

മറ്റ് ബഹുമതികൾ[തിരുത്തുക]

  • 1984- റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്

ഇന്ത്യ നൽകിയ ആദരവുകൾ[തിരുത്തുക]

  • 2005 ലെ രാജ്യാന്തര ധാരണക്കുള്ള ജവഹർലാൽ നെഹ്‌റു പുരസ്ക്കാരം,
  • 2006 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാ ഗാന്ധി സമാധാന സമ്മാനം.

പ്രശസ്ത വാക്കുകൾ[തിരുത്തുക]

  • "അധികം താമസിയാതെ പ്രകൃതിയും വിഭവങ്ങളും കലഹങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യാവകാശവും ജനാധിപത്യവും സമാധാനവും തമ്മിലുള്ള ബന്ധം പോലെ വ്യക്തതയുള്ളതായിത്തീരും."
  • "വളരെ ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഇത്തരം ചെറിയ കാര്യങ്ങളാണ് പൗരൻമാർ ചെയ്യേണ്ടത്. മരങ്ങൾ നട്ടുപിടിപ്പിച്ചു എന്നതാണ് ഞാൻ ചെയ്ത ചെറിയ കാര്യം."

കികുയു വംശജയാണിവർ. ദീർഘനാൾ കാൻസർ രോഗവുമായി മല്ലിട്ട അവർ 2011 സെപ്റ്റംബർ 25 ന് മരണമടഞ്ഞു[2]

അവലംബം[തിരുത്തുക]

  • 2011 സെപ്റ്റംബർ 27ലെ മലയാള മനോരമ.
  1. മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ 15, പേജ് 11
  2. http://www.thehindu.com/news/international/article2486607.ece?homepage=true


"http://ml.wikipedia.org/w/index.php?title=വങ്കാരി_മാതായ്&oldid=1918535" എന്ന താളിൽനിന്നു ശേഖരിച്ചത്