കിം ദേയ് ജങ്
| Kim Dae-jung 김대중 金大中 |
|||||||||||||||||||||
![]() |
|||||||||||||||||||||
|
|
|||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പദവിയിൽ 25 February 1998 – 25 February 2003 |
|||||||||||||||||||||
| പ്രധാനമന്ത്രി | Kim Jong-pil Park Tae-joon Lee Han-dong Chang Sang Jeon Yun-churl Chang Dae-whan Kim Suk-soo |
||||||||||||||||||||
| മുൻഗാമി | Kim Young-Sam | ||||||||||||||||||||
| പിൻഗാമി | Roh Moo-hyun | ||||||||||||||||||||
|
|
|||||||||||||||||||||
| ജനനം | 1925 Haui-do, Sinan, Jeollanam-do, Korea |
||||||||||||||||||||
| മരണം | 2009 ഓഗസ്റ്റ് 18 (പ്രായം 83) Seoul, South Korea |
||||||||||||||||||||
| ദേശീയത | |||||||||||||||||||||
| രാഷ്ടീയകക്ഷി | Millennium Democratic | ||||||||||||||||||||
| പങ്കാളി(കൾ) | Lee Hui-ho | ||||||||||||||||||||
| മതം | Roman Catholicism | ||||||||||||||||||||
Winner of the 2000 Nobel Peace Prize
|
|||||||||||||||||||||
ദക്ഷിണകൊറിയയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവും ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റുമായിരുന്നു കിം ദേ ജങ്. (85) ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു് രണ്ടായിരത്തിൽ ലഭിച്ചിരുന്നു[2].
ദക്ഷിണകൊറിയ പട്ടാളഭരണത്തിന് കീഴിലായിരുന്ന കാലത്ത് ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കിം പലവട്ടം ജയിലിൽ കിടന്നിട്ടുണ്ട്. വധശിക്ഷയ്ക്കു് വിധിക്കപ്പെട്ടെങ്കിലും രാജ്യാന്തര സമ്മർദം മൂലം ശിക്ഷ ഇളവുനേടിയ അദ്ദേഹം ഒട്ടേറെത്തവണ വധശ്രമങ്ങളെയും നേരിട്ടു. കിം ഏഷ്യയുടെ നെൽസൺ മണ്ടേല എന്നു് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം ഡി ജെ എന്നാണു് അറിയപ്പെട്ടിരുന്നതു്.
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
ജപ്പാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കൊറിയയിൽ 1925 ഡിസംബർ മൂന്നിനു് തെക്കുപടിഞ്ഞാറേതീരത്തെ ദ്വീപുകളിലൊന്നിലെ ചെറുഗ്രാമത്തിൽ ജനിച്ചു. ഭാര്യ റീഹീ ഹോ. കിം ദേയ് ജങ് 1954-ൽ രാഷ്ട്രീയത്തിലിറങ്ങി.
[തിരുത്തുക] ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവു്
പാർക്ക് ചുങ് ഹീയുടെ പട്ടാളഭരണകൂടം ദീർഘകാലം തടവിൽ പാർപ്പിച്ചിരുന്ന കിമ്മിനെ 1979-ൽ പാർക്ക് ചുങ് ഹീയ്ക്കു ശേഷം വന്ന പട്ടാളഭരണകൂടം മോചിപ്പിച്ചു. പക്ഷെ വീണ്ടുമുണ്ടായ ഭരണമാറ്റത്തെത്തുടർന്നു് വന്ന മറ്റൊരു പട്ടാളഭരണകൂടം കിമ്മിനെ 1980 മെയ് മാസത്തിൽ തടവിലാക്കുകയും നവംബർ മാസത്തിൽ വധശിക്ഷ വിധിയ്ക്കുകയും ചെയ്തു. രാജ്യാന്തര സമ്മർദത്തിനിടെ ശിക്ഷ ഇളവുചെയ്‌ത് ആദ്യം ജീവപര്യന്തം തടവും പിന്നീട് 20 വർഷം തടവുമായിചുരുക്കി. 1982 ഡിസംബറിൽ അമേരിക്കയുടെയും വത്തിക്കാന്റെയും ഇടപെടലിനെത്തുടർന്ന് അമേരിക്കയിലേക്ക് കിമ്മിനെ നാടുകടത്തി. 1985-ൽ തിരിച്ചെത്തിയെങ്കിലും വീട്ടുതടങ്കലിലായി.
[തിരുത്തുക] സൂര്യപ്രഭാനയം
പട്ടാളഭരണം അവസാനിച്ചശേഷം പട്ടാളപക്ഷത്തു നിന്നല്ലാതെ പ്രസിഡന്റായ ആദ്യത്തെയാളാണ് കിം. മിലെനിയം ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്ന കിം 1997-ൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി. 2003 വരെ ആ സ്ഥാനത്തു് തുടർന്നു.
ദക്ഷിണ കൊറിയയുമായി ശത്രുതയിൽ കഴിയുന്ന ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കിം ആവിഷ്‌കരിച്ച 'സൂര്യപ്രഭാനയം' അദ്ദേഹത്തിനു് അന്താരാഷ്ട്ര പ്രശസ്‌തി നേടിക്കൊടുത്തു. അനുരഞ്‌ജന ശ്രമങ്ങളുടെ ഭാഗമായി 2000ൽ അദ്ദേഹം ഉത്തരകൊറിയ സന്ദർശിച്ച് ഭരണമേധാവിയായ കിം ജോങ് ഇല്ലുമായി ഉന്നതതല ചർച്ച നടത്തി. ഈ സൗഹൃദ ശ്രമങ്ങ ളുടെ പേരിലാണ് കിമ്മിന് 2000-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. നൊബേൽ സമ്മാനം നേടിയ ഏക കൊറിയക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.
[തിരുത്തുക] മരണം
പിൻഗാമിയായി വന്ന റോ മൂഹ്യൂൻ ആത്മഹത്യ ചെയ്‌തു മൂന്നുമാസം കഴിയുമ്പോഴാണ് കിമ്മിന്റെ മരണം. ന്യൂമോണിയയെ തുടർന്ന് സോളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2009 ഓഗസ്റ്റ് 18 പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നു് അന്തരിച്ചു.
[തിരുത്തുക] പുറം കണ്ണികൾ
- കൊറിയൻ നേതാവ് കിം ദേ ജങ് അന്തരിച്ചു
- ഉത്തര- ദക്ഷിണ കൊറിയകൾ ഉന്നതതല ചർച്ച പുനരാരംഭിച്ചു
- ദക്ഷിണ-ഉത്തര കൊറിയ നേതാക്കൾ ചർച്ച നടത്തി
[തിരുത്തുക] അവലംബം
- ↑ "Former South Korean President Kim Dae-jung Dies at 85". Jakarta Globe. 18 August 2009. http://thejakartaglobe.com/home/former-south-korean-president-kim-dae-jung-dies-at-85/324601, ശേഖരിച്ചത്: 24 October 2009.
- ↑ നോബൽ സമ്മാനിതൻ
