മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
ജനുവരി 15, 1929 – ഏപ്രിൽ 4, 1968
Martin Luther King Jr NYWTS.jpg
ജനനം: 1929 ജനുവരി 15
ജനന സ്ഥലം: അറ്റ്‌ലാൻറ്റ, ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ
മരണം: 1968 ഏപ്രിൽ 4
മരണ സ്ഥലം: മെംഫിസ്‌ , ടെന്നസി
മുന്നണി: അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ

അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക്‌ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ്‌ മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ (ജനുവരി 15, 1929 - ഏപ്രിൽ 4, 1968). വർണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു - നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു‌ കിംഗ്‌. 1955-1965-ലെ മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത്‌ കിംഗ്‌ ആയിരുന്നു. 1963-ൽ അദ്ദേഹം വാഷിങ്ങ്ടണിലേക്ക്‌ നടത്തിയ മാർച്ചിലെ 'എനിക്ക്‌ ഒരു സ്വപ്നമുണ്ട്‌' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്‌[1]. ഏപ്രിൽ 4, 1968-നു ടെന്നസി സംസ്ഥാനത്തിലെ മെംഫിസ്‌ നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് എൾറേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌ കിംഗ്‌ മരണമടഞ്ഞു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

[തിരുത്തുക] ജനനം

റവറന്റ്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ, അൽബെർട്ട വില്ല്യംസ്‌ കിംഗ്‌ എന്നിവരുടെ പുത്രനായി 1929 ജനുവരി 15 അറ്റ്‌ലാൻറ്റയിലാണ്‌ ജനിച്ചത്‌. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ്‌ എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ്‌ ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്‌ - 1935-ൽ മൈക്കെൽ കിംഗ്‌ സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന മാർട്ടിൻ ലൂതറിനോടുള്ള ബഹുമാനാർഥം, തന്റെ പേര്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക്‌ വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ്‌ ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

15-ആം വയസ്സിൽ മോർഹൊസ്‌ കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ, 1948-ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, പെൻ‌സിൽ‌വാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും, 1951-ൽ ബാച്ചിലർ ഓഫ്‌ ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും 1955-ൽ സിസ്റ്റമിക്‌ തിയോളജിയിൽ ഡോക്റ്ററേറ്റ്‌ നേടി. 1953-ൽ തന്റെ 24-ആമത്തെ വയസ്സിൽ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ്‌ പള്ളിയിൽ പാസ്റ്ററായി.

[തിരുത്തുക] പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃ‍ത്തികൾ 1953-1968

[തിരുത്തുക] മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം 1955

1955 ഡിസംബർ ഒന്നാം തീയ്യതി കറുത്ത വർഗ്ഗക്കാരിയായ റോസ പാ‍ർൿസ്‌ , ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ്‌ ബഹിഷ്കരണസമരം നയിച്ചത്‌ കിംഗായിരുന്നു.385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്‌റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ഡിസ്‌റ്റ്രിക്ക്റ്റ് കോർട്ട് ഈ കേസിൽ പ്രക്ഷോഭകർ‌ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.[2]

[തിരുത്തുക] അവലംബം

  1. http://americanrhetoric.com/top100speechesall.html
  2. http://www.nps.gov/archive/malu/documents/browder_v_gayle.htm

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