ബാബാ ആംതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരളീധർ ദേവീദാസ് ആംതെ

ബാബാ ആംതെ
ജനനം 1914 ഡിസംബർ 26(1914-12-26)[1]
Hinganghat, Maharastra, British India
മരണം 2008 ഫെബ്രുവരി 9(2008-02-09) (പ്രായം 94)
Anandwan, Maharastra, India
ദേശീയത Indian
ജീവിത പങ്കാളി Sadhana Amte
മക്കൾ Dr. Vikas Amte
Dr. Prakash Amte
ഒപ്പ്

ഇന്ത്യക്കാരനായ‍ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംതെ. മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംതെ എന്നാണ്‌‍ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.

പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംതെക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.

ഉള്ളടക്കം

ആനന്ദവൻ [തിരുത്തുക]

പ്രധാന ലേഖനം: ആനന്ദവൻ

ആംതെ സ്ഥാപിച്ച “ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവർത്തകർ‍ക്ക് മാതൃകയും പ്രചോദനവുമാണ്‌‍. ‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന്‌‍ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും ഒരു ആർട്ട്സ്,സയൻസ്,കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.

ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക് ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക എക്സ്റ്റെൻഷൻ സെൻറരും ആംതെയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.

മരണം [തിരുത്തുക]

കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംതെ അന്തരിച്ചു.[2]

അംഗീകാരങ്ങൾ [തിരുത്തുക]

  • മഹാരാഷ്ട്ര് ഭൂഷൺ അവാർഡ്
  • ഡാമയൽ-ദത്തൻ അവാർഡ് അമേരിക്ക
  • രമൺ മഗ്സാസെ അവാർഡ് അമേരിക്ക
  • ജിഡി ബിർള ഇൻറർനാഷണൽ അവാർഡ്
  • യു.എൻ മനുഷ്യാവകാശ അവാർഡ്
  • ടെംബ്ലിടൻ അവാർഡ്
  • ഇൻറർനാഷണൽ ജിറാഫ് അവാർഡ്
  • ഗ്ലോബൽ 500 യു.എൻ അവാർഡ്
  • റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് ,സ്വീഡൻ
  • പത്മശ്രീ
  • പത്മ വിഭൂഷൺ
  • പൂന , നാഗ്പൂർ സർവകലാശാല ഡിലിറ്റ്
  • ജംനാലാൽ അവാർഡ്
  • ഗാന്ധി സമാധാന സമ്മാനം .[3]

കണ്ണികൾ [തിരുത്തുക]

അവലംബം [തിരുത്തുക]

  1. "India daily obituary". 
  2. വാർത്ത ശേഖരിച്ചത് തേജസ് ദിനപത്രം ഫിബ്രുവരി 10,2008
  3. വാർത്ത ശേഖരിച്ചത് തേജസ് ദിനപത്രം ഫിബ്രുവരി 10,2008
"http://ml.wikipedia.org/w/index.php?title=ബാബാ_ആംതെ&oldid=1750704" എന്ന താളിൽനിന്നു ശേഖരിച്ചത്