യാസർ അറഫാത്ത്
| ياسر العرفات യാസർ അറഫാത്ത് (Yāsir `Arafāt) Kunya: Abu `Ammar ( ; 'Abū `Ammār) |
|
Portrait of Arafat |
|
|
|
|
| പദവിയിൽ 20 ജനുവരി 1996 – 11 നവംബർ 2004 |
|
| പ്രധാനമന്ത്രി | മഹ്മൂദ് അബ്ബാസ് അഹമ്മദ് ഖുറേ |
|---|---|
| പിൻഗാമി | റൗഹി ഫത്തഹ് (interim) മഹ്മൂദ് അബ്ബാസ് |
|
|
|
| ജനനം | 1929 ഓഗസ്റ്റ് 24 Cairo, ഈജിപ്റ്റ് |
| മരണം | 2004 നവംബർ 11 (പ്രായം 75) പാരിസ്, ഫ്രാൻസ് |
| രാഷ്ട്രീയകക്ഷി | ഫത്താ |
| ജീവിതപങ്കാളി | സുഹ അറഫാത്ത് |
| മക്കൾ | സൗഹ അറഫാത്ത് |
| മതം | സുന്നി[1] |
| ഒപ്പ് | |
മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനി (അറബിൿ: محمد عبد الرؤوف عرفات القدوة الحسيني, 24 ആഗസ്റ്റ് 1929–11 നവംബർ 2004) പരക്കെ അറിയപ്പെടുന്നത് യാസർ അറഫാത്ത്(ياسر عرفات), പലസ്തീൻ നാഷണൽ അതോറട്ടിയുടേയും പി.എൽ.ഒ വിന്റെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നു[2]. 1959-ൽ അറഫാത്തുതന്നെ രൂപവത്കരിച്ച ഫതഹ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനുമായിരുന്നു അദ്ദേഹം[3]. യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് പലസ്തീൻ വിമോചനത്തിനായുള്ള ഇസ്രായേലിനെതിരിലുള്ള പോരാട്ടത്തിനു വേണ്ടിയായിരുന്നു. 1988 വരെ അദ്ദേഹം ഇസ്രായേലിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഐകരാഷ്ട്രസഭയുടെ 242-ആം പ്രമേയം അംഗീകരിച്ചു.
അറഫാത്തും അദ്ദേഹത്തിന്റെ പാർട്ടിയും പാലസ്തീനു പുറമേ ജോർദ്ദാൻ, ലെബനാൻ, ടുണീഷ്യ പോലുള്ള അറബ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇസ്റായിലിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വതന്ത്ര്യപോരാളിയെന്ന് വിശേഷിപ്പിച്ചു.[4] എന്നാൽ പാശ്ചാത്യർ അദ്ദേഹത്തിൽ ഭീകരത ആരോപിച്ചു.[5] പിന്നീട് അറഫാത്ത് പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിസംഭാഷണങ്ങൾ നടത്തി. 1991-ൽ മാഡ്രിഡിലും, 1993-ൽ ഓസ്‌ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്‌ലാമിസ്റ്റുകളും മറ്റു പലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രായേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു.ഓസ്‌ലോ കരാറിനെ തുടർന്ന് ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കുകയും[6],അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസിൽ കൊണ്ടുപോവുകയും,അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.അറഫാത്തിനെ ഇസ്രയേൽ തന്ത്രപൂർവ്വം വധിക്കുകയായിരുന്നു എന്ന ഒരാരോപണവും ചിലർ ഉന്നയിക്കുകയുണ്ടായി.[7]. യാസർ അറഫാത്തിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 2012 ജൂലൈ 4 അൽ ജസീറ പുറത്ത് വിട്ടു.[8] സ്വിറ്റ്ലർലാന്റിലെ ശാസ്ത്രജ്ഞാരാണ് പരിശോധനയെ തുടർന്ന് ഇക്കര്യം അൽ ജസീറയോട് വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്[9]
ഉള്ളടക്കം |
ജീവിതം[തിരുത്തുക]
ജനനവും ബാല്യവും[തിരുത്തുക]
അറഫാത്ത് ഈജിപ്റ്റിലെ കൈറോവിൽ പാലസ്തീനിയൻ ദമ്പതികളുടെ അഞ്ചാമത്തെ സന്താനവും രണ്ടാമത്തെ മകനുമായി 1944-ൽ ജനിച്ചു[10]. പിതാവ് അബ്ദുൽ റഊഫ് അൽ-ഖുദ്‌വ അൽ-ഹുസൈനി പലസ്തീനിലെ ഗാസാ സ്വദേശിയാണ്. മാതാവ് സൗഹ അബുൽ സഊദ് ജറുസലേംകാരിയാണ്. അറഫാത്തിന് നാല് വയസ്സുള്ളപ്പോൾ മാതാവും 1952-ൽ പിതാവും മരണപ്പെട്ടു.
