മുഹമ്മദ് അൻവർ അൽ സാദത്ത്
| മുഹമ്മദ് അൻവർ അൽ സാദത്ത് Muhammad Anwar al Sadat محمد أنورالسادات |
|
|
ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റ്
ഐക്യ അറബ് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പ്രസിഡന്റ് |
|
| പദവിയിൽ 15 ഒക്ടോബർ 1970 – 6 ഒക്ടോബർ 1981 |
|
| മുൻഗാമി | ഗമാൽ അബ്ദുൾ നാസർ |
|---|---|
| പിൻഗാമി | ഹുസ്നി മുബാറക്ക് |
|
|
|
| ജനനം | 1918 ഡിസംബർ 25 മിത് അബു അൽ കും, അൽ മിനുഫിയ, ഈജിപ്ത് |
| മരണം | 1981 ഒക്ടോബർ 6 (പ്രായം 62) കെയ്റോ, ഈജിപ്ത് |
| രാഷ്ട്രീയകക്ഷി | അറബ് സോഷ്യലിസ്റ്റ് യൂണിയൻ (1977 വരെ) നാഷണൽ ഡമോക്രാറ്റിക് പാർട്ടി (ഈജിപ്ത്) (1977 മുതൽ) |
| ജീവിതപങ്കാളി | 1) എഹ്സാൻ മാദി 2) ജഹാൻ സാദത്ത് |
| മതം | ഇസ്‌ലാം |
| ഒപ്പ് | |
ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത് (Arabic: محمد أنور السادات, Muḥammad Anwar as-Sādāt) (25 ഡിസംബർ 1918 – 6 ഒൿടോബർ 1981). 15 ഒക്ടോബർ1970 മുതൽ 6 ഒൿടോബർ1981 വരെ ഈജിപ്തിയൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്തിയൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മറ്റൊരു ഈജിപ്തിയൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുൽ നാസറിന്റെ അടുത്ത സുഹൃത്തും ആയിരുന്നു. തന്റെ 11 വർഷം നീണ്ടുനിന്ന ഭരണകാലത്ത് മുൻഗാമിയായിരുന്ന നാസറിൽ നിന്നും വ്യത്യസ്തമായി ഈജിപ്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനപ്പെട്ടതാണ് ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരലും സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരവും. അതുപോലെ ഇസ്രയേലുമായുള്ള 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകിയത് സാദത്തിന് ഈജിപ്തിൽ മാത്രമല്ല അറബ് ലോകത്തും വീരപരിവേഷമാണ് നൽകിയത്. സാദത്തിന്റെ ഇസ്രയേൽ സന്ദർശനവും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും അദ്ദേഹത്തെ നോബൽ പുരസ്ക്കാരത്തിന് അർഹനാക്കിയെങ്കിലും ക്യാമ്പ് ഡേവിഡ് കരാറിനോട് യോജിപ്പില്ലാതിരുന്ന അറബ് ലീഗ് ഈജിപ്തിനെ പുറത്താക്കി.
ആദ്യകാല ജീവിതം [തിരുത്തുക]
|
||||||||||||||||||||