വിദ്യാഭ്യാസവും അറബ്-ഇസ്രായേൽ യുദ്ധവും[തിരുത്തുക]
അറഫാത്ത് കിംഗ് ഫുആദ് സർവകലാശാലയിൽ 1944-ൽ ബിരുധത്തിനു ചേരുകയും 1950-ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു[11]. അദ്ദേഹം വ്യക്തിപരമായി ജൂദായിസം, സയണിസം എന്നിവയെക്കുറിച്ച് പഠനം നടത്തി[12]. 1948-ൽ ബ്രിട്ടീഷുകാരും സയണിസ്റ്റ് സംഘടനകളും ചേർന്ന് പലസ്തീനിനെ വിഭജിച്ച് ഇസ്രായേൽ ഉണ്ടാക്കുകയും ലോകത്തുടനീളം നിന്നുള്ള ജൂതരെ അന്നാട്ടിലെത്തിക്കുവാനും തുടങ്ങി[13]. ലക്ഷക്കണക്കിന് പലസ്തീനികൾ അഭയാർത്ഥികളായി, ഇതേ തുടർന്ന് അറബ്-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു[13]. ഇതിനകം തികഞ്ഞ അറബ് ദേശീയവാദിയായി മാറിയ അറഫാത്ത് കോളേജ് വിടുകയും അറബ്-ഇസ്രായേൽ യുദ്ധത്തിൽ മുസ്ലിം ബ്രദർഹുഡ് എന്ന സംഘടനയോടൊപ്പം നിന്ന് പോരാടുകയും ചെയ്തു. യുദ്ധം ഇസ്രായേലിന് അനുകൂലമായപ്പോൾ അറഫാത്ത് കൈറോവിലേക്ക് മടങ്ങുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. സിവിൽ എഞ്ചിനിയറായിരുന്ന അറഫാത്ത് 1952 മുതൽ 1956 വരെ ജനറൽ യൂണിയൻ ഓഫ് പാലസ്തീൻ സ്റ്റുഡന്റ്സിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1956 ആഗസ്റ്റിൽ പ്രാഗിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കുകയും പലസ്തീനിയൻ ശിരോവസ്ത്രം അണിഞ്ഞുതുടങ്ങുകയും ചെയ്തു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രീ എടുത്ത ശേഷം ഈജിപ്ഷ്യൻ സൈന്യത്തിൽ ലെഫ്റ്റനൻറ് ആയി [14].
മരണം[തിരുത്തുക]
2004 നവംബർ 11 നാണ് യാസർ അറഫാത്ത് മരിച്ചത്. അന്ന് കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. എന്നാൽ ഇസ്രയേൽ അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ഇതേതുടർന്ന് അൽ ജസീറ ടിവി ചാനലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ രക്തവും വസ്ത്രവും മറ്റും സ്വിറ്റ്സർലൻഡിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിൽ അദ്ദേഹം അവസാനം ഉപയോഗിച്ച വസ്ത്രത്തിൽ, പ്രത്യേകിച്ച് ശിരോവസ്ത്രമായ കഫിയയിൽ, റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം-210 അമിത അളവിൽ കണ്ടെത്തി. നേരത്തേ ഈ ആരോപണം ഉണ്ടായിരുന്നെങ്കിലും 2012നാണ് സ്വിസ് അന്വേഷണസംഘം ഇത് സ്ഥിതീകരിച്ചത്. ഇതേ തുടർന്ന് കൂടൂതൽ പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ കബർ തുറന്ന് പരിശോധന നടത്താൻ തീരുമാനമായി. 2012 നവംബർ 27 ന് അദ്ദേഹത്തിന്റെ കബർ തുറന്ന് പരിശോധന നടത്തി.[15]
ഫത്തഃ പാർട്ടിയുടെ ഉദയം[തിരുത്തുക]
1956 ലെ സൂയസ് കനാൽ ദേശസാൽക്കരാവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ്-ഇസ്രായേൽ യുദ്ധമുണ്ടാവുകയും ഇസ്രായേൽ സിനായ് പ്രവിശ്യയും സൂയസ് കനാലും പിടിച്ചടക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ പ്രവർത്തിച്ചുകോണ്ടിരുന്ന അറഫാത്ത് പലസ്തീൻ അഭയാർത്ഥികളുമായി ചേർന്ന് 1958-ൽ ഫത്ത എന്ന ഗറില്ലാ പോരാളികളുടെ സംഘമുണ്ടാക്കി [14].
പി എൽ ഒ[തിരുത്തുക]
പാലസ്തീൻ വിമോചനം ലക്ഷ്യം വച്ച് 1964-ൽ അറബ് ലീഗ് പിന്തുണയോടെ ഉണ്ടാക്കിയ സംഘടനയഅണ് പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ(പി. എൽ. ഒ, അറബിക്:منظمة التحرير الفلسطينية, മുനാസ്സമത്തുൽ തെഹരീറുൽ ഫിലിസ്തീനിയത്ത്). പിന്നീട് ഈ സംഘടന ഒരു ഭരണ സംവിധാനത്തിന്റെ സ്വഭാവം കൈക്കൊള്ളുകയും പാലസ്തീനിന്റെ ഔദ്യോഗിക വക്താക്കൾ എന്ന പദവി ലഭിക്കുകയും ചെയ്തു.100-ലധികം രാജ്യങ്ങളുമായി പി. എൽ. ഒ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഐക്കരാഷ്ട്രസഭയിൽ നിരീക്ഷക പദവി ലഭിക്കുകയും ചെയ്തു. പി. എൽ. ഒ വിനെ ആദ്യമായി അംഗീകരിച്ച പശ്ചിമേഷ്യക്കു പുറത്തുള്ള രാജ്യം ഇന്ത്യയാണ്[16]. അഹമ്മദ് ഷുകൈരിക്കും യഹ്യ ഹമ്മുദക്കും ശേഷം 1969-ൽ യാസർ അറഫാത്ത് പി.എൽ.ഒ വിന്റെ ചെയർമാനായി. ഈ പദവിയിൽ മരണം വരെ തുടർന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ പി.എൽ.ഒ വിന്റെ ബാനറിൽ തന്നെയായിരുന്നു.
ഇൻതിഫാദ[തിരുത്തുക]
പാലസ്തീനിയൻ പ്രദേശങ്ങളിലെ ഇസ്രായേൽ കയ്യേറ്റത്തിനും കുടിയേറ്റത്തിനും എതിരിലും ശാരീരിക പരിശോധനകൾക്കും മാനസിക പീഠനങ്ങൾക്കുമെതിരെയുള്ള ജനകീയ സമരത്തെയാണ് ഇൻതിഫാദ(ഉയിർത്തെഴുന്നേല്പ്പ്) എന്നു വിളിക്കുന്നത്[17]. 1987-ൽ ഗാസയിലെ വിദ്യാർത്ഥികളുടെ കല്ലേറിൽ നിന്നാണ് ഒന്നാം ഇൻതിഫാദ ആരംഭിച്ചത്.പലപ്പോഴും അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ് അവർ നേരിട്ടത്.[17] ഇൻതിഫാദയുടെ നേതൃത്വം ഒരു പ്രത്യേക സംഘടനക്ക് അവകാശപ്പെടാനാവില്ല, എങ്കിലും പാലസ്തീനിന്റെ ഭൂരിപക്ഷ മേഖലകളിൽ സ്വാധീനമുണ്ടായിരുന്ന യാസർ അറാഫത്തും പി.എൽ.ഒ യും അവരുടെ മേഖലകളിലും ഹമാസ്, ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകൾ ബൈത് സൊഹർ, ബെത്‌ലഹെം പോലുള്ള സ്ഥലങ്ങളിലും ഇൻതിഫാദയ്ക്ക് നേതൃത്വം നൽകി. പലസ്തീൻ പ്രശ്നം ലോകതലത്തിൽ പ്രധാന ചർച്ചയായി ഉയർത്തിക്കൊണ്ടുവരുവാൻ ഇൻതിഫാദ മൂലം സാധിച്ചു[17].
ഇതും കൂടി കാണുക[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- http://malayalam.webdunia.com/newsworld/news/currentaffairs/0711/10/1071110078_1.htm
- ഫലസ്തീൻ - ചെറുത്തു നിൽപ്പിന്റെ ആറു പതിറ്റാണ്ട്,http://groups.google.pl/group/cmrlovers/msg/82628485f94ac3ee
പി എൽ ഒ
അവലംബം[തിരുത്തുക]
- ↑ Yasser Arafat – NNDB
- ↑ Some sources use the term Chairman rather than President; the Arabic word for both titles is the same. See President of the Palestinian National Authority for further information.
- ↑ Aburish, Said K. (1998). From Defender to Dictator. New York: Bloomsbury Publishing. pp. 33–67. ISBN 1-58234-049-8. Aburish says the date of Fatah's founding is unclear but claims in 1959 it was exposed by its magazine.
Zeev Schiff, Raphael Rothstein (1972). Fedayeen; Guerillas Against Israel. McKay, p.58; Schiff and Rothstein claim Fatah was founded in 1959.
Salah Khalaf and Khalil al-Wazir state Fatah’s first formal meeting was in October 1959. See Anat N.Kurz (2005) Fatah and the Politics of Violence: The Institutionalization of a Popular Struggle. Brighton, Portland: Sussex Academic Press (Jaffee Centre for Strategic Studies), pp.29–30 - ↑ Yasser Arafat was loved as a freedom fighter by many Palestinians and Arabs and despised as a terrorist by many Israelis and the West. http://www.cracked.com/funny-1274-yasser-arafat/
- ↑ ^ Hockstader, Lee (2004-11-11). "A Dreamer Who Forced His Cause Onto World Stage". Washington Post Foreign Service (The Washington Post Company). Retrieved 2007-10-31
- ↑ http://www.highbeam.com/doc/1P1-51717313.html
- ↑ http://www.nytimes.com/2005/09/07/world/africa/07iht-arafat.html
- ↑ ഇസ്ലാം ഓൺലൈവ് ന്യൂസ് പോർട്ടൽ
- ↑ http://www.aljazeera.com/programmes/whatkilledarafat/2012/07/201273181058734888.html
- ↑ Not certain; Disputed; Most sources including Tony Walker, Andrew Gowers, Alan Hart and Said K. Aburish indicate Cairo as Arafat's place of birth, but others list his birthplace as Jerusalem as well as Gaza. See here and here for more information. Some believe also that the Jerusalem birthplace might have been a little known rumor created by the KGB [1].
- ↑ a b c d e f g h Aburish, Said K. (1998). From Defender to Dictator. New York: Bloomsbury Publishing. pp. 7–32. ISBN 1-58234-049-8.
- ↑ "Yasser Arafat: Homeland a dream for Palestinian Authority Chief". CNN News. Cable News Network. ശേഖരിച്ചത് 2007-09-15.
- ↑ 13.0 13.1 http://www.bbc.co.uk/dna/h2g2/A425152
- ↑ 14.0 14.1 http://malayalam.webdunia.com/newsworld/news/currentaffairs/0711/10/1071110078_1.htm
- ↑ http://www.indiavisiontv.com/2012/12/03/142023.html അറഫാത്തിന്റെ മരണം: 8 വർഷത്തിനിപ്പുറവും ബാക്കിയാകുന്നത് ദുരൂഹത
- ↑ http://books.google.co.in/books?id=jiDYjw4gCzEC&pg=PA197&lpg=PA197&dq=PLO+and+India&source=bl&ots=ULxWavFplZ&sig=xdEOzt8Lo-fpeWpENA4kqBSvHP8&hl=en&ei=J_i-SvSKDMijkAXhwtEZ&sa=X&oi=book_result&ct=result&resnum=7#v=onepage&q=PLO%20and%20India&f=false
- ↑ 17.0 17.1 17.2 http://www.cpimkerala.org/palastene-3-75.php
|
||||||||||||||||||||